Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: സിന്ധുവിന് മെഡലില്ല! പ്രീക്വാര്‍ട്ടറില്‍ വീണു; ബോക്‌സിങില്‍ വിവാദം

പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധു ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്ത്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലവും അതിനു മുമ്പത്തെ എഡിഷനില്‍ വെള്ളിയും നേടിയ സിന്ധു ഇത്തവണയും രാജ്യത്തിനു മറ്റൊരു മെഡല്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് സിന്ധു പുറത്തായിരിക്കുകയാണ്.

കഴിഞ്ഞ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ മല്‍സരത്തിന്റെ റീപ്ലേയായിരുന്ന പോരാട്ടത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്കുള്‍ക്കു സിന്ധുവിനെ വീഴ്ത്തിയത്. സ്‌കോര്‍ 21-19, 21-14. മല്‍സരത്തിലുടനീളം ജിയാവോ തന്നെയായിരുന്നു മികച്ച താരം. എങ്കിലും വീറുറ്റ പ്രകടനം നടത്തിയാണ് മല്‍സരം അടിയറ വച്ചത് എന്നതില്‍ സിന്ധുവിനു അഭിമാനിക്കാം.

ആദ്യ ഗെയിമില്‍ ജയത്തിനു അരികെ വരെയെത്താന്‍ അവര്‍ക്കായിരുനു. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒരു സമയത്തു ജിയാവോ 7-2നു കുതിച്ചിരുന്നു. അഞ്ചു പോയിന്റിനു പിന്നിലായിട്ടും സിന്ധു ശക്തമായി തിരിച്ചുവന്നു. 5-8നും 8-11നും സ്‌കോര്‍ എത്തിച്ച സിന്ധു പിന്നീട് സ്‌കോര്‍ 12-12ഉം ആക്കി.

PV SINDHU

പിന്നീട് പോരാട്ടം തീപാറി. ഒരു സമയത്തു സ്‌കോര്‍ 19-19നു തുല്യമായിരുന്നു. എന്നാല്‍ അടുത്ത രണ്ടു പോയിന്റും തട്ടിയെടുത്ത ജിയാവോ 21-19നു ഗെയിമും കൈക്കലാക്കി. രണ്ടാം ഗെയിമില്‍ സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആദ്യ ഗെയിമിലേതു പോലെ തുടക്കത്തില്‍ തന്നെ ജിയാവോ ലീഡുമായി മുന്നേറി. 8-2നു ചൈനീസ് താരം കുതിച്ചപ്പോള്‍ സിന്ധുവിനു പല പിഴവുകളും സംഭവിച്ചു.

ആദ്യ ഗെയിമിലേതു പോലെ ഒരിക്കലും സിന്ധുവിനെ തനിക്കൊപ്പമെത്താന്‍ ചൈനീസ് താരം അനുവദില്ലില്ല. ലീഡ് കാത്തുസൂക്ഷിച്ചു തന്നെ ജിയാവോ മുന്നേറിക്കൊണ്ടിരുന്നു. ഒടുവില്‍ 18-11നു പിന്നിസലായതോടെ സിന്ധുവിന്റെ വിജയ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. ആധിപത്യം തുടര്‍ന്ന ജിയാവോ 21-14നു രണ്ടാം ഗെയിമും ഒപ്പം മല്‍സരവും നേടിയെടുക്കുകയും ചെയ്തു.

ബോക്‌സിങില്‍ വിവാദം കത്തുന്നു

ബോക്‌സിങില്‍ വനികളുടെ 66 കിഗ്രാം വിഭാഗത്തിലെ ഒരു മല്‍സരം വലിയ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. അല്‍ജീരിയയുടെ ഇമാനെ ഖെലീഫിനെതിരായ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നും എതിരാളിയായ ഇറ്റലിയുടെ ആംജെല കറീനി പിന്‍മാറുകയായിരുന്നു. മല്‍സരം തുടങ്ങി വെറും 46 സെക്കന്റ് കൊണ്ടാണ് കറീനിയുടെ പിന്‍മാറ്റം.

മല്‍സരത്തിന്റെ തുടക്കത്തില്‍ ഖലീഫില്‍ നിന്നും ചില പഞ്ചുകള്‍ കറീനിക്കു നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് താന്‍ തുടര്‍ന്നു മല്‍സരിക്കാന്‍ തയ്യാറല്ലെന്നു ഇറ്റാലിയന്‍ താരം അറിയിച്ചത്. പിന്നാലെ ഖെലീഫിനെ വിജയിയായി റഫറി പ്രഖ്യാപിച്ചപ്പോള്‍ കറീനി കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. മാത്രമല്ല എതിരാളിയുമായി ഹസ്തദാനത്തിനും അവര്‍ തയ്യാറായില്ല.

നേരത്തേ തന്നെ വിവാദങ്ങളില്‍ അകപ്പെട്ട താരമാണ് ഖെലീഫ്. ലിംഗ നിര്‍ണയ പരിശോധനയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ നിന്നും അല്‍ജീരിയന്‍ താരത്തെ അയോഗ്യയാക്കിയിരുന്നു.

Story first published: Thursday, August 1, 2024, 23:23 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+