Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: എ സി ഇല്ല, വിയര്‍ത്തൊലിച്ച് ഷൂട്ടര്‍മാര്‍, ഭക്ഷണവും പ്രശ്‌നം! താരങ്ങള്‍ക്ക് ദുരിതം

പാരീസ്: പാരീസ് ഒളിംപിക്‌സ് അഞ്ചാം ദിനം പിന്നിടവെ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച മെഡല്‍ നേട്ടം ഉണ്ടായിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ആകെ രണ്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് വരുന്ന ദിവസം പ്രതീക്ഷയുടേതാണ്. പിവി സിന്ധു മുന്നോട്ട് പോകുന്നുണ്ട്.

ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇതെല്ലാം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. നീരജ് ചോപ്രയുടെ മത്സരം നടക്കാന്‍ പോകുന്നുണ്ട്. ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള ഇനമാണ് ജാവലിന്‍ ത്രോ. എന്നാല്‍ പാരീസ് ഒളിംപിക്‌സ് മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദുരിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഭക്ഷണത്തിനടക്കം ഇന്ത്യന്‍ താരങ്ങള്‍ പ്രയാസം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

പ്രധാനമായും ഇന്ത്യയുടെ ഷൂട്ടിങ് വിഭാഗത്തില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്ന് വരുന്നത്. എയര്‍ കണ്ടീഷന്‍ സൗകര്യം ഷൂട്ടിങ് മത്സരത്തിന് ഇല്ലായിരുന്നു. ഇത് താരങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിച്ചുവെന്നാണ് വിവരം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരം നടത്തുമ്പോള്‍ എസി വേണമെന്നതാണ് അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പറയുന്നത്. എന്നാല്‍ പാരീസ് ഒളിംപിക്‌സില്‍ ഈ സൗകര്യം താരങ്ങള്‍ ലഭിച്ചിട്ടില്ല. ഇത് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

ഷൂട്ടിങ് മത്സരത്തിന് കൃത്യമായ ഡ്രസിങ് കോഡുണ്ട്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പങ്കെടുക്കുമ്പോള്‍ ജാക്കറ്റ് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ഇതോടെ ശരീരത്തില്‍ ചൂട് കൂടും. ഈ സാഹചര്യത്തില്‍ എസി താരങ്ങളെ സംബന്ധിച്ച് അത്യാവശ്യമാണ്. എന്നാല്‍ ഇത്തവണ പരിസ്ഥിതി സൗഹൃദ ഒളിംപിക്‌സാണ് സംഘടിപ്പിക്കപ്പെടുന്നത്. വെള്ളം ഉപയോഗിച്ച് തണുപ്പിക്കുന്ന പരിസ്ഥിതിയോട് ഉണങ്ങി നില്‍ക്കുന്ന തണുപ്പിക്കുന്ന രീതിയാണ് പാരീസ് ഒളിംപിക്‌സിലുള്ളത്. ഇത് ഫലപ്രദമല്ല.

manika batra olympics 2024

വരുന്ന ദിവസങ്ങളില്‍ ഫ്രാന്‍സ് ചൂട് കാറ്റിനടക്കം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അങ്ങനെ വരുമ്പോള്‍ എയര്‍ കണ്ടീഷ്‌നറുടെ അഭാവം താരങ്ങളെ കാര്യമായി ബാധിച്ചേക്കും. ഇന്ത്യയുടെ ദീര്‍ഘ ദൂര ഓട്ടക്കാര്‍ക്കെല്ലാം ഇത് കടുത്ത തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയിലെ കാലാവസ്ഥയുമായി വളരെ വ്യത്യസ്തമാണ് പാരീസിലേത്. അതുകൊണ്ടുതന്നെ എസി സൗകര്യം ലഭ്യമാക്കാത്തത് ഇവരെയെല്ലാം കാര്യമായി ബാധിച്ചേക്കും.

അതേ പോലെ തന്നെ ഭക്ഷണം ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം. സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട അവസ്ഥയാണുള്ളത്. ഷൂട്ടിങ് താരങ്ങളെല്ലാം ഒരുമിച്ച് ഭക്ഷണമുണ്ടാക്കി കഴിക്കുകയാണ് ചെയ്തിരിക്കുന്നത്. ബാഡ്മിന്റണ്‍ സൂപ്പര്‍ താരങ്ങൡലൊരാളായ ലക്ഷ്യ സെന്നിന്റെ മാതാപിതാക്കള്‍ പാരീസില്‍ വീട് വാടകയ്‌ക്കെടുത്ത് ലക്ഷ്യക്കുള്ള ഭക്ഷണം തയ്യാറാക്കി നല്‍കുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ അത്ര മികച്ച അവസ്ഥയിലല്ല ഉള്ളതെന്നതാണ് വസ്തുത.

Story first published: Wednesday, July 31, 2024, 20:41 [IST]
Other articles published on Jul 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+