Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: പാരിസ് ഒളിംപിക്‌സിനൊരുങ്ങി ഇന്ത്യ, ഇതുവരെയുള്ള പ്രധാന റെക്കോഡുകള്‍ അറിയാം

പാരിസ്: ലോക കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ പോവുകയാണ്. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് പാരിസ് ഒളിംപിക്‌സ് നടക്കുന്നത്. ഇന്ത്യ ഇത്തവണയും വലിയ പ്രതീക്ഷയോടെ ശക്തമായ ടീമിനെയാണ് ഒളിംപിക്‌സിനയക്കുന്നത്. ഇന്ത്യ 35 മെഡലുകളാണ് ഒളിംപിക്‌സില്‍ നേടിയിട്ടുള്ളത്. ഇതില്‍ 20 മെഡലുകളും 2000ലെ സിഡ്‌നി ഒളിംപിക്‌സിന് ശേഷമുള്ളതാണ്. ഇത്തവണയും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്.

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും ബാഡ്മിന്റണില്‍ പിവി സിന്ധുവുമെല്ലാം ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരങ്ങളാണ്. ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ചില സുപ്രധാന ഏടുകളായ മെഡല്‍ നേട്ടങ്ങളും നിമിഷങ്ങളുമുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യത്തെ വനിതാ മെഡല്‍ നേട്ടമുണ്ടാകുന്നത് 2000ലെ സിഡ്‌നി ഒളിംപിക്‌സിലാണ്. 65 അത്‌ലറ്റുകളാണ് ഈ ഒളിംപിക്‌സില്‍ ഇന്ത്യക്കായി പങ്കെടുത്തത്.

കര്‍ണം മല്ലേശ്വരിയാണ് ഇന്ത്യക്കായി ആദ്യ ഒളിംപിക്‌സ് മെഡല്‍ നേടിയ വനിത. ഭാരോദ്വഹനത്തില്‍ വെങ്കല മെഡലാണ് കര്‍ണം മല്ലേശ്വരി നേടിയത്. 69 കിലോഗ്രാം വിഭാഗത്തില്‍ 240 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി അന്ന് മെഡല്‍ നേടിയത്. ഇന്ത്യയുടെ ഷൂട്ടിങ്ങിലെ ആദ്യത്തെ മെഡല്‍ പിറക്കുന്നത് 2004ലാണ്. രാജ്യവര്‍ദ്ധന്‍ സിങ് റാത്തോറാണ് ഇന്ത്യയുടെ ഷൂട്ടിങ്ങിലെ ആദ്യ മെഡല്‍ ജേതാവ്. പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിങ്ങിലാണ് അദ്ദേഹം മെഡല്‍ നേടിയത്.

ഇന്ത്യയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും ഇന്ത്യ ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നത് 2008ലാണ്. അഭിനവ് ബിന്ദ്രയാണ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്ത ആദ്യ താരം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് അഭിനവ് ബിന്ദ്രയുടെ നേട്ടം. 1980ല്‍ ലെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഹോക്കി ടീം സ്വര്‍ണ്ണ മെഡല്‍ നേടിയ ശേഷം അഭിനവ് ബിന്ദ്രയാണ് ഇന്ത്യക്കായാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്.

pv sindhu

സുശീല്‍ കുമാറാണ് ഇന്ത്യക്കായി ഗുസ്തിയില്‍ കെഡി ജാദവിന് ശേഷം മെഡല്‍ നേടിയ ആദ്യ താരം. 1952ന് ശേഷം ബോക്‌സിങ്ങില്‍ ആദ്യ മെഡല്‍ നേടിയ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങാണ്. സുശീല്‍ കുമാറാണ് ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം. 66 കിലോഗ്രാം ഗുസ്തിയില്‍ വെങ്കലവും വെള്ളിയും നേടിയ ഏക താരം സുശീല്‍ കുമാറാണ്. ബാഡ്മിന്റണില്‍ ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യ താരം സൈന നെഹ് വാളാണ്.

വെങ്കലമെഡലാണ് സൈന നേടിയത്. ഒളിംപിക്‌സില്‍ വനിതകളുടെ ഫ്‌ളൈവെയ്റ്റ് ബോക്‌സിങ്ങില്‍ ആദ്യ മെഡല്‍ നേടിയത് മേരി കോമാണ്. 2016ലെ ഒളിംപിക്‌സ് ഇന്ത്യക്ക് അഭിമാന നേട്ടമാണ് നല്‍കിയത്. വനിതകളുടെ 58 കിലോഗ്രാം ഗുസ്തിയില്‍ സാക്ഷി മാലിക് വെങ്കല മെഡല്‍ നേടി. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് സാക്ഷി മാലിക്. ബാഡ്മിന്റണില്‍ പിവി സിന്ധു വെള്ളി മെഡലും നേടി. ചരിത്ര നേട്ടമാണ് സിന്ധു നേടിയെടുത്തത്.

2020ലെ ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യക്ക് മികച്ച പ്രകടനം അവകാശപ്പെടാനാവും. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണ് മെഡല്‍ നേടി. അഭിനവ് ബിന്ദ്രക്ക് ശേഷം ഇന്ത്യക്കായി വ്യക്തിഗന ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ താരമായി നീരജ് ചോപ്ര. 49കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാഭായി ചാനു വെള്ളി നേടിയപ്പോള്‍ ബാഡ്മിന്റണില്‍ പിവി സിന്ധു വെങ്കലവും നേടി. ഇന്ത്യക്കായി ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന രണ്ടാമത്തെ താരമായി സിന്ധു മാറി.

Story first published: Thursday, July 11, 2024, 16:28 [IST]
Other articles published on Jul 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+