For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ഇന്ത്യക്കു മെഡല്‍ സമ്മാനിക്കുക ആരൊക്കെ? ഇവര്‍ ഫേവറിറ്റുകള്‍, അറിയാം

വിശ്വ കായികമേളയായ ഒളിംപിക്‌സിനു തിരിതെളിയാന്‍ ഇനി ഒന്നര മാസത്തോളം മാത്രം. അടുത്ത മാസം 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ഒളിംപ്കിസ് നടക്കാനിരിക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം വിരുന്നെത്തുന്ന ഈ മഹാമേളയ്ക്കായി ഇന്ത്യയും കച്ചമുറുക്കി കഴിഞ്ഞു. 2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന അവസാന ഒളിംപിക്‌സിനേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. ടോക്കിയോയില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകളാണ് ഇന്ത്യ കഴുത്തിലണിഞ്ഞത്. ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.

ഈ റെക്കോര്‍ഡ് ഇത്തവണ പാരീസില്‍ തിരുത്തിക്കുറിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യക്കു ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരങ്ങള്‍/ ഇനങ്ങള്‍ ഇത്തവണത്തെ ഒളിംപിക്‌സിലുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. കഴിഞ്ഞ തവണ ജാവ്‌ലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ നീരജ് ചോപ്രയാണ് പാരീസില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷകളില്‍ ഒരാള്‍.

NEERAJ CHOPRA

നിലവിലെ ഒളിംപിക് ചാംപ്യന്‍ മാത്രമല്ല ലോക ചാംപ്യനും കൂടിയാണ് നീരജ്. അതുകൊണ്ടു തന്നെ ജാവ്‌ലിന്‍ ത്രോയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അദ്ദേഹം രാജ്യത്തിനു മെഡല്‍ സമ്മാനിക്കുമെന്നാണ് കായിക പ്രേമികളുടെ പ്രതീക്ഷ. ഒളിംപിക്‌സിനു മുന്നോടിയായി മികച്ച തയ്യാറെടുപ്പിലാണ് ഹരിയാനയില്‍ നിന്നുള്ള ഈ സൂപ്പര്‍ താരം.

വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടാണ് പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ പ്രതീക്ഷ. കരിയറിലെ മൂന്നാമത്തെ ഒളിംപിക്‌സിലാണ് അവര്‍ മല്‍സരിക്കാനൊരുങ്ങുന്നത്. 50 കിഗ്രാം വിഭാഗത്തിലാണ് പാരിസില്‍ വിനേഷ് മല്‍സരിക്കുക. ടോക്കിയോയില്‍ 51 കിഗ്രാമിലായിരുന്നു താരം ഇറങ്ങിയത്. ഏഷ്യന്‍ ഒളിംപിക് ക്വാളിഫയറില്‍ ജയിച്ചാണ് പാരീസില്‍ മല്‍സരിക്കാന്‍ വിനേഷ് യോഗ്യത നേടിയത്.

ബാഡ്മിന്റണിലെ വനിതാ സൂപ്പര്‍ താരം പിവി സിന്ധുവാണ് പാരീസില്‍ ഇന്ത്യയെ മെഡലണിയിക്കാന്‍ പോവുന്ന മൂന്നാമത്തെ സൂപ്പര്‍ അത്‌ലറ്റ്. കഴിഞ്ഞ ഗെയിംസില്‍ വെങ്കല മെഡലിനു അവകാശിയായിരുന്നു സിന്ധു. ശാരീരികമായി ഗെയിംസിനു താരം പൂര്‍ണമായും സജ്ജയായി കഴിഞ്ഞു. എന്നാല്‍ മാനസികമായി അല്‍പ്പം കൂടി സിന്ധുവിനു തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അടുത്തിടെ നടന്ന മലേഷ്യ മാസ്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സിന്ധുവിനായിരുന്നു.

PV SINDHU

വനിതകളുടെ ഷൂട്ടിങില്‍ സിഫ്റ്റ് കൗര്‍ സമ്രയാണ് പാരീസില്‍ ഇന്ത്യക്കു ഏറെ മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു താരം. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിനായിരിക്കും താരം ഇന്ത്യക്കായി മല്‍സരിക്കാനിറങ്ങുക. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ക്കൊയ്ത്ത് നടത്താന്‍ സിഫ്റ്റി കൗറിനായിരുന്നു. ഒളിംപിക്‌സിലും താരത്തിനും ഉന്നം പിഴയ്ക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യമാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മറ്റൊരു വലിയ മെഡല്‍ പ്രതീക്ഷ. ലോകത്തിലെ നമ്പര്‍ വണ്‍ ഡബിള്‍സ് ജോടികള്‍ കൂടിയാണ് ഇവര്‍. അതുകൊണ്ടു തന്നെ മെഡലില്‍ കുറഞ്ഞതൊന്നും ഇവരില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല.

ഹോക്കിയില്‍ പുരുഷ ടീമും ഇന്ത്യക്കു മെഡല്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ളവരാണ്. ദേശീയ കായിക ഇനം കൂടിയായ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഇത്തവണ മെഡലുമായി മടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം വെങ്കലം ചൂടിയിരുന്നു. വനിതാ ഗുസ്തി താരങ്ങളായ നിഖാത്ത് സറീന്‍, ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ എന്നിവരും പാരീസില്‍ മെഡല്‍ നേടിത്തരാന്‍ സാധിക്കുന്ന അത്‌ലറ്റുകളാണ്. ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വിജയി ആയിരുന്നു ലവ്ലിന.

Story first published: Sunday, June 2, 2024, 16:03 [IST]
Other articles published on Jun 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+