For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ഒറ്റ ത്രോ, ഫൈനല്‍ ടിക്കറ്റെടുത്ത് നീരജ്; സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ സജീവം

പാരീസ്: പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര ഫൈനലില്‍. ആദ്യ ത്രോയില്‍ 89.34 ദൂരം ജാവലിന്‍ പായിച്ചാണ് താരം ഫൈനല്‍ യോഗ്യത നേടിയത്. ആദ്യ ത്രോയില്‍ത്തന്നെ ഫൈനല്‍ യോഗ്യത ഉറപ്പിച്ചതോടെ നീരജ് സ്വര്‍ണ്ണ പ്രതീക്ഷ സജീവമാക്കുകയായിരുന്നു. ഫൈനല്‍ മത്സരം എട്ടാം തീയ്യതി നടക്കാനിരിക്കെ നീരജില്‍ പ്രതീക്ഷ വാനോളമായിരിക്കുന്നു.

അതേ സമയം ഇന്ത്യയുടെ മറ്റൊരു പുരുഷ താരമായ കിഷോര്‍ ജെനക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 80.73 മീറ്റര്‍ ആദ്യ ത്രോയില്‍ എറിഞ്ഞ താരത്തിന്റെ പിന്നീടുള്ള രണ്ട് ത്രോയും ഫൗളായി. ഇതോടെ ഒമ്പതാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്. നീരജ് ചോപ്രയുടെ ഫിറ്റ്‌നസ് ചോദ്യം ഉയര്‍ത്തിയിരുന്നെങ്കിലും ആദ്യ ത്രോയിലൂടെത്തന്നെ താരം കരുത്ത് തെളിയിച്ചു. ഗ്രൂപ്പ് ബിയില്‍ മത്സരിച്ചാണ് താരം ഫൈനല്‍ ടിക്കറ്റെടുത്തത്.

ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായ ജര്‍മനിയുടെ ജുലിയന്‍ വെബ്ബര്‍ 87.76 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാമതായി ഫൈനല്‍ റൗണ്ട് യോഗ്യത നേടി. നീരജിനെ സമീപകാലത്തായി പരിക്ക് അലട്ടിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം മുക്തനായി ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ സജീവമാക്കുന്ന ത്രോയാണ് താരം പാരീസില്‍ എറിഞ്ഞത്. 88.63 ദൂരം ജാവലിന്‍ പായിച്ച് പാകിസ്താന്റെ അര്‍ഷാദ് നദീമും ഫൈനല്‍ യോഗ്യത നേടിയെടുത്തു. നീരജിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് അര്‍ഷാദ്.

neeraj chopra olympics 2024

26കാരനായ നീരജ് 2022, 2023ലെ ലോക ഫൈനലില്‍സിലും സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. കോമണ്‍മെല്‍ത്ത് ഗെയിംസിലും നീരജ് സ്വര്‍ണ്ണം നേടിയിട്ടുണ്ട്. എട്ടിന് നടക്കുന്ന ഫൈനലിലും ഇതേ മികവ് കാഴ്ചവെച്ച് നീരജ് പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ നേട്ടക്കാരനാവുമെന്ന് പ്രതീക്ഷിക്കാം. ഇതേ മികവ് തുടര്‍ന്നാല്‍ നീരജ് സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. ലോക ഒന്നാം നമ്പര്‍ താരം യുയു സുസാക്കയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ വിനേഷ് ഫോഗട്ട് മുന്‍ യൂറോപ്യന്‍ ചാമ്പ്യയായ ഒക്ഷാന ലിവാച്ചിനെ നേരിടും.

Story first published: Tuesday, August 6, 2024, 15:53 [IST]
Other articles published on Aug 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+