പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് നീരജ്. ഇത്തവണയും ആദ്യ ത്രോയില്‍ത്തന്നെ ഫൈനല്‍ യോഗ്യത നേടിയെടുക്കാന്‍ നീരജ് ചോപ്രക്കായി. സ്വര്‍ണ്ണ മെഡല്‍ നീരജ് ചോപ്ര നിലനിര്‍ത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ നിലവിലെ അത്‌ലറ്റുകളിലെ സൂപ്പര്‍ ഹീറോയാണ് നീരജ് ചോപ്രയെന്ന് പറയാം.
ഇന്ത്യയുടെ സൂപ്പര്‍ താരത്തിന്റെ ആസ്തി, കാര്‍ ശേഖരം, ബെക്ക് കളക്ഷന്‍ എല്ലാം അറിയാം. 2024ലെ കണക്കുകള്‍ പ്രകാരം 38 കോടിയാണ് നീരജിന്റെ നിലവിലെ ആസ്തി. പ്രതിവര്‍ഷം അഞ്ച് കോടിയോളം രൂപയാണ് നീരജ് ചോപ്രക്ക് വരുമാനമായി ലഭിക്കുന്നത്. മത്സരങ്ങളില്ലാത്ത സമയത്ത് നീരജിന്റെ പ്രധാന വരുമാനമാര്‍ഗം പരസ്യങ്ങളിലൂടെയാണ്. ഇതിനോടകം നിരവധി ബ്രാന്റുകളുമായി നീരജിന് കരാറുണ്ട്. ഇതിലൂടെ നല്ലൊരു വരുമാനം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

2021ലെ ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തോടെയാണ് നീരജ് ചോപ്രക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിച്ച് തുടങ്ങിയത്. താരത്തിന്റെ വരുമാനത്തിലും ഇത് വലിയ വര്‍ധനവുണ്ടാക്കി. ടോക്കിയോയില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് പിന്നാലെ ഹരിയാന സംസ്ഥാന സര്‍ക്കാര്‍ ആറ് കോടിയാണ് നീരജിന് നല്‍കിയത്. ഇന്ത്യന്‍ റെയില്‍വെ മൂന്ന് കോടിയും പഞ്ചാബ് സര്‍ക്കാര്‍ രണ്ട് കോടിയും ബൈജൂസ് ആപ്പ് രണ്ട് കോടിയും ബിസിസി ഐ ഒരു കോടിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കോടിയും താരത്തിന് നല്‍കി.
ഇതിന് പുറമെ മറ്റ് നിരവധി സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അണ്ടര്‍ ആര്‍മൗറുമായി 2023ല്‍ നീരജ് കരാറുണ്ടാക്കി. നൈക്കുമായി 2017 മുതല്‍ അദ്ദേഹത്തിന് കരാറുണ്ട്. ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സുമായി 2015 മുതല്‍ നീരജിന് കരാറുണ്ട്. 2021ല്‍ ബൈജൂസിന്റെ ബ്രാന്റ് അംബാസഡറായി നീരജ് കരാറിലെത്തിയിരുന്നു. ബ്രിട്ടാനിയ, ഒമേഗസ പ്രോക്ടര്‍ ആന്റ് ഗംബിള്‍, മൊബില്‍ ഇന്ത്യ, ലിംക, ടാറ്റ ലൈഫ് ഇന്‍ഷുറസ് എന്നിവയെല്ലാമായി നീരജിന് കരാറുണ്ട്.
ഇവയില്‍ നിന്നെല്ലാം നീരജിന് വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. കാറുകളോട് വളരെ ഇഷ്ടമുള്ള ആളാണ് നീരജ്. അതുകൊണ്ടുതന്നെ കാറുകളുടെ മോശമല്ലാത്ത ശേഖരവും അദ്ദേഹത്തിനുണ്ട്. 11 ലക്ഷത്തിന്റെ ഹാര്‍ളി ഡേവിഡ്‌സണിന്റെ റോഡ്‌സ്റ്റാര്‍ ബൈക്ക് അദ്ദേഹത്തിനുണ്ട്. ടു20 ബെക്കും അദ്ദേഹത്തിനുണ്ട്. ആര്‍15, നിഞ്ച മോഡലുകള്‍ ബൈക്കും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. 93.5 ലക്ഷത്തിന്റെ ഫോര്‍ഡ് മസ്താങ് ജിടി കാറും ഫോര്‍ച്യൂണറും നീരജിന്റെ ഗ്യാരേജിലുണ്ട്. മഹീന്ദ്ര ഥാര്‍ വാഹനവും അദ്ദേഹത്തിനുണ്ട്.
ഇത്തവണ കൂടി സ്വര്‍ണ്ണ മെഡല്‍ നേടിയാല്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ നീരജ് ചോപ്രക്ക് ലഭിക്കുമെന്നുറപ്പ്. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ നീരജിന് ഇതേ മികവ് ഫൈനലിലും നടത്തി വീണ്ടുമൊരു സ്വര്‍ണ്ണ മെഡലിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.