Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: നീരജിന് ഇന്ന് ഫൈനല്‍, വെങ്കലം ഉറപ്പിക്കാന്‍ ഹോക്കി ടീം; 13ാം ദിനം ഷെഡ്യൂളിതാ

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ മൂന്നാം ദിനം ഇന്ത്യക്ക് രണ്ട് മെഡല്‍ പ്രതീക്ഷ. പ്രധാനമായും പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. ഫൈനലില്‍ നീരജ് ചോപ്ര ഇന്നിറങ്ങും. രാത്രി 11.55നാണ് മത്സരം. ആദ്യ ത്രോയില്‍ത്തന്നെ ഫൈനല്‍ ടിക്കറ്റ് നേടിയ നീരജിന് ഇതേ മികവ് ഫൈനലിലും ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ ഈ ഇനത്തിലെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജാണ്.

ഗോള്‍ഫില്‍ ഇന്ത്യയുടെ അദിതി അശോക് വ്യക്തിഗത സ്‌ട്രോക്ക് പ്ലേ റൗണ്ട് 2ല്‍ ഇന്ന് മത്സരിക്കാനിറങ്ങും. ഉച്ചക്ക് 12.30നാണ് മത്സരം. ഉച്ചക്ക് 2.5ന് വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് റിപ്പീച്ചേജ് റൗണ്ടില്‍ ജ്യോതി യരാജി മത്സരിക്കാനിറങ്ങും. ഗുസ്തിയില്‍ ഇന്ന് രണ്ട് താരങ്ങളാണ് പ്രീ ക്വാര്‍ട്ടറിലിറങ്ങുന്നത്. ഉച്ചക്ക് 2.30ന് നടക്കുന്ന പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്ത് പ്രീ ക്വാര്‍ട്ടറിലിറങ്ങും. പുരുഷ ഗുസ്തിയിലെ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് അമാന്‍.

hockey olympics 2024

ഉച്ചക്ക് 2.30ന് തന്നെ വനിതകളുടെ 57 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ അന്‍ഷു മാലിക്കും ഇറങ്ങും. അമേരിക്കയുടെ ഹെലന്‍ ലൂയിസ് മറൗലിസാണ് എതിരാളി. അമാനും അന്‍ഷുവും ജയിച്ച് മുന്നേറിയാല്‍ വൈകുന്നേരം 4.20ന് ക്വാര്‍ട്ടര്‍ ഫൈനലും നടക്കപം. അമാന്‍ സെമിയിലെത്തിയാല്‍ മത്സരം രാത്രി 9.45നും അന്‍ഷു മാലിക് സെമിയിലെത്തിയാല്‍ മത്സരം രാത്രി 10.25നും നടക്കും. ഹോക്കിയില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ മത്സരം ഇന്നാണ്.

വൈകുന്നേരം 5.30ന് ഇന്ത്യ സ്‌പെയിനെ നേരിടും. സെമിയില്‍ ജര്‍മനിയോട് ഇന്ത്യ 3-2ന് പൊരുതി തോറ്റിരുന്നു. ഇന്ത്യക്ക് ഇന്നത്തെ രണ്ട് മെഡലുകളും വളരെ പ്രതീക്ഷയുള്ളതാണ്. ഹോക്കി ടീം ഇത്തവണ വെള്ളിയെങ്കിലും നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാലാണ് മെഡല്‍ നഷ്ടമായത്. ഇനി വെങ്കലംകൊണ്ട് മടങ്ങുമോയെന്നത് കണ്ടറിയാം. നീരജില്‍ നിന്ന് സ്വര്‍ണ്ണത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

പാകിസ്താന്‍ താരം അര്‍ഷാദ് കടുത്ത വെല്ലുവിളി നീരജിന് ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ ഉറച്ച മെഡലായിരുന്നു ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന് നഷ്ടമായത്. ഫൈനലില്‍ എത്തിയെങ്കിലും ഭാരക്കൂടുതലിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെടുകയായിരുന്നു. ഇതുവരെ മൂന്ന് മെഡലുകള്‍ മാത്രമാണ് ഇന്ത്യയുടെ അലമാരയിലുള്ളത്. ഇത് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് നിസംശയം പറയാം.

Story first published: Thursday, August 8, 2024, 6:12 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+