Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇന്ത്യന്‍ ടീമിലെ മലയാളികള്‍ ആരൊക്കെ? ഏഴ് പേരിതാ- എല്ലാം അറിയാം

പാരിസ്: പാരിസ് ഒളിംപിക്‌സിന് കൊടിയുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് പാരിസ് ഒളിംപിക്‌സ് നടക്കുന്നത്. ഇത്തവണ ഇന്ത്യ ശക്തമായ ടീമിനെയാണ് അയക്കുന്നത്. നീരജ് ചോപ്ര നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പി വി സിന്ധു, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെ മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. ഇത്തവണയും ഇന്ത്യന്‍ ടീം മികച്ച പ്രകടനത്തോടെ കൈയടി നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഇത്തവണ പാരിസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യങ്ങള്‍ ആരൊക്കെ?. ഏഴ് പേരാണുള്ളത്. ഇത് ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം ഇന്ത്യയുടെ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷാണ്. ഇന്ത്യയുടെ ക്യാപ്റ്റനായിട്ടുള്ള താരമാണ് ശ്രീജേഷ്. ഇത്തവണയും ഗോള്‍വലക്ക് മുന്നിലെ ഇന്ത്യയുടെ വിശ്വസ്തന്‍ ശ്രീജേഷാണ്. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനൊപ്പം വെങ്കലമെഡല്‍ നേടാന്‍ ശ്രീജേഷിനായി.

36കാരനായ താരത്തിന്റെ നാലാം ഒളിംപിക്‌സ് മെഡലാണിത്. രണ്ടാമത്തെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയിയാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയിട്ടുള്ള താരത്തില്‍ നിന്ന് കന്നി ഒളിംപിക്‌സ് മെഡല്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള താരമാണ് മലയാളിയായ പ്രണോയി. ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് പ്രണോയി.

ട്രിപ്പിള്‍ ജംപ് താരം അബ്ദുല്ല അബൂബക്കറാണ് മറ്റൊരു താരം. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവാണ് അബ്ദുല്ല. 28കാരനായ താരം ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്. ഒളിംപിക്‌സില്‍ മെഡല്‍ നേടുക കടുപ്പമാണെങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനാവുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ പുരുഷ റിലേ ടീം താരങ്ങളായ നാല് പേരാണ് ടീമിലെ മറ്റുള്ളവര്‍. മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യന്‍ എന്നിവരാണ് ആ താരങ്ങള്‍.

pr sreejesh

ഇന്ത്യയുടെ ഒളിംപിക്‌സ് ടീമില്‍ കേരളത്തില്‍ നിന്ന് ഒരു വനിത പോലും ഉണ്ടായില്ലെന്നതാണ് എടുത്തു പറയേണ്ടത്. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്നുള്ള വനിതകള്‍ ഇല്ലാതെ പോകുന്നത്. ഇത്തവണ 28 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് ടീമാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഇതില്‍ 17 പുരുഷന്മാരും 11 വനിതകളുമാണുള്ളത്. 16 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ആര്‍ച്ചറിയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയിലാണ് വലിയ പ്രതീക്ഷ.

ബാഡ്മിന്റണില്‍ പിവി സിന്ധു വീണ്ടുമൊരു മെഡല്‍ ഇന്ത്യയുടെ അലമാരയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രകടനം കണ്ടറിയണം. ഹോക്കി ടീമില്‍ ഇത്തവണ യുവ താരനിരയാണുള്ളത്. ഓസ്‌ട്രേലിയക്കെതിരേ അവസാനം കളിച്ച അഞ്ച് മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പറയാം. ഷൂട്ടിങ്ങാണ് ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ പ്രതീക്ഷയുള്ള മറ്റൊരു ഇനം. ഭാരോദ്വഹനത്തിലും ഗുസ്തിയും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു.

ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. ഗുസ്തിയില്‍ വിനീഷ് ഫൊഗാട്ട്, അന്‍ഷു മാലിക് എന്നിവരിലാണ് ഇന്ത്യ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത്. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ 124 പേരുമായി മത്സരിക്കാനിറങ്ങിയ ഇന്ത്യ 48 മെഡലുകളാണ് നേടിയത്. ഇത്തവണ ഇത് വര്‍ധിപ്പിക്കാന് ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

1996, 2001 ഒളിംപിക്‌സുകളില്‍ 71 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതാണ് ഇന്ത്യയുടെ ഒളിംപിക്‌സിലെ മികച്ച പ്രകടനവും. ഇതിനെ മറികടക്കാന്‍ ഇത്തവണ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, July 10, 2024, 15:43 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+