For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympic 2024: ഇന്ത്യ അക്കൗണ്ട് തുറന്നു, ഷൂട്ടിങ്ങില്‍ മനു ഭാക്കറിന് വെങ്കലം; ചരിത്ര നേട്ടം

പാരീസ്: പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ വേട്ടക്ക് തുടക്കമിട്ട് മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ വെങ്കല മെഡല്‍ നേടിയെടുത്തത്. ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ മനു ഭാക്കറിന് സാധിച്ചെങ്കിലും വെങ്കലം നേടിയെടുക്കാനെ സാധിച്ചുള്ളൂ. രണ്ടാം ദിനം തന്നെ ഇന്ത്യയ്ക്ക് മെഡല്‍ നേടിക്കൊടുത്ത് അഭിമാനമാവാന്‍ മനു ഭാക്കറിനായി. കൊറിയയുടെ ഓ യി ജിന്നാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. കൊറിയയുടെ തന്നെ കി യെജിക്കാണ് വെള്ളി.

0.1 പോയിന്റുകളുടെ വ്യത്യാസത്തില്‍ വെള്ളി നഷ്ടമായെങ്കിലും 12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മറ്റൊരു മെഡല്‍ നേട്ടം ഇന്ത്യക്ക് സമ്മാനിക്കാന്‍ മനു ഭാക്കറിനായി. ആദ്യ ദിനത്തിലെ ഇന്ത്യയുടെ ഷൂട്ടര്‍മാരുടെ നിരാശപ്പെടുത്ത പ്രകടനത്തിന്റെ ക്ഷീണം മാറ്റുന്ന മെഡലാണ് മനു ഭാക്കര്‍ നേടിയെടുത്തിരിക്കുന്നത്. വ്യക്തിഗത ഷൂട്ടിങ്ങില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി മാറാന്‍ മനു ഭാക്കറിനായി.

manu bhaker olympics 2024

2004ല്‍ രാജ്യവര്‍ധന്‍ സിങ്, 2008ല്‍ അഭിനവ് ബിന്ദ്ര, 2012ല്‍ വിജയ് കുമാറും ഗഗന്‍ നാരംഗുമാണ് ഇതിന് മുമ്പ് ഇന്ത്യക്കായി ഷൂട്ടിങ്ങില്‍ വ്യക്തിഗത ഒളിംപിക്‌സ് മെഡല്‍ നേടിയവര്‍. ഈ പട്ടികയിലേക്കാണ് ആദ്യ വനിതയായി മനു ഭാക്കര്‍ കടന്ന് വരുന്നത്. 221.7 പോയിന്റാണ് മനു ഭാക്കര്‍ നേടിയത്. സ്‌റ്റേജ് 1ല്‍ 50.4 പോയിന്റ് നേടിയ മനു രണ്ടാം സ്‌റ്റേജില്‍ 100.3 പോയിന്റാണ് നേടിയത്. 121.2, 140.5, 169.5, 181.2, 201.3, 221.7 പോയിന്റുകളോടെയാണ് മനു ഭാക്കര്‍ വെങ്കലത്തിലേക്കെത്തിയത്.

ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടുന്ന എട്ടാമത്തെ വനിതാ അത്‌ലറ്റാണ് മനു ഭാക്കര്‍. കര്‍ണം മല്ലേശ്വരി, സൈന നെഹ് വാള്‍, മേരി കോം, പിവി ,സിന്ധു, സാക്ഷി മാലിക്, മീരാഭായി ചാനു, ലോവ്‌ലിന ബോര്‍ഗെയ്ന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.ഷൂട്ടിങ്ങില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കി

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അര്‍ജുന്‍ ബബൂട്ട ഫൈനലില്‍ പ്രവേശിച്ചു. 630.1 പോയിന്റോടെ ഏഴാം സ്ഥാനക്കാരനായാണ് ഫൈനലിലെത്തിയത്. നീന്തലില്‍ ഇന്ത്യയുടെ പ്രായം കുറഞ്ഞ താരവും മുന്നേറ്റം നടത്തിയിട്ടുണ്ട്. വനിതകളുടെ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ നീന്തല്‍ ഹീറ്റ്‌സില്‍ ഇന്ത്യയുടെ ദിനിധി ഡിസിന്‍ഗു ഒന്നാമതായി ഫിനിഷ് ചെയ്തു. 14 വയസ് മാത്രമാണ് ദിനിധിയുടെ പ്രായം

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജര്‍മനിയുടെ മാക്‌സി ക്ലോട്ട്‌സറിനെ 5-0ന് തോല്‍പ്പിച്ചാണ് നിഖാത്ത് സെറീന്റെ മുന്നേറ്റം.

Story first published: Sunday, July 28, 2024, 16:28 [IST]
Other articles published on Jul 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+