Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ചരിത്രം കുറിച്ച് മനു ഭാക്കര്‍! വീണ്ടും മെഡല്‍, നേട്ടം ഷൂട്ടിങ് ടീമിനത്തില്‍

പാരീസ്: ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ഇന്ത്യ. ഷൂട്ടിങില്‍ മിക്‌സഡ് ടീമിനത്തില്‍ വെങ്കലമാണ് ഇന്ത്യ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം മിക്‌സഡ് ഡബിള്‍സില്‍ മനു ഭാക്കര്‍- സരബ്‌ജോത് സിങുള്‍പ്പെട്ട ടീമാണ് വെങ്കലമണിഞ്ഞത്. ഈ ഗെയിംസില്‍ മനുവിന്റെ രണ്ടാമത്തെ മെഡല്‍ കൂടിയാണിത്. നേരത്തേ വനിതകളുടെ ഇതേയിനത്തില്‍ വെങ്കലം നേടാന്‍ അവര്‍ക്കു സാധിച്ചിരുന്നു.

വെങ്കല മെഡലിനായുള്ള മല്‍സരത്തില്‍ ദക്ഷിണ കൊറിയയുടെ ലീ വോന്‍ ഹോ- ഓ യെ ജിന്‍ സഖ്യത്തെയാണ് 16-10നു മനു- സരബ്‌ജോത് സഖ്യം തോല്‍പ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊറിയയുടെ ഭാഗത്തു നിന്നും ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. ഇന്ത്യക്കായി സരബ്‌ജോതിനേക്കാള്‍ മികച്ചുനിന്നത് മനുവായിരുന്നു.

MANU BHAKER- SARABJOT

ഈ മെഡല്‍നേട്ടത്തോടെ പുതിയ പല റെക്കോര്‍ഡും തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് 22 കാരിയായ താരം. 1947നു ശേഷം ഒളിംപിക്‌സിന്റെ ഒരു എഡിഷനില്‍ രണ്ടു മെഡലുകള്‍ നേടിയ ആദ്യത്തെ ഇന്ത്യക്കാരിയായി മനു മാറിയിരിക്കുകയാണ്. കൂടാതെ വ്യക്തിഗത ഇനത്തിലും ഡബിള്‍സിലും മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമാവും അവര്‍ ചരിത്രം കുറിച്ചു.

കഴിഞ്ഞ ദിവസം നേരിയ വ്യത്യാസത്തിലായിരുന്നു മനു- സരബ്‌ജോത് സഖ്യത്തിനു സ്വര്‍ണ മെഡല്‍ പോരാട്ടത്തിനു യോഗ്യത നേടാന്‍ സാധിക്കാതെ പോയത്. മൂന്നാംസ്ഥാത്തു ഫിനിഷ് ചെയ്തതോടെ ഇന്ത്യന്‍ സഖ്യം വെങ്കല മെഡലിനായുള്ള മല്‍സരത്തിനു യോഗ്യതയും നേടുകയായിരുന്നു. തങ്ങളേക്കാള്‍ അനുഭവസമ്പത്തുള്ള കൊറിയന്‍ ജോടിക്കെതിരേ ഉജ്ജ്വല പ്രകടനം പുറത്തെടുത്താണ് മനു-സരബ്‌ജോത് സഖ്യം രാജ്യത്തിനു രണ്ടാം മെഡലും സമ്മാനിച്ചിരിക്കുന്നത്.

അതേസമയം, തങ്ങള്‍ക്കു എല്ലാ തരത്തിലുള്ള പിന്തുണയും നല്‍കിയവര്‍ക്കു നന്ദി അറിയിച്ചിരിക്കുകയാണ് മനു ഭാക്കര്‍. എനിക്കു വളരെയധികം അഭിമാനം തോന്നുകയാണ്. ഒരുപാട് നന്ദിയുമുണ്ട്, എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി. യഥാര്‍ത്തില്‍ എതിരാളികള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യം ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഞങ്ങളുടെ കൈയിലുള്ള കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുകയുള്ളൂ. കഴിവിന്റെ പരമാവധി ശ്രമിക്കാനും അവസാനം വരെ പോരാടാനാണ് ഞാനും പങ്കാളിയായ സരബ്‌ജേതും ശ്രമിച്ചതെന്നും മനു വ്യക്തമാക്കി.

Story first published: Tuesday, July 30, 2024, 13:36 [IST]
Other articles published on Jul 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+