Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ജസ്റ്റ് മിസ്സ്! ഹാട്രിക് മെഡലില്ല, മനുവിന് മൂന്നാം മെഡല്‍ നഷ്ടമായതെങ്ങനെ? അറിയാം

പാരീസ്: ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലെന്ന ഇന്ത്യന്‍ ഷൂട്ടിങ് സെന്‍സേഷന്‍ മനു ഭാക്കറുടെ മോഹം നേരിയ വ്യത്യാസത്തില്‍ നഷ്ടമായിരിക്കുകയാണ്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗം ഫൈനലില്‍ മല്‍സരിച്ച ഇന്ത്യന്‍ താരത്തിനു നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഫുട്‌ബോളിലെ പെനല്‍റ്റി ഷൂട്ടൗട്ടിനു തുല്യമായ ഷൂട്ടോഫിലാണ് മനുവില്‍ നിന്നും മെഡല്‍ വഴുതിപ്പോയത്.

MANU BHAKER

ആറു സീരീസുകളുള്‍പ്പെട്ട ഫൈനലില്‍ നിശ്ചിത റൗണ്ട് പിന്നിട്ടപ്പോള്‍ മനുവും ഹംഗറിയുടെ വെറോണിക്ക മേജറും 28 പോയിന്റ് വീതം നേടി തുല്യത പാലിക്കുകയായിരുന്നു. നാലാംസ്ഥാനം ഇരവരും പങ്കിട്ടതോടെയാണ് ഷൂട്ടോഫ് വേണ്ടിവന്നത്. അഞ്ചു വീതം അവസരങ്ങളാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇതില്‍ മനുവിവു മൂന്നെണ്ണമാണ് ലക്ഷ്യത്തിലെത്തിക്കാനായത്. വെറോണിക്കയാവട്ടെ നാലെണ്ണവും ലക്ഷ്യത്തിലെത്തിച്ചു.ഇതോടെ മനു നാലാംസ്ഥാനത്തേക്കു വീഴുകയും മെഡല്‍ മോഹം അസ്തമിക്കുകയു ചെയ്തു.

ഫൈനലിലെ സ്‌റ്റേജ് വണ്ണില്‍ 2, 4, 6, 10, 13, 18, 22, 26 എന്നിങ്ങനെയായിരുന്നു മനുവിന്റെ സ്‌കോറുകള്‍. സ്‌റ്റേജ്് 2 എലിമിനേഷന്‍ റൗണ്ടില്‍ താരത്തിന്റെ സ്‌കോര്‍ 28ഉം ആയിരുന്നു. തുടര്‍ന്നാണ് മല്‍സരം ഷൂട്ടോഫിലെത്തിയത്. ഫൈനലില്‍ താന്‍ അല്‍പ്പം പരിഭ്രമത്തിലായിരുന്നുവെന്നു മല്‍സരശേഷം വികാരധീവനയായി മനു പറഞ്ഞു. ഞാന്‍ ഫൈനലില്‍ അല്‍പ്പം പരിഭ്രമിച്ചിരുന്നു. വരാനിരിക്കുന്ന വെല്ലുവിളികളിലാണ് ഇനി ശ്രദ്ധയെന്നും 22 കാരിയായ താരം വ്യക്തമാക്കി. പാരീസില്‍ മനുവിന്റെ അവസാനത്തെ മല്‍സര ഇനം കൂടിയായിരുന്നു ഇത്.

MANU BHAKER

കൊറിയയുടെ യാങ് ജിന്നിനാണ് ഈയിനത്തില്‍ സ്വര്‍ണ മെഡല്‍ ലഭിച്ചത്. താരത്തിനു ആകെ ലഭിച്ച സ്‌കോര്‍ 37 ആയിരുന്നു. സ്വര്‍ണ മെഡല്‍ ജേതാക്കളെ തീരുമാനിക്കാനും ഷൂട്ടോഫ് വേണ്ടി വന്നു. യാങിനും ഫ്രാന്‍സിന്റെ കാമില്ലെ ജെജെവെസ്‌ക്കും തുല്യ സ്‌കോര്‍ ലഭിച്ചതോടെയാണ് മല്‍സരം ഷൂട്ടോഫിലേക്കു കടന്നത്. ഷൂട്ടോഫില്‍ ജയിച്ച് യാങ് സ്വര്‍ണവും ചൂടി. കാമില്ലെയ്ക്കു വെള്ളിയും വെറോണിക്കയ്ക്കു വെങ്കലവും ലഭിച്ചു.

അതേസമയം, നേരത്തേ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും സരബ്‌ജോത് സിങിനൊപ്പം ഇതേയിനത്തില്‍ മിക്‌സഡ് വിഭാഗത്തിലുമാണ് മനു ഇന്ത്യക്കായി വെങ്കല മെഡലുകള്‍ നേടിയത്. ഇതോടെ ഒരു ഒളിംപിക്‌സില്‍ ഒന്നിലേറെ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മനു കുറിച്ചിരുന്നു.

Story first published: Saturday, August 3, 2024, 13:52 [IST]
Other articles published on Aug 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+