Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: മനു ഭാക്കര്‍ ഫൈനലില്‍, വീണ്ടും മെഡല്‍ പ്രതീക്ഷ; ബല്‍രാജ് പുറത്ത്

പാരീസ്: പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മൂന്നാം മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി മനു ഭാക്കര്‍ വീണ്ടും ഫൈനല്‍ റൗണ്ടില്‍. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ ഫൈനല്‍ റൗണ്ടിലേക്കെത്തിയത്. രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്. ഇത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കുകയാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ഇനത്തിലും മനു ഭാക്കര്‍ വെങ്കലം നേടിക്കഴിഞ്ഞു.

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ മനു ഭാക്കറും ഇഷ സിങ്ങും പ്രതീക്ഷയോടെയാണ് തുടങ്ങിയത്. ആദ്യ സീരിസില്‍ ഇഷ സിങ് 95 പോയിന്റാണ് നേടിയത്. രണ്ടാം സീരീസില്‍ 96 പോയിന്റാണ് ഇഷക്ക് നേടാനായത്. പ്രിസിഷന്‍ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ഇഷ സിങ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മനു ഭാക്കര്‍ ആദ്യ സീരിസില്‍ 97 പോയിന്റാണ് നേടിയത്. ഏഴ് 10കളും മൂന്ന് 9കളുമാണ് ആദ്യ സീരിസില്‍ മനു ഭാക്കര്‍ നേടിയത്. രണ്ടാം സീരിസില്‍ 98 റണ്‍സാണ് മനു ഭാക്കര്‍ നേടിയത്. എട്ട് 10കളും രണ്ട് ഒമ്പതുമാണ് മനു നേടിയത്. ഏഴാം സ്ഥാനത്താണ് മനു നിലവിലുള്ളത്. മൂന്നാം സീരിസില്‍ ഒമ്പത് 10കളും ഒരു 9 സ്‌കോര്‍ ചെയ്ത മനു ഭാക്കര്‍ 99 പോയിന്റാണ് നേടിയത്. ഇതോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

പ്രിസിഷന്‍ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മനു ഭാക്കര്‍ 294 പോയിന്റോടെ മൂന്നാം സ്ഥാനത്തും ഇഷ സിങ് 291 പോയിന്റോടെ 10ാം സ്ഥാനത്തുമാണ്. റാപ്പിഡ് റൗണ്ടിലും ഇഷ സിങ്ങിന് 10ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. 290 പോയിന്റാണ് മൂന്ന് സീരിസുകളിലായി ഇഷക്ക് ലഭിച്ചത്. സീരിസ് 1ല്‍ 97 പോയിന്റും സീരിസ് 2ല്‍ 96 പോയിന്റും സീരിസ് 3ല്‍ 97 പോയിന്റുമാണ് ഇഷക്ക് നേടാനായത്. ഇതോടെ ഇഷ പുറത്തായി. എന്നാല്‍ മികവ് തുടര്‍ന്ന മനു ഭാക്കര്‍ ഫൈനല്‍ യോഗ്യത നേടുകയായിരുന്നു.

manu bhaker olympics 2024

അതേ സമയം വനിതകളുടെ ജൂഡോയില്‍ തൂലികയ്ക്ക് തോല്‍വി നേരിടേണ്ടി വന്നു. 78 കിലോഗ്രാം ജൂഡോയിലാണ് ഇന്ത്യയുടെ തൂലിക മാന്‍ തോറ്റത്. ക്യൂബയുടെ ഇഡലെയ്‌സ് ഓര്‍ട്ടിസിനോടാണ് പരാജയപ്പെട്ടത്. പുരുഷന്മാരുടെ തുഴച്ചിലില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ബല്‍രാജ് പന്‍വാറും പുറത്തായി. ഫൈനല്‍ ഡി റൗണ്ടില്‍ അഞ്ചാം സ്ഥാനം നേടിയെങ്കിലും ഫൈനല്‍ റൗണ്ടില്‍ 23ാം സ്ഥാനക്കാരനായി ബല്‍രാജ് ഒതുങ്ങുകയായിരുന്നു.

7.02.37 സമയം കുറിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാന്‍ ബല്‍രാജിനായില്ല. വനിതകളുടെ മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്തില്‍ അങ്കിത ഭഗത്ത്, ധീരജ് ബൊമ്മദേവരെ സഖ്യം ഇന്തോനേസ്യന്‍ സഖ്യത്തിനെതിരേ ആദ്യ സെറ്റ് ജയിച്ചു. 37-36 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. എന്നാല്‍ രണ്ടാം സെറ്റില്‍ തുല്യത പുലര്‍ത്തി. സ്‌കോര്‍ 38-38. മൂന്നാം സെറ്റ് ജയിച്ച സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ക്വാര്‍ട്ടറില്‍ സ്പാനിഷ് സഖ്യത്തെയാണ് നേരിടാന്‍ പോകുന്നത്.

Story first published: Friday, August 2, 2024, 17:22 [IST]
Other articles published on Aug 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+