Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: വിനേഷിന് നീതി വേണം, വെള്ളി അര്‍ഹിക്കുന്നു; പ്രതികരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ നോവായി മാറിയ താരമാണ് വിനേഷ് ഫോഗട്ട്. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ എത്തിയിരുന്നു. ഇന്ത്യയുടെ അക്കൗണ്ടിലേക്ക് വിനേഷ് സ്വര്‍ണ്ണം കൊണ്ടുത്തരുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് അപ്രതീക്ഷിതമായി താരം അയോഗ്യയാക്കപ്പെടുന്നത്. ഫൈനല്‍ ദിവസം രാവിലെ നടത്തിയ പരിശോധനയില്‍ 100 ഗ്രാം അധികമായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

കൈവിട്ടുപോയ മെഡലിന്റെ പേരില്‍ വിവാദം പുകയുമ്പോള്‍ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിനേഷ് നീതി അര്‍ഹിക്കുന്നുണ്ടെന്നും യുക്തിപൂര്‍വ്വമായ തീരുമാനം എടുക്കണമെന്നുമാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. വലിയൊരു കുറിപ്പാണ് സച്ചിന്‍ എക്‌സില്‍ പങ്കുവെച്ചത്. 'എല്ലാ കായിക ഇനത്തിലും നിയമങ്ങളുണ്ട്. അത് സാഹചര്യത്തിനനുസരിച്ചാണ് നടപ്പിലാക്കേണ്ടത്. ചിലപ്പോള്‍ പുനരവലോകനം ചെയ്‌തേക്കും.

വിനേഷ് ഫോഗട്ട് ഫൈനല്‍ യോഗ്യത നേടിയെടുത്ത ശേഷമാണ് അയോഗ്യത വിധിക്കുന്നത്. അര്‍ഹതപ്പെട്ട അവരുടെ മെഡല്‍ കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. അര്‍ഹതപ്പെട്ട വെള്ളി മെഡല്‍ നല്‍കാതിരിക്കുന്നത് യുക്തിക്കും കായിക മൂല്യങ്ങള്‍ക്കും നിരക്കുന്നതല്ല. കോടതി വിധിക്കായി കാത്തിരിക്കുകയാണ്. വിനേഷിന് അര്‍ഹിച്ച മെഡല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും അവള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം' എന്നാണ് സച്ചിന്‍ പറഞ്ഞത്.

വിനേഷ് ലോക ഒന്നാം നമ്പര്‍ താരത്തെയടക്കം തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. എന്നാല്‍ ഫൈനലിന് രാവിലെ നടത്തിയ പരിശോധനയിലാണ് 100 ഗ്രാമിന്റെ ഭാരക്കൂടുതല്‍ കണ്ടെത്തുന്നത്. ഇതോടെ നടപടിയിലേക്ക് കടക്കുകയായിരുന്നു. കായിക തര്‍ക്ക പരിഹാര കോടതിയെ വിനേഷ് സമീപിച്ചിട്ടുണ്ട്. ഇന്ന് വിധി പറയുമെന്ന് കരുതിയിരുന്നെങ്കിലും ഒളിംപിക്‌സ് അവസാനിക്കുന്നതിന് മുമ്പ് വിധി പറയാം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

vinesh phogat olympics 2024

താനൊരു ചതിയും ചെയ്തിട്ടില്ല. ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റത്തെത്തുടര്‍ന്നാണ് 100 ഗ്രാം ഭാര വ്യത്യാസം ഉണ്ടായത്. സ്വന്തം ശരീരത്തെ സംരക്ഷിക്കുകയെന്നത് അത്‌ലറ്റിന്റെ അവകാശമാണ്. ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ ശരീര ഭാരം മത്സരത്തിനാവശ്യമായിട്ടുള്ളതായിരുന്നു. ഭാരം കൂടിയത് ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയാണ്. ഇതൊരു കള്ളത്തരമല്ല. ശരീരത്തിലെ ന്യൂട്രീഷ്യന്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമായതാണ്.

അതുകൊണ്ടുതന്നെ വിനേഷ് തട്ടിപ്പ് കാണിച്ചെന്ന് പറയാനാവില്ലെന്നാണ് താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്തായാലും അനുകൂല വിധി ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. വിധി പ്രതികൂലമായാല്‍ അത് രാഷ്ട്രീയപരമായി വലിയ പ്രശ്‌നമായടക്കം മാറിയേക്കും. എന്തായാലും പാരീസ് ഒളിംപിക്‌സിലെ നോവാണ് വിനേഷെന്ന് പറയാം.

Story first published: Friday, August 9, 2024, 18:54 [IST]
Other articles published on Aug 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+