Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: വെങ്കല മോഹവുമായി ലക്ഷ്യ സെന്‍, ഇന്ത്യയുടെ ഇന്നത്തെ മല്‍സരങ്ങളറിയാം

പാരീസ്: ഒളിംപിക്‌സിന്റെ പത്താം ദിനത്തില്‍ മെഡല്‍ മോഹവുമായിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന്റെ വെങ്കല മെഡല്‍ പോരാട്ടത്തിലാണ് ഇന്നു ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.

ഷൂട്ടിങില്‍ ഫൈനലിലേക്കു യോഗ്യത നേടാനായാല്‍ സ്വര്‍ണ മെഡല്‍ പോരാട്ടവും ഇന്നുണ്ട്. കൂടാതെ ഇന്ത്യക്കു വലിയ പ്രതീക്ഷകളുള്ള ഗുസ്തി മല്‍സരങ്ങളും ഇന്നു തുടങ്ങുകയാണ്. ഇന്ത്യയുടെ മല്‍സര ഷെഡ്യൂള്‍ അറിയാം.

ഷൂട്ടിങ്

ഷൂട്ടിങില്‍ സ്‌കീറ്റ് മിക്‌സഡ് ടീമിനം യോഗ്യതാ റൗണ്ടില്‍ ആനന്ദ്ജീത് സിങും മഹേശ്വരി ചൗഹാനും മല്‍സരിക്കാനിറങ്ങും. ഉച്ചയ്ക്കു 12.30നാണ് മല്‍സരം തുടങ്ങുന്നത്.

LAKSHYA SEN

ടേബിള്‍ ടെന്നീസ്

ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീമിനത്തില്‍ ഇന്ത്യക്കുടെ പ്രീക്വാര്‍ട്ടര്‍ മല്‍സരം ഉച്ചയ്ക്കു 1.30 മുതലാണ്. ശ്രീജ അക്കൂല, മാനിക ബത്ര, അര്‍ച്ചന കാമത്ത് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.

അത്‌ലറ്റിക്‌സ്

അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400 മീറ്റര്‍ ആദ്യ റൗണ്ടില്‍ കിരണ്‍ പഹല്‍ മല്‍സരിക്കും. വൈകീട്ട് 3.25നാണ് ഈ മല്‍സരം.

സെയ്‌ലിങ്

വനിതകളുടെ ഡിന്‍ഗി ഐഎല്‍സിഎ6 റേസ് 9, 10 എന്നിവയില്‍ നേത്ര കുമനന്റെ മല്‍സരം വൈകീട്ട് 3.45 മുതലാണ്.

ബാഡ്മിന്റണ്‍

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള ലക്ഷ്യാ സെന്നിന്റെ മല്‍സരം വൈകീട്ട് ആറു മണിക്കാണ്.

സെയ്‌ലിങ്

പുരുഷന്‍മാരുടെ ഡിന്‍ഗി ഐഎല്‍സിഎ 7- റേസ് 9, 10 എന്നിവയില്‍ വിഷ്ണു ശരവണന്റെ മല്‍സരം വൈകീട്ട് 6.10നാണ്.

ഷൂട്ടിങ്

ഷൂട്ടിങില്‍ സ്‌കീറ്റ് മിക്‌സഡ് ടീമിനത്തില്‍ (യോഗ്യത നേടിയാല്‍ മാത്രം) ആനന്ദജീത് സിങ്, മഹേശ്വരി ചൗഹാന്‍ സഖ്യം മെഡല്‍ പോരാട്ടത്തിനിറങ്ങും. വൈകീട്ട് 6.30നു മെഡല്‍ മല്‍സരങ്ങള്‍ തുടങ്ങുന്നത്.

ഗുസ്തി

വനിതകളുടെ 68 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിഷ ദഹിയയുടെ പ്രീക്വാര്‍ട്ടര്‍ മല്‍സരം വൈകീട്ട് 6.30നാണ്.

ക്വാര്‍ട്ടര്‍ ഫൈനലിലേക്കു നിഷ യോഗ്യത നേടുകയാണെങ്കില്‍ അടുത്ത മല്‍സരം രാത്രി 7.50നു തുടങ്ങും.

അത്റ്റിക്‌സ്

അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ 3000 മീറ്റര്‍സ്റ്റീപ്പ്ള്‍ചേസ് ആദ്യ റൗണ്ടില്‍ അവിനാഷ് സാബ്ലെയുടെ മല്‍സരം രാത്രി 10.34നാണ്.

ഗുസ്തി

ഗുസ്തിയില്‍ വനിതകളുടെ 68 കിഗ്രാം വിഭാഗത്തില്‍ സെമി ഫൈനല്‍ മല്‍സരങ്ങള്‍ രാത്രി 1.10 മുതലാണ്. സെമിയിലേക്കു യോഗ്യത ലഭിക്കുകയാണെങ്കില്‍ നിഷ യാദവ് ഇന്ത്യക്കായി ഗോദയിലെത്തും.

Story first published: Monday, August 5, 2024, 6:25 [IST]
Other articles published on Aug 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+