Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: പുതുചരിത്രമെഴുതി ലക്ഷ്യ! സെമി ടിക്കറ്റ്; അത്‌ലറ്റിക്‌സില്‍ തിരിച്ചടി

പാരീസ്: ഇന്ത്യന്‍ ബാഡ്മിന്റണിലെ പുതിയ സെന്‍സേഷനായ ലക്ഷ്യ സെന്‍ ഒളിംപിക്‌സില്‍ പുതു ചരിത്രം കുറിച്ചിരിക്കുകയാണ്. പുരുഷ സിംഗിള്‍സില്‍ അവിസ്മരണീയ ജയവുമായി താരം സെമി ഫൈനലിലേക്കു മുന്നേറി. ഒളിംപിക്‌സ് ചരിത്രത്തില്‍ പുരുഷ സിംഗിള്‍സില്‍ സെമിയിലേക്കു ടിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഇതോടെ ലക്ഷ്യയെ തേടിയെത്തി.

ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയെന്‍ ചെന്നിനെ 2-1നു ലക്ഷ്യ മറികടക്കുകയായിരുന്നു. ആദ്യത്തെ ഗെയിമില്‍ 22 കാരനായ ഇന്ത്യന്‍ താരം പൊരുതി വീണെങ്കിലും അടുത്ത രണ്ടു ഗെയിമിലും ടോപ്പ് ഗിയറിലേക്കു കയറുകയായിരുന്നു. 19-21, 21-15, 21-12 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യയുടെ അവിസ്മരണീയ വിജയം.

LAKSHYA SEN

ഇന്ത്യക്കു വേണ്ടി ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നേരത്തേ മെഡല്‍ നേടിയവരെല്ലാം വനിതാ താരങ്ങളായിരുന്നു. 2012ലെ ലണ്ടന്‍ ഗെയിംസില്‍ സൈന നെവാളാണ് ഇന്ത്യക്കു ബാഡ്മിന്റണില്‍ ആദ്യമായി മെഡല്‍ സമ്മാനിച്ചത്. വെങ്കലത്തിനാണ് അവര്‍ അവകാശിയായത്. 2016ലെ റിയോ ഗെയിംസില്‍ പിവി സിന്ധു ഇന്ത്യക്കു വെള്ളി നേടിത്തന്നു. കഴിഞ്ഞ ടോക്കിയോ ഗെയിംസില്‍ വെങ്കവും സിന്ധു കൈക്കലാക്കി.

ഇത്തവണ സിന്ധു ക്വാര്‍ട്ടറില്‍ കാലിടറി വീണ് തൊട്ടടുത്ത ദിവസമാണ് ലക്ഷ്യ സെമിയില്‍ കടന്ന് ഇന്ത്യയുടെ മെഡല്‍ സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുന്നത്. സെമി ഫൈനലില്‍ രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സണ്‍, സിംഗപ്പൂരിന്റെ ലോ കിയന്‍ യൂ എന്നിവരിലൊരാളായിരിക്കും ലക്ഷ്യയുടെ എതിരാളി.

അത്‌ലറ്റിക്‌സില്‍ തിരിച്ചടി

അത്‌ലറ്റിക്‌സില്‍ വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യക്കു തിരിച്ചടി നേരിട്ടു. രണ്ടു പേര്‍ ഇന്ത്യക്കായ ഹീറ്റ്‌സില്‍ ഇറങ്ങിയെങ്കിലും ഇവര്‍ക്കു ഫൈനല്‍ യോഗ്യത ലഭിച്ചില്ല. ഹീറ്റ്‌സില്‍ ഒന്നില്‍ ഇറങ്ങിയ അങ്കിത ധ്യാനിക്കു 20ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ. 16 മിനിറ്റും 19.38 സെക്കന്റും കൊണ്ടാണ് താരം മല്‍സരം പൂര്‍ത്തിയാക്കിയത്.
രണ്ടാം ഹീറ്റ്‌സില്‍ പരുള്‍ ചൗധരിയും ഇന്ത്യക്കായി ട്രാക്കിലിറങ്ങിയെങ്കിലും നിരാശപ്പെടുത്തി. 14ാം സ്ഥാനത്തു എത്താനേ അവര്‍ക്കായള്ളൂ. 15 മിനിറ്റും 10.68 സെക്കന്റുമാണ് പരുളിനു വേണ്ടിവന്നത്.

ATCHERY

അമ്പെയ്ത്തില്‍ മെഡലില്ല

അമ്പെയ്ത്തില്‍ മിക്‌സഡ് ടീമിനത്തില്‍ ധീരജ് ബൊമ്മദേവരയും അങ്കിത ഭകതും മെഡലിനു തൊട്ടരികെ വരെയെത്തിയെങ്കിലും വഴുതിപ്പോയി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ സഖ്യം 6-2നു തോല്‍ക്കുകയായിരുന്നു. നേരത്തേ സെമി ഫൈനലില്‍ കൊറിയയോടു 2-6നു പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ ജോടിക്കു വെങ്കല മെഡല്‍ മല്‍സരത്തിനു യോഗ്യത ലഭിച്ചത്.

Story first published: Friday, August 2, 2024, 23:25 [IST]
Other articles published on Aug 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+