Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ലക്ഷ്യം തെറ്റാതെ ലക്ഷ്യ സെന്‍, ഡബിള്‍സിലും കുതിപ്പ്; ടിടിയിലും ജയം

പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായ ബാഡ്മിന്റണില്‍ വിജയത്തോടെ തന്നെ തുടങ്ങി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ സെന്‍സേഷനായ ലക്ഷ്യ സെന്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഡബിള്‍സില്‍ സൂപ്പര്‍ ജോടികളായ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടിയും തുടക്കം ഗംഭീരമാക്കി. ടേബിള്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ ഹര്‍മീത് ദേശായിയും അടുത്ത റൗണ്ടിലേക്കു ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.

കരിയറിലെ ആദ്യത്തെ ഒളിംപിക്‌സ് കളിക്കാനെത്തിയ ലക്ഷ്യ അവിസ്മരണീയ വിജയമാണ് ആദ്യറൗണ്ടില്‍ തന്നെ കൈക്കലാക്കിയത്. 2021ലെ ടോക്കിയോ ഒളിംപിക്‌സിലെ സെമി ഫൈനലിസ്റ്റ് കൂടിയായ ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡോനെയാണ് ലക്ഷ്യ തകര്‍ത്തുവിട്ടത്. 21-8, 22-20 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യയുടെ വിജയം. ഉജ്ജ്വലമായിട്ടാണ് ഈ മല്‍സരത്തില്‍ ലക്ഷ്യ തുടങ്ങിയത്.

LAKSHYA SEN

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 6-0നു മുന്നിലെത്തിയ അദ്ദേഹം എതിരാളിക്കു തിരിച്ചുവരാനുള്ള ഒരു പഴുതും നല്‍കിയില്ല. ഇന്റര്‍വെല്‍ ആവുമ്പോഴേക്കും ലക്ഷ്യ 11-2നു ആധിപത്യവും സ്ഥാപിച്ചു. മികച്ച ഡിഫന്‍സിലൂടെയും ക്രോസ് നെറ്റ് സ്മാഷുകളിലൂടെയും ആദ്യ ഗെയിം 21-8നു അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

പക്ഷെ രണ്ടാം ഗെയിമില്‍ എതിരാളിയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് ലക്ഷ്യക്കു നേരിടേണ്ടിവന്നത്. അദ്ദേഹത്തിന്റെ മോശം സര്‍വീസുകള്‍ കളിയില്‍ എതിരാളിയെ 2-3ന് മുന്നിലെത്തിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ ലക്ഷ്യ കളിയിലേക്കു തിരിച്ചുവന്നു. എങ്കിലും 11-7ന് മുന്നിലേക്കേു കയറാന്‍ കെവിനു സാധിച്ചു.

11-16നു പിന്നില്‍ നിന്ന ശേഷം തിരിച്ചുവന്ന് സ്‌കോര്‍ 16-20 ആക്കി മാറ്റാന്‍ ലക്ഷ്യക്കു കഴിയുകയും ചെയ്തു. ഈ സമയത്തു അദ്ദേഹം തോല്‍വിയും മണത്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നാലു പോയിന്റുകള്‍ നേടിയ ലക്ഷ്യ 22-20നു ഗെയിമും മല്‍സരവും വരുതിയിലാക്കുകയായിരുന്നു.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഫ്രാന്‍സിന്റെ ലൂക്കാസ്- റോനണ്‍ ജോടിയെയാണ് സാത്വിക്-ചിരാഗ് സഖ്യം നേരിട്ടുള്ള ഗെയിമുകള്‍ക്കു തുരത്തിയത്. സ്‌കോര്‍ 21-17, 21-14.

അനായാസം ജയിച്ച് ഹര്‍മീത്

ടേബിള്‍ ടെന്നീസില്‍ ജോര്‍ഡന്റെ സയ്ദ് അബു യമനെ 128ാം റൗണ്ടില്‍ കാര്യമായി വിയര്‍ക്കാതൊണ് ഹര്‍മീത് തോല്‍പ്പിച്ചത്. 4-0നാണ് എതിരാളിയെ അദ്ദേഹം കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 11-7, 11-9, 11-5, 11-5. ഹര്‍മീതിന്റെ കന്നി ഒളിംപിക്‌സ് മല്‍സരം കൂടിയാണിത്.

ജയത്തോടെ 64ാം റൗണ്ടിലേക്കു അദ്ദേഹം മുന്നേറിയിരിക്കുകയാണ്. അടുത്ത മല്‍സരത്തില്‍ ലോക അഞ്ചാം നമ്പറുമായ ഫെലിക്‌സ് ലെബ്രണാണ് ഹര്‍മീതിന്റെ എതിരാളി. ഇത്തവണത്തെ സ്വര്‍ണ മെഡല്‍ ഫോവറിറ്റുകളില്‍ ഒരാള്‍ കൂടിയാണ് ഫ്രഞ്ച് താരം.

Story first published: Saturday, July 27, 2024, 21:06 [IST]
Other articles published on Jul 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+