പാരീസ്: ഒളിംപിക്‌സില്‍ ആവേശം ഒന്വതാം ദിനത്തിലേക്കു കടക്കുകയാണ്. ഇന്നു ഇന്ത്യയെ സംബന്ധിച്ച് ചില നിര്‍ണായ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. ഒരു മെഡല്‍ കൂടി ഇന്ത്യക്കു ഇന്നു അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചേക്കും. ഏതൊക്കെ ഇനങ്ങളിലാണ് ഇന്ത്യ മല്‍സരിക്കുന്നതെന്നും അവയിലെ എതിരാളികളെക്കുറിച്ചും നോക്കാം.
ഗോള്‍ഫ്
ഗോള്‍ഫില്‍ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗം ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ ആരംഭിക്കുന്നത് ഉച്ചയ്ക്കു 12.30 മുതലാണ്. ഇന്ത്യക്കു വേണ്ടി രണ്ടു പേരാണ് ഫൈനല്‍ റൗണ്ടില്‍ ഇറങ്ങുക. ഗഗന്‍ജീത്ത് ബുള്ളാര്‍, ശുഭാങ്കര്‍ ശര്‍മ എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകള്‍.

ഷൂട്ടിങ്
പാരീസില്‍ ഇന്ത്യക്കു ഇതിനകം മൂന്നു മെഡലുകള്‍ സമ്മാനിച്ചു കഴിഞ്ഞ ഷൂട്ടിങില്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ തുടങ്ങുന്നത് ഉച്ചയ്ക്കു 12.30നാണ്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ വിജയ്‌വീര്‍ സിദ്ധു, അനീഷ് ബന്‍വാല എന്നിവരാണ് ഷൂട്ടിങ് റേഞ്ചിലെത്തുക.
അതിനു ശേഷം ഉച്ചയ്ക്കു ഒരു മണിക്കു വനിതകളുടെ സ്‌കീറ്റ് യോഗ്യതാ റൗണ്ടില്‍ റൈസ ദില്ലണ്‍, മഹേശ്വരി ചൗഹാന്‍ എന്നിവരും മല്‍സരിക്കും.
ഹോക്കി
പുരുഷ ഹോക്കിയില്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക ദിവസമാണ് ഇന്ന്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനു ഇറങ്ങുകയാണ്. ഉച്ചയ്ക്കു 1.30നു ആരംഭിക്കുന്ന മല്‍സരത്തില്‍ ബ്രിട്ടനാണ് ഇന്ത്യയുടെ എതിരാളികള്‍.
അത്‌ലറ്റിക്‌സ്
അത്‌ലറ്റിക്‌സില്‍ രണ്ടു യോഗ്യതാ മല്‍സരങ്ങള്‍ ഇന്ത്യക്കുണ്ട്. വനിതകളുടെ 3000 മീറ്റര്‍ സ്്റ്റീപ്പ്ള്‍ ചേസ് ആദ്യ റൗണ്ടില്‍ പരുള്‍ ചൗധരിയുടെ മല്‍സരം ഉച്ചയ്ക്കു 1.35 മുതലാണ്. പുരുഷന്‍മാരുടെ ജാവ്‌ലിന്‍ ത്രോ യോഗ്യതാ റൗണ്ടില്‍ ജെസ്വിന്‍ ആല്‍ഡ്രിന്റെ യോഗ്യതാ മല്‍സരം ഉച്ചയ്ക്കു 2.30നും ആരംഭിക്കും.
ബോക്‌സിങ്
വനിതകളുടെ 75 കിഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്‌ന്റെ മല്‍സരം വൈകീട്ട് 3.02നാണ് തുടങ്ങുന്നത്. കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവായ ലവ്‌ലിനയുടെ എതിരാളി ചൈനയുടെ ലി ക്വിവാനാണ്.
ബാഡ്മിന്റണ്‍
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ യുവതാരം ലക്ഷ്യ സെന്‍ ചരിത്ര സെമി ഫൈനലില്‍ ഇറങ്ങും. വൈകീട്ട് 3.30നു തുടങ്ങുന്ന പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനാണ് എതിരാളി.
സെയ്‌ലിങ്
സെയ്‌ലിങില്‍ പുരുഷന്മുടെ ഡിന്‍ഗി വിഭാഗത്തില്‍ റേസ് 7, 8 എന്നിവയില്‍ വിഷ്ണു ശരവണന്‍ മല്‍സരിക്കും. വൈകീട്ട് 3.35നാണ് മല്‍സരം. അതിനു ശേഷം വൈകീട്ട് 6.05നു വനിതകളുടെ ഡിന്‍ഗി വിഭാഗം റേസ് 7, 8 എന്നിവയില്‍ നേത്ര കുമനനും ഇറങ്ങുന്നുണ്ട്.