Olympics 2024: പാരീസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും; അറിഞ്ഞിരിക്കേണ്ട കണക്കുകള്‍ ഇതാ
പാരിസ്: വിശ്വ കായിക മാമാങ്കത്തിന് ഇന്ന് ആവേശകരമായ തുടക്കമാവുകയാണ്. നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ലോകത്തിന്റെ കണ്ണും കാതും ഇനി പാരീസ് നഗരത്തോടൊപ്പം സഞ്ചരിക്കാന്‍ പോകുന്നത്. ഉദ്ഘാടന ചടങ്ങുകളിലടക്കം വൈവിധ്യ വിസ്മയമൊരുക്കിയാണ് പാരീസ് ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കണക്കുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് നടത്തുന്നത്. ഈഫല്‍ ടവറിന് സമീപത്തുകൂടി ഒഴുകുന്ന സെയ്ന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ഇത് മറ്റൊരു ഒളിംപിക്‌സിലും കണ്ടിട്ടില്ല. 10500 താരങ്ങളെ പങ്കെടുപ്പിക്കുന്നതാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇത്തവണത്തെ ഉദ്ഘാടന ചടങ്ങിന്റെ മറ്റൊരു സവിശേഷത നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നുവെന്നതാണ്. തോമസ് ജോളിയാണ് ഉദ്ഘാടന ചടങ്ങുകള്‍ സംവിധാനം ചെയ്യുന്നത്.
ആറ് കിലോ മീറ്റര്‍ ദൂരത്തിലുള്ള ഉദ്ഘാടന ചടങ്ങുകളും പരിപാടികളുമാണ് സംഘടിപ്പിക്കപ്പെടാന്‍ പോകുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചതാണ്. ഗതാഗത നിയന്ത്രണമടക്കം ഏര്‍പ്പെടുത്തിയാണ് ഇതിനായുള്ള തയ്യാറെടുപ്പ് നടത്തുന്നത്. ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും ദൂരം ഉപയോഗിച്ച് കൊണ്ട് നടത്തുന്ന ഉദ്ഘാടന ചടങ്ങാണിത്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പതാക വാഹകയാവുന്ന അഞ്ചാമത്തെ ഫ്രഞ്ച് വനിതയായി മെലീന റോബര്‍ട്ട് മിക്കോന്‍ മാറുമെന്നതും എടുത്തു പറയേണ്ടതാണ്.
ഫ്രാന്‍സിന്റേയും പാരീസിന്റെയും പൈതൃകവും സംസ്‌കാരവും വരച്ചുകാട്ടുന്ന 12 പ്രദര്‍ശനങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ മുഴുനീളെ ഉണ്ടായിരിക്കും. ഒളിംപിക്‌സ് നിയമത്തിലെ 54.1ാമത്തെ ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്താണ് ഒളിംപിക് ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്തേക്കെത്തിച്ചത്. ഇതിന് മുമ്പ് എല്ലാവര്‍ക്കും പങ്കെടുത്തുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് സാധ്യമായിരുന്നില്ല. എന്നാല്‍ പാരീസ് ഒളിംപിക്‌സില്‍ എല്ലാ കായിക താരങ്ങളേയും ഉള്‍പ്പെടുത്താന്‍ സാധിക്കും.

80 സ്‌ക്രീനുകളാണ് ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പാരീസിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും വലിയ പ്രദര്‍ശനവും ഇതാദ്യമായാണ്. ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന നദിയിലെ ആറ് കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനായി 85 ബോട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാരീസിലേക്ക് വീണ്ടുമൊരു ഒളിംപിക്‌സ് എത്തുന്നതെന്ന സവിശേഷതയുമുണ്ട്. പാരീസിലെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന 110 തലവന്മാര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
120 ക്യാമറകളാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങ് ഷൂട്ട് ചെയ്യാന്‍ ഒരുക്കിയിരിക്കുന്നത്. ടോക്കിയോ ഒളിംപിക്‌സിനെക്കാള്‍ മൂന്നിരട്ടി ക്യാമറകളാണ് പാരീസില്‍ ഉപയോഗിക്കുന്നത്. ഇത്രയും ദൂരം ഉള്ളതിനാല്‍ വലിയ ക്യാമറ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന് തന്നെ പറയാം. 10500 അത്‌ലറ്റുകളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതില്‍ 571 പേരും ഫ്രാന്‍സില്‍ നിന്നാണ്.
പ്രത്യേകം തയ്യാറാക്കിയ 1500 സ്യൂട്ടുകള്‍ വിതരണം ചെയ്യും. രാത്രിയില്‍ തിളങ്ങുന്ന തരത്തിലുള്ള ഈ സ്യൂട്ടുകള്‍ ഒരേ കളറില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ്. ഇത് രാത്രിയില്‍ വലിയ ആകര്‍ഷണമായി മാറും. 3000 കലാകാരന്മാരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതില്‍ 400 പേര്‍ നര്‍ത്തകരാണ്. 500 പേരടങ്ങുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്. 326000 കാണികളെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 222000 സൗജന്യ ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.
എല്ലാ തരത്തിലും വ്യത്യസ്തമായ ഒളിംപിക്‌സായി പാരീസ് ഒളിംപിക്‌സ് മാറുമെന്നുറപ്പാണ്. നാളെ മുതലാണ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ പിവി സിന്ധു, ഹോക്കി ടീം എന്നിവരെല്ലാം നാളെ കളത്തിലിറങ്ങും. ഇന്ത്യ വലിയ മുന്നൊരുക്കത്തോടെയാണ് ഇത്തവണത്തെ ഒളിംപിക്‌സിറങ്ങുന്നത്. ജര്‍മനിയിലും അമേരിക്കയിലുമായി പരിശീലനം നടത്തി ഇറങ്ങുന്ന ഇന്ത്യക്ക് വലിയ മെഡല്‍ കൊയ്ത്ത് നടത്താനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications