Olympics 2024: ക്രിക്കറ്റ് മാത്രമല്ല, പാരീസ് മിസ്സ് ചെയ്യുന്ന മറ്റു ഇനങ്ങള്‍ ഏതൊക്കെ? അറിയാം
പാരീസ് ഒളിംപിക്‌സിനു ഈ മാസം അവസാനത്തോടെ തുടക്കമാവുകയാണ്. അത്‌ലറ്റിക്‌സ് മുതല്‍ നീന്തല്‍ വരെയുള്ള 32 ഇനങ്ങളിലാണ് ഇത്തവണ മെഡല്‍ പോരാട്ടങ്ങള്‍ നടക്കാനിരിക്കുന്നത്. 100 വര്‍ഷത്തിലേറെയായി ഇവയെല്ലാം ഗെയിംസിന്റെ ഭാഗവുമാണ്. ചില പുതിയ കായിക ഇനങ്ങള്‍ ഒളിംപിക്‌സിലൂടെ അരങ്ങേറുമ്പോള്‍ പ്രശസ്മായ ചില കായിക ഇനങ്ങളെ ആരാധകര്‍ മിസ് ചെയ്യും. പാരീസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ചില പ്രധാനപ്പെട്ട ഇവന്റുകള്‍ ഏതൊക്കെയാണെന്നു നോക്കാം.
ക്രിക്കറ്റ്
ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം പേര്‍ വീക്ഷിക്കുന്ന ഗെയിമായ ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ കാണാന്‍ സാധിക്കില്ല. 1990ലെ ഗെയിംസില്‍ ക്രിക്കറ്റും ഒരു മല്‍സര ഇനമായിരുന്നു. പിന്നീട് അതു ഒഴിവാക്കപ്പെടുകയും ചെയ്തു. 2028ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന അടുത്ത ഒളിംപിക്‌സിലൂടെ ക്രിക്കറ്റ് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ക്വാഷ്
സ്‌ക്വാഷാണ് ഈ ഒളിംപിക്‌സില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രണ്ടാമത്തെ കായിക ഇനം. 2028ലെ അടുത്ത ഒളിംപിക്‌സിലൂടെ ഇതു വീണ്ടും മല്‍സരഇനമവുകയും ചെയ്യും. ഇതുവരെ ഒളിംപിക്‌സില്‍ സ്‌ക്വാഷ് ഒരു മല്‍സര ഇനമായിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.
ഇതു അമേരിക്കയില്‍ അത്ര ജനപ്രിയമല്ലെങ്കിലും അടുത്ത ഗെയിംസിലൂടെ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. എഷ്യയില്‍ ഏറെ ആരാധകരുള്ള ഗെയിമുകളിലൊന്നാണിത്. 1970കള്‍ മുതല്‍ ലോക ചാംപ്യന്‍ഷിപ്പ് ലെവലില്‍ ഇതു മല്‍സര ഇനമാവുകയും ചെയ്തിട്ടുണ്ട്.
ബേസ്‌ബോള്‍
ബേസ്‌ബോളാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ കായിക ഇനം. അമേരിക്കയിലെ ഏറ്റവും ജനപ്രിയമായിട്ടുള്ള ഗെയിമുകളുലൊന്ന് കൂടിയാണിത്. ഒരുപാട് തവണ നേരത്തേ ബേസ് ബോള്‍ ഗെയിംസിന്റെ ഭാഗമായിട്ടുണ്ട്. 2020ല്‍ ടോക്കിയോയില്‍ നടന്ന അവസാന ഒളിംപിക്‌സിലും ബേസ്‌ബോള്‍ മല്‍സര ഇനമായിരുന്നു. പക്ഷെ പാരീസില്‍ ഇത്തവണ ഈ ഗെയിമിന്റെ ആരാധകര്‍ക്കു നിരാശപ്പെടേണ്ടതായി വരും.
സോഫ്റ്റ് ബോള്‍
സോഫ്റ്റ് ബോളിനെയും പാരീസ് ഒളിംപിക്‌സില്‍ മല്‍സര ഇനങ്ങളുടെ ലിസ്റ്റില്‍ നമുക്കു കാണാന്‍ സാധിക്കില്ല. 1996 മുതല്‍ 2008 വരെ ഒളിംപിക്‌സിലെ സ്ഥിരം മല്‍സര ഇനമായിരുന്നു ഇത്. പക്ഷെ 2012, 16 ഒളിംപിക്‌സുകളില്‍ സോഫ്റ്റ് ബോള്‍ ഒഴിവാക്കപ്പെട്ടു.
2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ മല്‍സരയിനമായി സോഫ്റ്റ് ബോള്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ ഇത്തവണത്തെ ഗെയിംസില്‍ നിന്നും സോഫ്റ്റ് ബോളിലെ വീണ്ടും തഴഞ്ഞിരിക്കുകയാണ്. 2028ലെ ലോസ് ആഞ്ചലസ് ഗെയിംസിലൂടെ ഇതു മല്‍സരയിനമായി മടങ്ങിയെക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications