Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇവരെ ഇന്ത്യ മിസ്സ് ചെയ്യും! ഇത്തവണ പാരീസിലേക്കില്ല, മലയാളി അത്‌ലറ്റും

പാരീസ് ഒളിംപിക്‌സിനു ഈ മാസം അവാസാനത്തോടെ തിരശീല ഉയരുകയാണ്. ഇതിനകം വിവിധ കായിക ഇനങ്ങളിലായി ഇന്ത്യക്കു വേണ്ടി മല്‍സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത് 83 അത്‌ലറ്റുകളാണ്. പക്ഷെ ഇന്ത്യക്കു വലിയ പ്രതീക്ഷയുണ്ടായിരുന്ന ചിലരെ പാരിസീല്‍ ഇത്തവണ നമുക്കു കാണാന്‍ സാധിക്കില്ല.

പരിക്കുകളും യോഗ്യത നേടാന്‍ സാധിക്കാതെ പോയതുമെല്ലാമാണ് അവര്‍ക്കു ഗെയിംസ് നഷ്ടമാക്കിയത്. ഒളിംപിക്‌സില്‍ ഇത്തവണ ഇന്ത്യ മിസ്സ് ചെയ്യുന്നവര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.

ബജ്‌രംഗ് പൂനിയ

ഗുസ്തിയിലെ സൂപ്പര്‍ താരവും മുന്‍ ഒളിംപിക് മെഡല്‍ ജേതാവുമായ ബജ്‌രംഗ് പൂനിയയെ ഗോദയില്‍ നമുക്കു കാണാന്‍ സാധിക്കില്ല. ദേശീയ ട്രയല്‍സിലേറ്റ ഷോക്കിങ് പരാജയം കാരണമാണ് അദ്ദേഹത്തിനു യോഗ്യത ലഭിക്കാതെ പോയത്.

bhajrang punia

65 കിഗ്രാം വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ സെമി ഫൈനലില്‍ രോഹിത് കുമാറിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വി പൂനിയയുടെ ഒളിംപിക് മോഹം അവസാനിപ്പിക്കുകയായിരുന്നു. ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു അദ്ദേഹം. പക്ഷെ യോഗ്യതാ കടമ്പയില്‍ തട്ടി പൂനിയ വീണതോടെ ഗുസ്തിയില്‍ ഒരു മെഡലും ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരിക്കുകയാണ്.

രവി ദാഹിയ

മറ്റൊരു പുരുഷ ഗുസ്തി താരമായ രവി ദാഹിയയും പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ സമ്മാനിക്കാന്‍ ഗോദയില്‍ ഇറങ്ങില്ല. പരിക്കുകളെ തോല്‍പ്പിച്ച് അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരുന്നെങ്കിലും ദേശീയ ട്രയല്‍സില്‍ പൂനിയയെപ്പോലെ ദാഹിയക്കും ചുവടു പിഴയ്ക്കുകയായിരുന്നു. അമന്‍ സെഹ്‌റാവത്തിനോടു 13-14നു പൊരുതി വീണതോടെയാണ് അദ്ദേഹത്തിനു ഒളിംപിക് യോഗ്യതയും നഷ്ടമായത്.

വനിതാ ഹോക്കി ടീം

ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിനും ഇത്തവണ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യന്‍ പെണ്‍പടയ്ക്കു ഈ തിരിച്ചടി നേരിടേണ്ടിവന്നത്. എഫ്‌ഐഎച്ച് ഹോക്കി ഒളിംപിക് ക്വാളിഫയറില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജപ്പാനോടേറ്റ 0-1ന്റെ നേരിയ പരാജയം ഇന്ത്യയുടെ ഒളിംപിക് സ്വപ്‌നം തകര്‍ക്കുകയായിരുന്നു.

m sreeshankar

എം ശ്രീശങ്കര്‍

മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കറാണ് ഒളിംപിക്‌സ് നഷ്ടമായ മറ്റൊരാള്‍. പരിക്കാണ് യുവതാരത്തിനു തിരിച്ചടിയായി മാറിയത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഒളിംപിക് യോഗ്യതാ മാര്‍ക്ക് മറികടന്ന ശ്രീശങ്കര്‍ വലിയ പ്രതീക്ഷയിലായിരുന്നു. 8.37 മീറ്റര്‍ ചാടിയ അദ്ദേഹം ഇന്ത്യക്കു വെള്ളി സമ്മാനിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ കാല്‍മുട്ടിനേറ്റ പരിക്ക് ശ്രീശങ്കറിന്റെ ഒളിംപിക്‌ പ്രതീക്ഷകള്‍ തകിടം മറിക്കുകയായിരുന്നു. ഗെയിംസിനായുള്ള പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്.

കെ ശ്രീകാന്ത്

ബാഡ്മിന്റണില മിന്നും താരം കെ ശ്രീകാന്തും പാരീസ് ഒളിംപിക്‌സില്‍ മല്‍സരിക്കുന്നില്ല. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതാണ് അദ്ദേഹത്തിനു വിനയായത്. ഇതു ശ്രീകാന്തിന്റെ സിംഗിള്‍സ് റാങ്കിങിനെയും ബാധിക്കുകയും ഒടുവില്‍ ഒളിംപിക് യോഗ്യത നഷ്ടമാവുകയുമായിരുന്നു.

Story first published: Sunday, July 7, 2024, 22:28 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+