Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇവരില്‍ നിന്നും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കേണ്ട! സൂപ്പര്‍ താരവും ലിസ്റ്റില്‍, ആരെല്ലാം?

പാരീസ്: വീണ്ടുമൊരു ഒളിംപിക്‌സ് പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. ഈ മാസം അവസാനത്തോടെയാണ് വിശ്വ കായിക മാമാങ്കത്തിനു ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ തുടക്കമാവുന്നത്. ലോക വേദയിയില്‍ തങ്ങളുടെ മികവ് പ്രദര്‍ശിപ്പിക്കാനും രാജ്യത്തിന്റെ അഭിമാനതാരമാവാനും ഒരു കായിക താരത്തിനു ഇതിനേക്കാള്‍ വലിയൊരു വേദി ലഭിക്കാനില്ല. പതിവുപോലെ ഇന്ത്യയും വലിയ പ്രതീക്ഷയോടെയൊണ് മേളയ്ക്കായി പടയൊരുക്കം നടത്തുന്നത്.

വിവിധയിനങ്ങിലായി നിരവധി സൂപ്പര്‍ താരങ്ങള്‍ ഇന്ത്യക്കായി മല്‍സരിക്കാനിറങ്ങിന്നുണ്ട്. ഇവരില്‍ പലരില്‍ നിന്നും ഇന്ത്യ മെഡലും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ ഇത്തവണ ഇന്ത്യക്കു ചിലരില്‍ അധികം മെഡല്‍ പ്രതീക്ഷ വച്ചു പുലര്‍ത്താത്തതാവും നല്ലത്. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്കു മെഡല്‍ സമ്മാനിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

VINESH PHOGAT

പുരുഷ ഹോക്കി ടീം

പുരുഷ ഹോക്കി ടീമാണ് ഈ ലിസ്റ്റില്‍ ആദ്യത്തേത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഹോക്കിയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടി റെക്കോര്‍ഡിട്ടവരാണ് ഇന്ത്യയെങ്കിലും പഴയ പ്രതാപമൊന്നും ഇപ്പോഴില്ല. കരുത്തരായ നിരവധി എതിരാളികളാണ് ഹോക്കിയില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തി രംഗത്തുള്ളത്. സമീപകാലത്തു ഹോക്കിയില്‍ പ്രകടനം മെച്ചപ്പെടുത്താനും കഴിഞ്ഞ ഒളിംപിക്‌സില്‍ വെങ്കലം നേടാനും ഇന്ത്യക്കായിരുന്നു.

പക്ഷെ ഇപ്പോഴും പാരീസില്‍ മെഡല്‍ ഫേവറിറ്റുകളുടെ നിരയില്‍ ഇന്ത്യയെ കാണാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ ദേശീയ കായിക ഇനം കൂടിയായ ഹോക്കിയില്‍ ഇന്ത്യക്കു മെഡല്‍ ഇല്ലാതെ മടങ്ങേണ്ടിയും വന്നേക്കും. അസാധാരണ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം മെഡല്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.

വിനേഷ് ഫോഗട്ട്

വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടാണ് ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ സാധ്യതയില്ലാത്തവരുടെ ലിസ്റ്റില്‍ രണ്ടാമത്. ഇത്തവണ ഗെയിംസില്‍ പങ്കെടുക്കാന്‍ തന്റെ സ്ഥിരം കാറ്റഗറിയായ 53 കിഗ്രാമില്‍ നിന്നും 50 കിഗ്രാമിലേക്കു വിനേഷ് മാറിയിരുന്നു. 53 കിഗ്രാമില്‍ ഇന്ത്യക്കായി മല്‍സരിക്കുന്നത് അന്തിം പംഗലാണ്.

കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയയായതിനു ശേഷമാണ് വിനേഷ് മല്‍സരരംഗത്തേക്കു മടങ്ങിയത്. ഇതു ഒളിംപിക്‌സില്‍ അവരുടെ പ്രകടനത്തെ ബാധിച്ചേക്കുകയും ചെയ്യും. മാത്രമല്ല ഫേവറിറ്റി കാറ്റഗറിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റവും വിനേഷിനു ക്ഷീണമായേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രോഹന്‍ ബൊപ്പണ്ണ

വെറ്ററന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണയാണ് ഒളിംപിക്‌സില്‍ മെഡല്‍ സാധ്യത കുറവുള്ള മൂന്നാമത്തെ അത്‌ലറ്റ്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും യുഎസ് ഓപ്പണിലുമെല്ലാം സമീപകാലത്തു അദ്ദേഹം തിളങ്ങിയിരുന്നു. പക്ഷെ പാരീസ് ഒളിംപിക്‌സില്‍ രോഹന് ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമായിരിക്കും.

നിലവില്‍ വിംബിള്‍ഡണില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് താരം. പുല്‍കോര്‍ട്ടിലാണ് മല്‍സരങ്ങള്‍. പക്ഷെ ഒളിംപിക്‌സില്‍ ടെന്നീസ് മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത് കളിമണ്‍ കോര്‍ട്ടിലാണ്. ഈ മാറ്റം രോഹനു തിരിച്ചടിയായേക്കും.

കൂടാതെ സമീപകാലത്തു അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്കു പിന്നില്‍ ഡബിള്‍സ് പങ്കാളിയായ മാത്യു എബ്‌ഡെനുണ്ടായിരുന്നു. പക്ഷെ ഒളിംപിക്‌സില്‍ ശ്രീരാം ബാലാജിയാണ് രോഹന്റെ പങ്കാളിയാവുക. ഇതും അദ്ദേഹത്തിന്റെ മെഡല്‍ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്.

PV SINDHU

പിവി സിന്ധു

വനിതാ ബാഡ്മിന്റണിലെ സൂപ്പര്‍ താരമായ പിവി സിന്ധുവിനും പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ ലഭിച്ചേക്കില്ല. കഴിഞ്ഞ രണ്ടു ഗെയിംസുകളിലും മെഡല്‍ നേടിയ താരമാണ് അവര്‍. റിയോ ഒളിംപിക്‌സില്‍ വെള്ളിയും ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലവുമാണ് സിന്ധു നേടിയത്.

ഇത്തവണ പാരീസില്‍ ഹാട്രിക്ക് മെഡലാണ് താരത്തിന്റെ ലക്ഷ്യം. പക്ഷെ നിലവിലെ ഫോമും സമീപകാലത്തെ പ്രകടനങ്ങളും പരിഗണിക്കുമ്പോള്‍ സിന്ധു മെഡല്‍ നേടാനുള്ള സാധ്യത തീരെ കുറവാണെന്നു കാണാം. പരിക്കുകളും താരത്തിന്റെ പ്രകടനത്തെ അടുത്തിടെയായി ബാധിച്ചിട്ടുണ്ട്.

Story first published: Saturday, July 6, 2024, 15:27 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+