For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ഒളിംപിക്‌സില്‍ ചരിത്ര റെക്കോഡ്, നേട്ടക്കാര്‍ ആരൊക്കെ? എല്ലാം അറിയാം

പാരിസ്: ഒളിംപിക്‌സ് ആവേശത്തിലേക്ക് ലോകത്തിന്റെ കണ്‍ തുറക്കാന്‍ ഇനി ഒരു നാള്‍ മാത്രം. കാത്തിരിപ്പിന് വിരാമമിട്ട് മറ്റൊരു വിശ്വകായിക മാമാങ്കത്തിന് നാളെ പാരീസില്‍ തുടക്കമാവുകയാണ്. ഇതിനോടകം പല മത്സരങ്ങളും ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നാളെയാണ് നടക്കാന്‍ പോവുന്നത്. മികച്ച മുന്നൊരുക്കങ്ങളോടെ താരങ്ങളെല്ലാം പോരിനിറങ്ങുമ്പോള്‍ ആഗസ്റ്റ് 11വരെയുള്ള ദിവസങ്ങള്‍ കായിക ലോകത്തിന് ആഘോഷത്തിന്റേയും ആവേശത്തിന്റേയുമാണ്.

പാരിസ് ഒളിംപിക്‌സിലേക്ക് കടക്കുമ്പോള്‍ ഒളിംപിക്‌സിലെ ചില അപൂര്‍വ്വ റെക്കോഡുകളെക്കുറിച്ച് അറിയേണ്ടതായുണ്ട്. ഇത് എന്തൊക്കെയാണെന്ന് നോക്കാം. ഒളിംപിക്‌സില്‍ കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോഡ് മുന്‍ അമേരിക്കന്‍ നീന്തല്‍ താരവും ഇതിഹാസവുമായ മൈക്കല്‍ ഫെലിപ്‌സാണ്. 28 മെഡലുകളോടെയാണ് അദ്ദേഹം ഒളിംപിക്‌സില്‍ നിന്ന് കളമൊഴിഞ്ഞത്. ഇതില്‍ 23 മെഡലുകളും സ്വര്‍ണ്ണ മെഡലുകളായിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്.

വനിതകളില്‍ കൂടുതല്‍ മെഡലെന്ന റെക്കോഡ് സോവിയറ്റിന്റെ ജിംനാസ്റ്റിക് താരം ലറീസ ലത്തിയനീനയുടെ പേരിലാണ്. 9 സ്വര്‍ണ്ണ മെഡലടക്കം 18 മെഡലുകളാണ് ലറീസ നേടിയത്. രാജ്യങ്ങളിലേക്ക് വരുമ്പോള്‍ കൂടുതല്‍ മെഡല്‍ നേടിയത് അമേരിക്കയാണ്. 2522 മെഡലുകളാണ് അമേരിക്കയുടെ സമ്പാദ്യം. ഇതില്‍ 1022 മെഡലുകളും സ്വര്‍ണ്ണമാണ്. ഒരു ഒളിംപിക്‌സില്‍ കൂടുതല്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമെന്ന റെക്കോഡ് മൈക്കല്‍ ഫിലിപ്‌സിന്റെ പേരിലാണ്.

2008ലെ ബെയ്ജിങ് ഒളിംപിക്‌സിലാണ് അദ്ദേഹത്തിന്റെ നേട്ടം. ആറ് മെഡലുകള്‍ നേടിയ ജര്‍മനിയുടെ നീന്തല്‍ താരം ക്രിസ്റ്റ്യന്‍ ഔട്ടോയാണ് വനിതകളില്‍ മുന്നില്‍. 1988ലെ ഒളിംപിക്‌സിലായിരുന്നു ഇത്. ഒരു ഒളിംപിക്‌സില്‍ കൂടുതല്‍ മെഡല്‍ നേടിയ രാജ്യം അമേരിക്കയാണ്. 1984ലെ ഒളിംപിക്‌സില്‍ 83 മെഡലുകള്‍ നേടിയാണ് അമേരിക്ക റെക്കോഡിട്ടത്.

olympics 2024

ഒരേ ഇനത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ സ്വര്‍ണ്ണ മെഡലെന്ന നേട്ടം അമേരിക്കയുടെ കാള്‍ ലെവിസ് (ലോങ് ജംപ്), ആല്‍ഫ്രഡ് ഓയിര്‍ട്ടര്‍ (ഡിസ്‌കസ് ത്രോ), ഡെന്‍മാര്‍ക്കിന്റെ പോള്‍ ഇല്‍സ്‌ട്രോം (സെയ്‌ലിങ്) എന്നിവരുടെ പേരിലാണ്. നാല് തുടര്‍ സ്വര്‍ണ്ണ മെഡലുകളാണ് ഇവര്‍ നേടിയത്. വനിതകളില്‍ ജപ്പാന്റെ ഗുസ്തി താരം കയോറി ഇച്ചോക്കാണ് റെക്കോഡ്. തുടര്‍ച്ചയായി നാല് മെഡലുകളാണ് താരം നേടിയത്. ടീം വിഭാഗത്തില്‍ ഹംഗറിക്കാരനായ അലാഡര്‍ ജെറീവിച്ച് ആറ് തവണ തുടര്‍ച്ചയായി സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.

ഒളിംപിക്‌സില്‍ മെഡല്‍ നേടിയിട്ടുള്ള പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഡെന്മാര്‍ക്കിന്റെ ഇന്‍ജി സോറന്‍സെന്നിന്റെ പേരിലാണ്. 1936ല്‍ മെഡല്‍ നേടുമ്പോള്‍ 12 വയസും 24 ദിവസവുമായിരുന്നു സോറന്‍സെന്നിന്റെ പ്രായം. പുരുഷന്മാരില്‍ നില്‍സ് സ്‌കോഗ്ലുന്‍ഡാണ് പ്രായം കുറഞ്ഞ താരം. 1920ല്‍ മെഡല്‍ നേടുമ്പോള്‍ 14 വയസും 11 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. പ്രായം കുറഞ്ഞ ഒളിംപിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അമേരിക്കയുടെ മര്‍ജോറി ജെസ്റ്ററിങ്ങാണ്.

1936ല്‍ സ്വര്‍ണ്ണ മെഡല്‍ നേടുമ്പോള്‍ 13 വയസും 268 ദിവസവുമായിരുന്നു പ്രായം. ഒളിംപിക്‌സ് മെഡല്‍ നേടിയ പ്രായം കൂടിയ താരം സ്വീഡിഷ് ഷൂട്ടര്‍ ഓസ്‌കര്‍ സ്വാനാണ്. 1920ലെ ഒളിംപിക്‌സില്‍ മെഡല്‍ നേടുമ്പോള്‍ 72 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കൂടുതല്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത താരം ഇയാന്‍ മില്ലറാണ്.

1972-2012 കാലയളവിലായി 10 ഒളിംപിക്‌സില്‍ അദ്ദേഹം പങ്കെടുത്തു. ഈ റെക്കോഡുകളൊന്നും അത്ര വേഗം തകര്‍ക്കപ്പെടുന്നവയല്ല. എന്നാല്‍ കാലം മുന്നോട്ട് പോകവെ ഈ റെക്കോഡുകളൊക്കെ പഴങ്കഥയാക്കുന്ന താരങ്ങള്‍ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, July 25, 2024, 19:13 [IST]
Other articles published on Jul 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+