Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഗോള്‍ഫില്‍ ഇന്ത്യ മെഡല്‍ നേടും, അദിതി അശോക് പ്രതിഭ; പ്രശംസിച്ച് കപില്‍ ദേവ്

മുംബൈ: പാരിസ് ഒളിംപിക്‌സിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ലോക കായിക മാമാങ്കം പാരിസില്‍ നടക്കുന്നത്. ഇത്തവണയും ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. നീരജ് ചോപ്ര നയിക്കുന്ന 28 അത്‌ലറ്റുകള്‍ അടങ്ങുന്ന സംഘം കരുത്തുറ്റതാണ്. പിവി സിന്ധു, എച്ച്എസ് പ്രണോയി തുടങ്ങി മെഡല്‍ പ്രതീക്ഷ നല്‍കുന്നവര്‍ ഏറെയാണ്. എന്നാല്‍ പല വിഭാഗത്തിലും ഇന്ത്യക്ക് വലിയ പ്രതീക്ഷയില്ല.

അത്തരത്തില്‍ ഇന്ത്യക്ക് ഇതുവരെ കാര്യമായ കുതിപ്പ് നടത്താനാവാത്ത വിഭാഗങ്ങളിലൊന്നാണ് ഗോള്‍ഫ്. ഇന്ത്യയില്‍ അത്ര വലിയ പിന്തുണയും സ്വീകാര്യതയും ഗോള്‍ഫിന് ലഭിക്കാത്തതിനാല്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് മികവ് കാട്ടി ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്തവണ പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വലയ മെഡല്‍ പ്രതീക്ഷ നല്‍കി ഗോള്‍ഫില്‍ ഒരു താരം മത്സരിക്കുന്നുണ്ട്. അത് അദിതി അശോകാണ്. ഇതിനോടകം പല ടൂര്‍ണമെന്റുകളിലും മികവ് കാട്ടി കൈയടി നേടാന്‍ അദിതിക്കായിട്ടുണ്ട്.

ഇപ്പോഴിതാ ഇത്തവണ ഒളിംപിക്‌സില്‍ അദിതി മെഡല്‍ നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോകകപ്പ് നേടിയ നായകനുമായ കപില്‍ ദേവ്. വിരമിച്ച ശേഷം ഗോള്‍ഫില്‍ താല്‍പര്യം കാട്ടിയ കപില്‍ അദിതിയുമായി വ്യക്തിപരമായി പരിചയമുള്ള ആളാണ്. അദിതി പ്രതിഭയാണെന്നും മെഡല്‍ ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ കഴിവുള്ള താരമാണെന്നും പ്രശംസിച്ചിരിക്കുകയാണ് കപില്‍ ദേവ്.

'ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിച്ച അതേ മികവോടെ ഇത്തവണയും മികച്ച പ്രകടനം നടത്താന്‍ അദിതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ ഗോള്‍ഫ് താരങ്ങള്‍ക്കും ഫോം വളരെ പ്രധാനപ്പെട്ടതാണ്. ഇതേ ഫോമില്‍ കളിച്ചാല്‍ മെഡല്‍ നേടാന്‍ അദിതിക്ക് തീര്‍ച്ചയായും സാധിക്കും. നിര്‍ഭാഗ്യം ബാധിക്കാതിരുന്നാല്‍ മെഡല്‍ നേടാന്‍ അവള്‍ക്കാവും' കപില്‍ ദേവ് പറഞ്ഞു. 24ാം റാങ്കുകാരിയായാണ് അദിതി മത്സരിക്കാന്‍ ഇറങ്ങുന്നത്.

aditi ashok

40ാം റാങ്കുകാരിയായ ദിക്ഷ ഡാഗറാണ് അദിതിയോടൊപ്പം ഒളിംപിക്‌സില്‍ മത്സരിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരം. ഇന്ത്യയില്‍ ഗോള്‍ഫിന് വലിയ പിന്തുണ ലഭിക്കുന്നില്ലെന്നും ഇത് മാറണമെന്നും കപില്‍ പറയുന്നു. 'ഇന്ത്യയില്‍ ഗോള്‍ഫിന് ലഭിക്കുന്ന പിന്തുണ ഉയരേണ്ടതായുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനവും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനുള്ള അവസരവും വേണം. മികച്ച താരങ്ങളുണ്ടെങ്കിലും അവര്‍ക്ക് വളര്‍ന്നുവരാനുള്ള സാഹചര്യമില്ല. അണ്ടര്‍ 20, 18 താരങ്ങളുടെയെല്ലാം പ്രകടനം ഞാന്‍ കാണുന്നതാണ്.

ഇവര്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനുള്ള നിലവാരത്തിലേക്കെത്താന്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതായുണ്ട്. കൂടുതല്‍ പണം ഈ മേഖലയ്ക്കായി ചിലവാക്കി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. 15, 20 ആഴ്ചകള്‍ മാത്രം പരിശീലനം ലഭിക്കുന്നത് മാറി 35 മുതല്‍ 50വരെ ആഴ്ചകള്‍ പരിശീലനം ലഭിക്കുന്ന നിലയിലേക്ക് മാറണം' കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

26കാരിയായ അദിതി അനുഭവസമ്പത്തുള്ള താരമാണ്. ടോക്കിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ താരമാണ് അദിതി. ഇത്തവണ അത് മെഡലാക്കി മാറ്റാന്‍ 26കാരിയായ അദിതിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, July 13, 2024, 15:29 [IST]
Other articles published on Jul 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+