Olympics 2024: ലിംഗനീതിയില്ല, ഇറ്റാലിയന്‍ താരം പിന്മാറി; ഇമാന്‍ ഖലീഫ് വീണ്ടും പ്രതിക്കൂട്ടില്‍?
പാരീസ്: പാരീസ് ഒളിംപിക്‌സിലെ പോരാട്ടങ്ങള്‍ ഏഴാം ദിനത്തിലേക്ക് കടക്കവെ ലിംഗവിവാദം വലിയ വിവാദമായിരിക്കുകയാണ്. വനിതകളുടെ ബോക്‌സിങ് മത്സരത്തിനിടെയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചക്ക് വഴിതുറന്ന് സംഭവം ഉണ്ടായിരിക്കുന്നത്. വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ് മത്സരം ആരംഭിച്ച് 46 സെക്കന്റിനുള്ളില്‍ ഇറ്റാലിയന്‍ ബോക്‌സര്‍ ആന്‍ജല കരീന പിന്‍വാങ്ങി. ഇതിന് പിന്നാലെയാണ് ലിംഗനീതി വിവാദം ഉയര്‍ന്നത്.
അല്‍ജീരയക്കാരിയായ ഇമാന്‍ ഖലീഫില്‍ നിന്ന് മൂക്കിന് ഇടിയേറ്റ ആന്‍ജല മത്സരത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. വനിതകളുടെ മത്സര വിഭാഗത്തിലാണ് ഇമാന്‍ ഖലീഫ് മത്സരിക്കുന്നതെങ്കിലും താരത്തിന്റെ ലിംഗവിഭാഗം ഏതാണെന്ന് സംബന്ധിച്ച് നേരത്തെ തന്നെ വിവാദമുണ്ടായിരുന്നു. 2023ല്‍ ബോക്‌സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇമാന്‍ ഖലീഫ് ലിംഗനിര്‍ണ്ണ പരിശോധന നടത്തിയപ്പോള്‍ പരാജയപ്പെട്ടിരുന്നു.
വനിതാ വിഭാഗത്തില്‍ താരത്തെ പങ്കെടുപ്പിക്കാനാവില്ലെന്നാണ് ഐബിഎ നിലപാടെടുത്തത്. പുരുഷ ശരീരത്തിലുള്ള എക്‌സ്, വൈ ക്രോമസോമുകളുടെ സാന്നിധ്യം ഇമാന്‍ ഖലീഫിന്റെ ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് അന്ന് പെങ്കെടുക്കാനും സാധിച്ചില്ല. എന്നാല്‍ പാരീസ് ഒളിംപിക്‌സില്‍ ഇമാന്‍ ഖലീഫ് വനിതാ വിഭാഗത്തില്‍ പങ്കെടുക്കുകയായിരുന്നു. ഐബിഎയുടെ പരിശോധന ഫലത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗീകരിക്കുന്നില്ല.
ഇതോടെയാണ് പാരീസ് ഒളിംപിക്‌സില്‍ വനിതാ വിഭാഗത്തില്‍ മത്സരത്തില്‍ ഇമാന്‍ ഖലീഫിന് അവസരം ലഭിച്ചത്. പുരുഷ ഹോര്‍മോണുകള്‍ ശരീരത്തിലുള്ള ഇമാന് ശാരീരികമായി പുരുഷനെപ്പോലെയുള്ള കരുത്താണുള്ളത്. അതുകൊണ്ടുതന്നെ വനിതാ വിഭാഗത്തില്‍ മത്സരിപ്പിക്കരുതെന്നാണ് ആവശ്യം ഉയരുന്നത്. മത്സരത്തിന് ശേഷം മുട്ടുകുത്തിയിരുന്ന് ആന്‍ജല കരയുകയും താന്‍ തോറ്റതല്ലെന്ന് പറയുകയും ചെയ്തു. ഇമാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടിമാറ്റുകയും ഹസ്തദാനം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു.

ഇമാന്‍ ഖലീഫിനെ തുടര്‍ന്ന് മത്സരിപ്പിക്കാന്‍ അനുവദിക്കരുതെന്നും ലിംഗനിര്‍ണ്ണയം നടത്തണമെന്നും ലിംഗനീതി വേണമെന്നുമുള്ള ആവശ്യം ഇതിനോടകം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി ഇതിനോട് പ്രതികരിച്ചില്ല. ഇമാന്‍ തുടരുകയും വരുന്ന മത്സരങ്ങളില്‍ മറ്റ് താരങ്ങളും സമാന ആരോപണം ഉന്നയിക്കുകയും ചെയ്താല്‍ ഇമാന്‍ ഖലീഫിന് കാര്യങ്ങള്‍ കടുപ്പമാവുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ പരിശോധനക്ക് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി നിര്‍ദേശം നല്‍കിയേക്കും.
25കാരിയായ ഇമാന്‍ ഖലീഫിന്റെ പിതാവ് ചെറുപ്പം മുതല്‍ ബോക്‌സറാവാനുള്ള താരത്തിന്റെ ആഗ്രഹത്തെ വിലക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ബോക്‌സിങ് പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വലിയ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടണമെന്നും അച്ഛന്റെ അഭിപ്രായം മാറ്റണമെന്നുമാണ് ഇമാന്റെ ആഗ്രഹം. 2018ലെ ലോക ചാമ്പ്യന്‍ഷിപ്പിലൂടെയാണ് താരം ബോക്‌സിങ് രംഗത്തെത്തുന്നത്. അന്ന് 17ാം സ്ഥാനത്തായിരുന്നു ഇമാന്‍ എത്തിയത്.
2019ല്‍ 19ാം സ്ഥാനത്തായിരുന്നു താരം. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇമാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റാണ് പുറത്തായത്. ലോക ബോക്‌സിങ് ാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഇമാന് സാധിച്ചിട്ടുണ്ട്. 2022ലെ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടാനും താരത്തിനായി. 2023ലെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലാണ് താരത്തിനെതിരേ ആദ്യം ആരോപണം ഉയരുന്നത്. ഡല്‍ഹിയില്‍ നടന്ന ടൂര്‍ണമെന്റില്‍ താരത്തിന് വിലക്ക് നേരിട്ടു. എന്നാല്‍ അല്‍ജീരിയന്‍ ഒളിംപിക് കമ്മിറ്റി ഇതിനെ എതിര്‍ത്തു.
ഇതോടെ താരത്തെ ഒളിംപിക്‌സില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്തായാലും പാരീസ് ഒളിംപിക്‌സിലെ ഇമാന്റെ തുടര്‍ന്നുള്ള മത്സരങ്ങളെ ലിംഗവിവാദം എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇമാനെതിരേ വിമര്‍ശനവും പ്രതിഷേധവും ശക്തമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications