Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: വിനേഷിന്റെ ഗതി വരരുത്, ഭാരം കൂടാതിരിക്കാന്‍ ചെയ്തതെന്ത്? തുറന്നുപറഞ്ഞ് അമന്‍

പാരീസ്: ഒളിംപിക്‌സ് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ വീണ്ടുമൊരു മെഡല്‍ കൂടി അക്കൗണ്ടിലേക്കു ചേര്‍ത്തിരിക്കുകയാണ് ഇന്ത്യ. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 57 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ അമന്‍ സെഹ്‌റാവത്താണ് രാജ്യത്തിനു മെഡല്‍ സമ്മാനച്ചിരിക്കുന്നത്. ഇതോടെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം ആറായി ഉയര്‍ന്നിരിക്കുകയാണ്. വെങ്കല മെഡലിനായുള്ള മല്‍സരത്തില്‍ പ്യുര്‍ട്ടോ റിക്കോയുടെ ഡാരിയന്‍ ക്രൂസിനെ 13-5നാണ് ഏഷ്യന്‍ ചാംപ്യന്‍ കൂടിയായ 21 കാരന്‍ മലര്‍ത്തിയടിച്ചത്.

മെഡല്‍ പോരാട്ടത്തിനു മുമ്പ് നിശ്ചിത ഭാരം കാത്തുസൂക്ഷിക്കുന്നതിനു വേണ്ടു താന്‍ ചെയ്തത് എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അമന്‍. നേരത്തേ ഭാര പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം വനിതകളുടെ ഗുസ്തി ഫൈനലില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരുന്നു. 100 ഗ്രാം അധികമുണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയത് കാരണമായിരുന്നു ഇത്. തുടര്‍ന്ന് ഉറച്ച വെള്ളി മെഡല്‍ കൂടിയാണ് വിനേഷിനും ഇന്ത്യക്കും നഷ്ടമായത്.

AMAN SEHRAWAT

അതുകൊണ്ടു തന്നെ മെഡല്‍ മല്‍സരത്തിനു മുമ്പ് അനുവദിക്കപ്പെട്ട ഭാരം കൂടാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നുവെന്നാണ് അമന്‍ പറയുന്നത്. മെഡല്‍ നേട്ടത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ഭാരം കാത്തുസൂക്ഷിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും ഇതിനായി തലേ ദിവസം രാത്രിയില്‍ ഒട്ടുതന്നെ ഉറങ്ങിയിട്ടില്ലെന്നുമാണ് അമന്‍ പറയുന്നത്.

ഭാരത്തിന്റെ ട്രാക്ക് നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഞങ്ങള്‍ രാത്രി മുഴുവന്‍ ഉറങ്ങിയില്ല. മാത്രമല്ല രാതിയിയില്‍ പരിശീലനം നടത്തുകയും ചെയ്തതായും മുന്‍ അണ്ടര്‍ 23 ലോക ചാംപ്യന്‍ കൂടിയായ അമന്‍ വ്യത്തമാക്കി. രാജ്യത്തിനായി കന്നി ഒളിംപിക് മെഡല്‍ നേടിയെങ്കിലും അമന്‍ അതില്‍ പൂര്‍ണമായും സംതൃപ്തനല്ല. കാരണം സ്വര്‍ണ മെഡല്‍ തന്നെയാണ് അദ്ദേഹം പാരീസില്‍ ലക്ഷ്യമിട്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ അമന് അതു നേടിയെടുക്കാന്‍ സാധിച്ചില്ല.

AMAN SEHRAWAT

ഞാന്‍ സ്വര്‍ണ മെഡലിനെക്കുറിച്ചാണ് ചിന്തിച്ചത്, പക്ഷെ ഇത്തവണ അതു സംഭവിച്ചില്ല. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ അതു നേടിയെടുക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്ത് എന്നെ പിന്തുണച്ചവരോടെയെല്ലാം നന്ദിയുണ്ടെന്നും അമന്‍ വ്യക്തമാക്കി. നേരത്തേ സെമി ഫൈനലില്‍ ചൈനയുടെ റെയ് ഹിഗൂച്ചിയോടു പരാജയപ്പെട്ടതോടെയാണ് അമന്റെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അസ്തമിച്ചത്. തികച്ചും ഏകപക്ഷീയമായ സെമിയില്‍ 10-0ന് ഇന്ത്യന്‍ താരത്തെ എതിരാളി വാരിക്കളയുകയായിരുന്നു.

മെഡല്‍ പോരാട്ടത്തില്‍ അമന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. തുടക്കത്തില്‍ താരം ബാക്ക്ഫൂട്ടിലുമായിരുന്നു. അമനെ വീഴ്ത്തി എതിരാളിയായ ക്രൂസ് വിലപ്പെട്ട പോയിന്‍റുകള്‍ തുടക്കത്തില്‍ നേടിയേക്കുമെന്ന പ്രതീതിയുണ്ടാക്കിയുന്നു. പക്ഷെ വളരെ സ്മാര്‍ട്ടായ ഒരു നീക്കത്തിലൂടെ അമന്‍ തിരിച്ചടിക്കുകയായിരുന്നു.

ഇതു കാരണം ഒരു പോയിന്റ് മാത്രമേ അദ്ദേഹം വഴങ്ങുകയും ചെയ്തുള്ളൂ. പിന്നീട് അങ്ങോട്ട് ആക്രമിച്ചു കളിച്ച അമന്‍ തുടരെ പോയിന്റുകള്‍ സ്വന്തമാക്കി എതിരാളിയെ തീര്‍ക്കുകയും വെങ്കല മെഡല്‍ കൈക്കലാക്കുകയും ചെയ്യുകയായിരുന്നു.

Story first published: Saturday, August 10, 2024, 6:35 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+