Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

MyKhel Exclusive: ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ ഏതു ഭക്ഷണം കഴിക്കാനിഷ്ടം? മനസ്സ് തുറന്ന് മനു ഭാക്കര്‍

പാരീസ്: ഒളിംപിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ ഭാഗ്യനക്ഷത്രമായി മാറിയ താരമാണ് വനിതാ ഷൂട്ടിങിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്ന മനു ഭാക്കര്‍. ഇന്ത്യ ഇതിനകം തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുന്ന മൂന്നു മെഡലുകളെടുത്താല്‍ ഇതില്‍ രണ്ടിലും ഈ ഹരിയാനക്കാരിയുടെ സാന്നിധ്യമുണ്ടായിരുന്നു. 19 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഇന്ത്യയുടെ മെഡല്‍വേട്ടയാരംഭിച്ചത്. ഇതിനു ശേഷം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ സരബ്‌ജ്യോത് സിങിനൊപ്പം രണ്ടാമത്തെ മെഡലും അവര്‍ ഇന്ത്യക്കു സമ്മാനിക്കുകയായിരുന്നു.

കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലൂടെയാണ് 22 കാരിയായ മനു അരങ്ങേറിയത്. പക്ഷെ അന്നു വെറുംകൈയോടെ മടങ്ങിയ അവര്‍ ഇത്തവണ രണ്ടു മെഡലുകളുമമായി രാജ്യത്തിന്റെ അഭിമാനമായി മാറുകയായിരുന്നു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനായി ഒളിംപിക് അത്‌ലറ്റകള്‍ കഠിനമായ പരിശീലനത്തിനു വിധേയാവുന്നതിനൊപ്പം കര്‍ശനമായ ഭക്ഷണ നിയന്ത്രങ്ങള്‍ പാലിക്കുകയും ചെയ്യാറുണ്ട്.

MANU BHAKER

മനുവിന്റെ കാര്യമെടുത്താല്‍ രുചികരമായ ഭക്ഷണത്തേക്കാള്‍ പോഷകാഹാരത്തിനു മുന്‍തൂക്കം നല്‍കിയുള്ള ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്നു കാണാം. അതുകൊണ്ടു തന്നെ പാരീസില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ഏറ്റവുമധികം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണം ഏതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മനു. പാരീസില്‍ നിന്നും മൈഖേലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വീട്ടിലേക്കു മടങ്ങിയെത്തി ആലു പൊറാ കഴിക്കാന്‍ എനിക്കു കാത്തിരിക്കാന്‍ കഴിയുന്നില്ലെന്നാണ് ചെറുചിരിയോടെ മനു പറയുന്നത്. ഇവിടെയെത്തിയതു മുതല്‍ പുളിയില്ലാത്ത തൈരും ഡ്രൈ ഫ്രൂട്ടുകളും മാത്രമാണ് ഞാന്‍ കഴിക്കുന്നത്. ഇന്ത്യയില്‍ തിരിച്ചെത്തുമ്പോഴേക്കും വിശപ്പ് കുറയുമെന്നു ഞാന്‍ കരുതുന്നു. ഇവിടെ എനിക്കു വേവിച്ച ബ്രോക്കോളിയും കാബേജും ആവിയില്‍ വേവിച്ചെടുത്ത മറ്റു ഭക്ഷണങ്ങളുമാണ് നല്‍കുന്നത്. പക്ഷെ കുറച്ചു ദിവസം കൂടി ഇങ്ങനെ പോവേണ്ടി വരും. അതിനു ശേഷം വീട്ടിലെത്തി എനിക്കു ആലു പൊറാത്ത കഴിക്കാമെന്നും മനു പറഞ്ഞു.

ഹരിയാനയിലെ ഗൊറിയയിലുള്ള ഒരു ചെറിയ ഗ്രാമത്തിലാണ മനു ജനിച്ചത്. 2016ലെ റിയോ ഒളിംപിക്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താരം ഷൂട്ടിങിലേക്കു ചുവടുവയ്ക്കുന്നത്. മല്‍സരരംഗത്തേക്കു വന്ന് ഒരു വര്‍ഷത്തിനകം മനു താരപദവിയിലേക്കുയരുകയും ചെയ്തു. 2017ലെ ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഒമ്പതു സ്വര്‍ണ മെഡലുകളാണ് മനു വാരിയെടുത്തത്. ദേശീയ റെക്കോര്‍ഡുള്‍പ്പെടെയാണിത്.

MANU BHAKER -SWAPNIL KUSALE

മനു ഭാക്കറും മറ്റൊരു മെഡല്‍ ജേതാവായ സ്വപ്‌നില്‍ കുസാലെയും

അന്താരാഷ്ട്ര തലത്തില്‍ മനുവിനു ആദ്യത്തെ ബ്രേക്ക്ത്രൂ ലഭിച്ചത് 2018ല്‍ മെക്‌സിക്കോയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിലാണ്. ഇന്ത്യക്കായി സ്വര്‍ണം കൊയ്യാന്‍ താരത്തിനു കഴിഞ്ഞു. അതിനു ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂത്ത് ഒളിംപിക്‌സ് എന്നിവയിലും മനു സ്വര്‍ണത്തിനു അവകാശിയായി.

Story first published: Thursday, August 1, 2024, 20:15 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+