Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ആന്റിം പങ്കലിന് വിലക്ക് ലഭിച്ചേക്കും, അച്ചടക്ക നടപടിക്ക് സാധ്യത- കാരണം അറിയാം

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ 13ാം ദിനം ഇന്ത്യയെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരം ആന്റിം പങ്കലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍. അച്ചടക്ക ലംഘനം നടത്തിയതിനാണ് നടപടി. ഇതിനോടകം താരം പാരീസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് പിടി ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

താരത്തിന്റെ സഹോദരി ആന്റിം പങ്കലിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് അത്‌ലറ്റ്‌സ് വില്ലേജില്‍ കടക്കാന്‍ ശ്രമിച്ചത് പിടിക്കപ്പെട്ടു. ഇതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണം. പാരീസ് വിട്ട് പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമായി ഇത് മാറിയിരിക്കുകയാണ്. ആന്റിം പങ്കലിന്റെ സഹോദരിയെ പാരീസ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഭവം ഇന്ത്യന്‍ ടീമിനെയാകെ ചീത്തപ്പേര് കേള്‍പ്പിച്ചിരിക്കുകയാണ്.

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും താരത്തിനെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെയാകെ പ്രതിക്കൂട്ടിലാകുന്ന സംഭവം ആന്റിം പങ്കലിന്റെ അറിവോടെ തന്നെയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ താരത്തിന് അടുത്ത ഒളിംപിക്‌സടക്കം നഷ്ടമാവാനാണ് സാധ്യത. അടുത്ത വിമാനത്തില്‍ത്തന്നെ പാരീസ് വിട്ട് ഇന്ത്യയിലേക്ക് പോകണമെന്നാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് വിശദീകരിച്ച് ആന്റിം പങ്കല്‍ വീഡിയോ ഇറക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നില്ലെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പ്രതിസന്ധി സമയത്ത് പിന്തുണക്കണമെന്നും ആന്റിം പങ്കല്‍ വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആന്റിം പങ്കല്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഒളിംപിക്‌സിന് ശേഷമാവും താരത്തിനെതിരായ മറ്റ് അച്ചടക്ക നടപടികള്‍ തീരുമാനിക്കുക.

antim panghal

13ാം ദിനം ഇന്ത്യന്‍ താരങ്ങള്‍ ഭേദപ്പെട്ട പ്രകടനത്തോടെ കൈയടി നേടുമ്പോഴാണ് ഇത്തരമൊരു തിരിച്ചടി നേരിടുന്നത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്ത് സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. 2022ലെ ലോക ചാമ്പ്യനായ സെലിംഖാന്‍ അബാക്കറോവാണ് അമാന്റെ സെമിയിലെ എതിരാളി. അതേ സമയം വനിതകളുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അന്‍ഷു മാലിക്ക് അമേരിക്കുടെ ഹെലന്‍ ലൂയിസ് മറൗലിസിനോട് തോറ്റു.

7-2നാണ് അന്‍ഷുവിന്റെ തോല്‍വി. തുടക്കത്തിലേ ലീഡെടുത്ത അമേരിക്കന്‍ താരം ഒരു ഘട്ടത്തില്‍ 6-0ന് മുന്നിലെത്തി. രണ്ട് പോയിന്റ് നേടി അന്‍ഷു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ജയത്തിലേക്കെത്താനായില്ല. എന്നാല്‍ അന്‍ഷുവിന്റെ മുന്നില്‍ മെഡല്‍ വഴി അടഞ്ഞിട്ടില്ല.

ഹെലന്‍ ഫൈനലിലെത്തിയാല്‍ അന്‍ഷുവിന് വെങ്കല മെഡലിനായി മത്സരിക്കാനാവും. വനിതകളുടെ 100 മീറ്റര്‍ റിപ്പീച്ചേജില്‍ ഇന്ത്യയുടെ ജ്യോതി യരാജിന് സെമി യോഗ്യതയില്ല. 13.17 സമയം കുറിച്ച് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമി യോഗ്യത

Story first published: Thursday, August 8, 2024, 16:37 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+