Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇന്ത്യക്കാര്‍, പക്ഷെ മെഡല്‍ സമ്മാനിച്ചത് മറ്റൊരു രാജ്യത്തിന്! ആരൊക്കെ?

കായിക ലോകത്തെ ഏറ്റവും ആഘോഷമെന്നാണ് നാലു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഒളിംപിക്‌സ് വിശേഷിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ഇത്രയും വലിയൊരു വേദിയില്‍ മെഡലുമായി രാജ്യത്തിന്റെ അഭിമാനമായി മാറുകയെന്നത് ഏതൊരു അത്‌ലറ്റിന്റെയും ജീവിതാഭിലാഷവുമാണ്. ഇന്ത്യയില്‍ വേരുകളുള്ള, എന്നാല്‍ ഒളിംപിക്‌സില്‍ മറ്റൊരു രാജ്യത്തിനു വേണ്ടി മല്‍സരിച്ചിട്ടുള്ള അത്‌ലറ്റുകളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇവരില്‍ കുറച്ചു പേര്‍ക്കു മെഡലുമായി ചരിത്രം കുറിക്കാനുമായിട്ടുണ്ട്.

മറ്റൊരു രാജ്യത്തിനു വേണ്ടി ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ വംശജരായ അത്‌ലറ്റുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. മോഹിനി ഭരദ്വാജാണ് ഈ ലിസ്റ്റിലെ ഒരാള്‍. ജിംനാസ്റ്റിക്‌സില്‍ അമേരിക്കയ്ക്കു വേണ്ടിയാണ് ഇവര്‍ മെഡല്‍ കഴുത്തിലിട്ടത്. ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായി അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലാണ് മോഹിനി ജനിച്ചത്.

RAJEEV RAM

2004ല്‍ ഗ്രീസിലെ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സിലാണ് മോഹിനി മെഡലണിഞ്ഞത്. വനിതകളുടെ ടീമിനത്തിലായിരുന്നു അവരുടെ നേട്ടം. ഇതോടെ ജിംനാസ്റ്റിക്‌സില്‍ മെഡല്‍ നേടിയ ആദ്യത്തെ ഇന്തോ- അമേരിക്കന്‍ അത്‌ലറ്റായും മോഹിനി മാറിയിരുന്നു.

രാജ് ഭാസ്‌കറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. അമേരിക്കയ്ക്കു വേണ്ടി ജിംനാസ്റ്റിക്‌സില്‍ തന്നെയാണ് രാജും മെഡല്‍ ചൂടിയത്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അദ്ദേഹം ജനിച്ചത്. ഗുജറാത്തിലെ വഡോദര സ്വദേശിയാണ് രാജിന്റെ പിതാവ്. അമ്മയാവട്ടെ ഉഗാണ്ടക്കാരിയുമാണ്. ജോലി സംബന്ധമായിട്ടാണ് രാജിന്റെ അച്ഛന്‍ അമേരിക്കയിലേക്കു കൂടുമാറിയത്.

2008ലെ ബെയ്ജിങ് ഒളിംപിക്‌സിലാണ് ജിംനാസ്റ്റിക്‌സില്‍ അമേരിക്കയ്ക്കു വേണ്ടി മല്‍സരിക്കാന്‍ രാജിനു അവസരം ലഭിച്ചത്. പുരുഷന്‍മാരുടെ ആര്‍ട്ടിസ്റ്റിക് ടീം ഓള്‍റൗണ്ട് ഇനത്തില്‍ വെങ്കല മെഡല്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

രാജീവ് റാമാണ് ഒളിംപിക്‌സില്‍ മറ്റൊരു രാജ്യത്തിനു മെഡല്‍ നേടിക്കൊടുത്ത മൂന്നാമത്തെ അത്‌ലറ്റ്. അമേരിക്കയ്ക്കു വേണ്ടി മല്‍സരിക്കാനിറങ്ങിയ അദ്ദേഹം ടെന്നീസില്‍ മെഡല്‍ നേടുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.

ടെന്നീസില്‍ ഡബിള്‍സ് സ്‌പെഷ്യലിസ്റ്റ് കൂടിയായിരുന്നു രാജീവ് റാം. 2016ല്‍ നടന്ന റിയോ ഒളിംപിക്‌സില്‍ മിക്‌സഡ് ഡബിള്‍സിലാണ് വീനസ് വില്ല്യംസിനൊപ്പം മല്‍സരിക്കാനിറങ്ങി അദ്ദേഹം വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

ഒളിംപിക്‌സില്‍ മറ്റൊരു രാജ്യത്തിനായി മെഡലണിഞ്ഞ നാലാമത്തെ ഇന്ത്യക്കാരന്‍ അലെക്‌സി സിങ് ഗ്രെവാളാണ്. സൈക്ലിങില്‍ അമേരിക്കയ്ക്കു വേണ്ടിയാണ് അദ്ദേഹം മെഡല്‍ ചൂടിയത്. പഞ്ചാബി സിഖ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

അലെക്‌സിയുടെ സഹോദരന്മാരായ റിഷി, രഞ്ജീത് എന്നിവരും അറിയപ്പെടുന്ന സൈക്ലിങ് താരങ്ങളാണ്. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ റോഡ് റേസ് സൈക്ലിങില്‍ സ്വര്‍ണം നേടാന്‍ അലെക്‌സിക്കു സാധിച്ചിട്ടുണ്ട്. ഈയിനത്തില്‍ അമേരിക്കയുടെ കന്നി സ്വര്‍ണം കൂടിയായിരുന്നു ഇത്. ദേശീയ ഹീറോയായും ഇതോടെ അദ്ദേഹം മാറിയിരുന്നു.

Story first published: Wednesday, July 17, 2024, 16:00 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+