Olympics 2024: തളര്‍ന്ന് ഇന്ത്യന്‍ ബോക്‌സര്‍മാര്‍, മെഡല്‍ പ്രതീക്ഷ വേണ്ട! കാരണം ഇതാണ്
പാരിസ്: പാരിസ് ഒളിംപിക്‌സ് ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 26നാണ് ലോക കായിക മാമാങ്കത്തിന് തുടക്കമാവുന്നത്. ഇത്തവണയും ഇന്ത്യ മെഡല്‍ പ്രതീക്ഷയുള്ള ശക്തമായ താരനിരയോടെയാണ് കളത്തിലിറങ്ങുന്നത്. ഒളിംപിക്‌സിന് മുന്നോടിയായുള്ള ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം വിദേശ രാജ്യങ്ങളിലടക്കം പുരോഗമിക്കുകയാണ്. മികച്ച മുന്നൊരുക്കത്തോടെ ഒളിംപിക്‌സിനിറങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഇന്ത്യക്ക് ഇത്തവണ മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായിരുന്നു ബോക്‌സിങ്. ഏഷ്യന്‍ ഗെയിംസിലടക്കം മെഡല്‍ നേടി ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങള്‍ ഇത്തവണ ടീമിലുണ്ട്. എന്നാല്‍ ഒളിംപിക്‌സ് പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യയുടെ ബോക്‌സര്‍മാരെ നിഗൂഡ രോഗം തളര്‍ത്തുകയാണ്. ഇന്ത്യയുടെ മിക്ക ബോക്‌സര്‍മാരും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കുന്ന കാര്യമാണ്.
ഇന്ത്യക്കായി ബോക്‌സിങ്ങില്‍ മത്സരിക്കുന്ന താരങ്ങള്‍ ജര്‍മനിയിലാണ് പരിശീലനം നടത്തുന്നത്. ഹരിയാനയുടെ 21കാരിയ താരമാണ് പ്രീതി പന്‍വാര്‍. ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയാണ് പ്രീതി നല്‍കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ 54കിലോ ഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് പ്രീതി. ഇപ്പോഴിതാ താരത്തിന് ജര്‍മനിയില്‍വെച്ച് അപൂര്‍വ്വ രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. മൂന്ന് ദിവസം പ്രീതി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.
പിന്നീട് പരിശീലനം പുനരാരംഭിച്ചെങ്കിലും താരത്തിന് മികച്ച പ്രകടനം നടത്താനാവുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നം പ്രീതിയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ബോക്‌സര്‍മാരെല്ലാം ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ് ഐ) സെക്രട്ടറി ജനറല്‍ ഹേമന്ത് കുമാര്‍ കലിത പറഞ്ഞു. ആശങ്കപ്പെടേണ്ടതായ ഫിറ്റ്‌നസ് പ്രശ്‌നമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ബിഎഫ് ഐയുടെ മറ്റൊരു വൃത്തം നല്‍കുന്ന സൂചന പ്രകാരം പ്രീതി പരിശീലനം ആരംഭിച്ചിട്ടില്ല.

പൂര്‍ണ്ണ ആരോഗ്യ സ്ഥിതിയിലേക്കെത്താന്‍ ഇനിയും 10 ദിവസമെങ്കിലും പ്രീതിക്ക് വേണമെന്നാണ് അദ്ദേഹം പറയുന്നത്. 2020ലെ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലോവ്‌ലീന ബോര്‍ഗോഹെയ്ന്‍ പുറം വേദനയെത്തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണ്. താരം ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കാര്യം സംശയമാണ്. 26കാരിയായ താരം ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്നവരിലൊരാളാണ്. എന്നാല്‍ പരിക്ക് തളര്‍ത്തുന്നു.
ആസാമില്‍ നിന്ന് ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യ താരമായിരുന്നു ലോവ് ലീന. വിജേന്ദര്‍ സിങ്ങിനും മേരി കോമിനും ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന താരമാണ് ലോവ്‌ലിന. ടോക്കിയോ ഒളിംപിക്‌സിലെ 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ ശേഷം 75 കിലോഗ്രാം വിഭാഗത്തിലേക്ക് താരം മാറിയിരുന്നു. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കവെയാണ് പരിക്ക് വില്ലനായത്.
ഈ മാസം 27നാണ് ബോക്‌സിങ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. ഇന്ത്യയുടെ അഞ്ച് അംഗ സംഘം ജൂലൈ 22നാണ് പാരിസിലേക്ക് പോവുക. നിഖാത്ത് സെറീന്‍ (50കിലോഗ്രാം), ജാസ്മിന്‍ ലംബോറിയ (57 കിലോഗ്രാം) എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റ് വനിതാ ബോക്‌സര്‍മാര്‍. 71 കിലോഗ്രാമില്‍ മത്സരിക്കുന്ന നിശാന്ത് ദേവ് മാത്രമാണ് ഇന്ത്യയുടെ ബോക്‌സിങ് സംഘത്തിലെ ഏക പുരുഷ താരം. അമിത പംഗല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
ഇന്ത്യയുടെ 28 അംഗ അത്‌ലറ്റിക് ടീമിനെ നീരജ് ചോപ്രയാണ് നയിക്കുന്നത്. ജാവലിന്‍ ത്രോയില്‍ ഇന്ത്യ മെഡല്‍ ഉറപ്പിക്കുന്ന താരമാണ് നീരജ്. പി വി സിന്ധുവിലും വിനേഷ് ഫോഗാട്ടിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications