Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇന്ത്യക്കായി മെഡല്‍ ലക്ഷ്യമിട്ടിറങ്ങുക ആരൊക്കെ? ഇതാ ഫുള്‍ ലിസ്റ്റ്

നാലു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടുമൊരു ഒളിംപിക്‌സിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് കായിക ലോകം. 2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന അവസാന ഗെയിംസില്‍ എക്കാത്തൈയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്കായിരുന്നു. അന്നു 124 പേരുള്‍പ്പെട്ട ജംബോ സംഘത്തെയാണ് ഇന്ത്യ അയച്ചത്. ഏഴു മെഡലുകളുമായി തലയുയര്‍ത്തിയാണ് അന്നു വിശ്വ കായികവേദിയില്‍ നിന്നും ഇന്ത്യ പടിയിറങ്ങിയത്. ഒളിംപികിസ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ട കൂടിയായിരുന്നു ഇത്.

ഇത്തവണ പാരീസ് ഒളിംപിക്‌സിലും മറ്റൊരു മാജിക്കല്‍ പ്രകടനമാണ് ഇന്ത്യന്‍ സംഘം സ്വപ്‌നം കാണുന്നത്. 82 അത്‌ലറ്റുകളാണ് രാജ്യത്തിന്റെ അഭിമാനമാവാന്‍ പാരീസിലേക്കു ടിക്കറ്റുറപ്പിച്ചിരിക്കുന്നത്. വിവിധ കായിക ഇനങ്ങളിലായി ഇത്തവണത്തെ ഒളിംപിക്‌സിനു വേണ്ടി യോഗ്യത നേടിക്കഴിഞ്ഞ അത്‌ലറ്റുകള്‍ ആരൊക്കെയാണന്നു നമുക്കുനോക്കാം.

ഷൂട്ടിങ്

പൃഥ്വിരാജ് ടൊന്‍ഡെയ്മന്‍ (പുരുഷ വിഭാഗം ട്രാപ്പ് ഇനം), സന്ദീപ് സിങ് (പുരുഷ വിഭാഗം 19 മീറ്റര്‍ എയര്‍ റൈഫിള്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം), സ്വപ്‌നില്‍ കുസാലെ (50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ്), ഐശ്വരെ പ്രതാപ് സിങ് (50 മീറ്റര്‍ റൈഫിള്‍ ത്രീ പെസിഷന്‍സ്), എലവെനില്‍ വലാരിവന്‍ (10 മീറ്റര്‍ എയര്‍ റൈഫിള്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനം), സിഫ്റ്റ് കൗര്‍ ശര്‍മ (50 മീ റൈഫിള്‍ ത്രീ പൊസിഷന്‍സ്), രാജേശ്വരി കുമാരി (വനിതകളുടെ ട്രാപ്പ് ഇനം), സരബ്‌ജ്യോത് സിങ് (10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 10 മീ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം), അര്‍ജുന്‍ ബബുത്ത (10 മീ എയര്‍ റൈഫിള്‍, 10 മീ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം), റമിത ജിന്‍ഡാല്‍ (10 മീ എയര്‍ റൈഫിള്‍, 10 മീ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം), മനു ഭാക്കര്‍ (10 മീ എയര്‍ പിസ്റ്റള്‍, 10 മീ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം, 25 മീ പിസ്റ്റര്‍), അഞ്ജും മോഡ്ഗില്‍ (50 മീ റൈഫിള്‍ ത്രീ പൊസിഷന്‍സ്), അര്‍ജുന്‍ ചീമ (10 മീ എയര്‍ പിസ്റ്റള്‍, 10 മീ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം), ഇഷാ സിങ് (25 മീ പിസ്റ്റള്‍), റിഥം സാങ്വാന്‍ (10 മീ എയര്‍ പിസ്റ്റള്‍, 10 മീ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം), വിജയ് വീര്‍ സിദ്ധു (25 മീ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍), അനന്ത്ജീത് സിങ് നറൂക്ക (സ്‌കീറ്റ്, സ്‌കീറ്റ് മിക്‌സഡ് ടീമിനം), ശ്രേയസി സിങ് (വനിതകളുടെ ട്രാപ്പ് ഇനം), മഹേശ്വരി ചൗഹാന്‍ (സ്‌കീറ്റ്, സ്‌കീറ്റ് മിക്‌സഡ് ടീം).

INDIAN HOCKEY TEAM

അത്‌ലറ്റിക്‌സ്

അക്ഷ്ദീപ് സിങ് (20 കിമി നടത്തം), പ്രിയങ്ക ഗോസ്വാമി (20 കിമി നടത്തം), വികാസ് സിങ് (20 കിമി നടത്തം), പരംജീത്ത് ബിഷ്ത് (20 കിമി നടത്തം), എം ശ്രീശങ്കര്‍ (ലോങ്ജംപ്), അവിനാഷ് സാബ്ലെ (3000 മീ സ്റ്റീപ്പ്ള്‍ചേസ്), നീരജ് ചോപ്ര (ജാവ്‌ലിന്‍ ത്രോ), പരുള്‍ ചൗധരി (3000 മീ സ്റ്റീപ്പ്ള്‍ചേസ്, 5000 കിമി), കിഷോര്‍ ജെന (ജാവ്‌ലിന്‍ ത്രോ), രാം ബാബു (20 കിമി നടത്തം), പ്രിയങ്ക ഗോസ്വാമി / സുരാജ് പന്‍വാര്‍ (മാരത്തണ്‍ റേസ് മിക്‌സഡ് റിലേ), അനസ്/ അജ്മല്‍/അമോജ് / സന്തോഷ്/ രാജേഷ് (4-400 മീ റിലേ), ജ്യോതിക / ശുഭ / വിത്യ/ പൂവമ്മ (4-400 മീ റിലേ), കിരണ്‍ പവല്‍ (400 മീ), ജ്യോതി യാരാജി (100 മീ ഹര്‍ഡില്‍സ്), അഉഭ കൗത്വ (ഷോട്ട്പുട്ട്), സര്‍വേശ് കുഷാരെ (ഹൈജംപ്), അന്നുറാണി (ജാവ്‌ലിന്‍ ത്രോ), തജീന്ദര്‍പാല്‍ സിങ് (ഷോട്ട്പുട്ട്), അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജംപ്), പ്രവീല്‍ ചിത്രവേല്‍ (ട്രിപ്പിള്‍ ജംപ്).

ഗുസ്തി

അന്റിം പംഗല്‍ (വനിതകളുടെ 53 കിഗ്രാം), വിനേഷ് ഫോഗട്ട് (50 കിഗ്രാം), അന്‍ഷു മാലിക്ക് (57 കിഗ്രാം), റീതിക ഹൂഡ (76 കിഗ്രാം), നിഷ ദാഹിയ (68 കിഗ്രാം), അമന്‍ സഹറാവത്ത് (57 കിഗ്രം ഫ്രീസ്റ്റൈല്‍)

ബോക്‌സിങ്

നിഖാത് സറീന്‍ (വനിതകളുടെ 50 കിഗ്രാം), പ്രീതി പവാര്‍ (54 കിഗ്രാം), ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ (75 കിഗ്രാം), നിഷാന്ത് ദേവ് (71 കിഗ്രാം), അമിത് പംഗല്‍ (51 കിഗ്രാം), ജാസ്മിന്‍ ലംബോറിയ (57 കിഗ്രാം)

ഹോക്കി

പുരുഷ ടീം

അമ്പെയ്ത്ത്

ധീരജ് ബൊമ്മദേവര (വ്യക്തിഗത, ടീമിനം), ഭജന്‍ കൗര്‍ (വ്യക്തിഗത, ടീമിനം), തരുണ്‍ദീപ് റായ് (വ്യക്തിഗത, ടീമിനം), പ്രവീണ്‍ ജാദവ് (വ്യക്തിഗത, ടീമിനം), ദീപിക കുമാരി (വ്യക്തിഗത, ടീമിനം), അങ്കിത ഭകത് (വ്യക്തിഗത, ടീമിനം)

സെയ്‌ലിങ്

വിഷ്ണു ശരവണന്‍ (വണ്‍ പേഴ്ണ്‍ ഡിന്‍ഗൈ), നേത്ര കുമനന്‍ (വണ്‍ പേഴ്‌സണ്‍ ഡിന്‍ഗൈ)

അശ്വാഭ്യാസം

അനുഷ് അഗര്‍വാല (ഡ്രെസേജ്)

ടേബിള്‍ ടെന്നീസ്

പുരുഷ ടീം, വനിതാ ടീം

റോവിങ്

ബല്‍രാജ് പന്‍വാര്‍

ബാഡ്മിന്റണ്‍

പിവി സിന്ധു (സിംഗിള്‍സ്), എച്ച്എസ് പ്രണോയ് (സിംഗിള്‍സ്), ലക്ഷ്യ സെന്‍ (സിംഗിള്‍സ്), സാത്വിക് സായ് രാജ് റെഡ്ഡി/ ചിരാഗ് ഷെട്ടി (ഡബിള്‍സ്), അശ്വനി പൊന്നപ്പ / തനീഷ ക്രാസ്റ്റോ (ഡബിള്‍സ്).

ടെന്നീസ്

രോഹന്‍ ബൊപ്പണ്ണ / ശ്രീരാം ബാലാജി (ഡബിള്‍സ്), സുമിത് നഗല്‍ (സിംഗിള്‍സ്)

ഗോള്‍ഫ്

ശുഭാന്‍കര്‍ ശര്‍മ, ഗഗന്‍ജീത് ഭുല്ലാര്‍, അതിദി അശോക്, ദിക്ഷ ഡഗര്‍

ഭാരോദ്വഹനം

മീരാബായ് ചാനു (49 കിഗ്രാം)

ജൂഡോ

തൂലിക മന്‍

നീന്തല്‍

ശ്രീഹരി നടരാജ് (100 മീ ബാക്ക്‌സ്‌ട്രോക്ക്), ധിനിധി ദെസിന്‍ഗു (200 മീ ഫ്രീസ്റ്റൈല്‍)

Story first published: Monday, July 8, 2024, 16:42 [IST]
Other articles published on Jul 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+