For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: മെഡല്‍ക്കൊയ്ത്തില്‍ ആരു മുന്നിലെത്തും? ഇന്ത്യ ആദ്യ 20ല്‍ എത്തുമോ, വമ്പന്‍ പ്രവചനം

പാരീസ് ഒളിംപിക്‌സിനു വെള്ളിയാഴ്ച തുടക്കമാവുകയാണ്. വലിയ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യന്‍ സംഘം ഇത്തവണ ഫ്രഞ്ച് തലസ്ഥാനത്തു എത്തിയിരിക്കുന്നത്. 2021ല്‍ ടോക്കിയോയില്‍ നടന്ന അവസാന ഗെയിംസില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്തും ഇന്ത്യ നടത്തിയിരുന്നു. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 48ാമതുമായിരുന്നു.

ഇത്തവണ പാരീസില്‍ ഇതിനേക്കാള്‍ വലിയ മെഡല്‍വേട്ട നടത്താന്‍ ഇന്ത്യക്കു സാധിക്കുമോ? മെഡല്‍പട്ടികയില്‍ എത്രാമതായിരിക്കും ഫിനിഷ് ചെയ്യുക. ഇതേക്കുറിച്ച് വമ്പന്‍ പ്രവചനം പുറത്തുവന്നിരിക്കുകയാണ്. സ്റ്റാറ്റിസ്റ്റിക്കലായിട്ടുള്ള വിശകലനങ്ങള്‍ നടത്തി വരുന്ന നീല്‍സണ്‍സ് ഗ്രസെനോട്ട് സ്‌പോര്‍ട്‌സാണ് പാരീസ് ഒളിംപിക്‌സിലെ മെഡല്‍ നിലയെക്കുറിച്ച് കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചിരിക്കുന്നത്.

PARIS OLYMPICS

സാധാരണയായി ഒളിംപിക്‌സില്‍ വലിയ ആധിപത്യം പുലര്‍ത്തി മെഡല്‍ക്കൊയ്ത്ത് നടത്താറുള്ള അമേരിക്ക തന്നെയായിരിക്കും പാരീസിലെയും ഫേവറിറ്റുകള്‍. ഇത്തവണയും ഏറ്റലുമധികം മെഡലുകളുമായി മടങ്ങുക അമേരിക്കന്‍ സംഘം തന്നെയായിരിക്കും. എന്നാല്‍ സ്വര്‍ണ മെഡലുകളുടെ നേട്ടത്തില്‍ അമേരിക്കയെ ചൈന പിന്തളളിയേക്കുമെന്നും ഗ്രസെനോട്ട് പ്രവടിച്ചിരിക്കുകയാണ്.

39 സ്വര്‍ണവും 32 വെള്ളിയും 41 വെങ്കലുമടക്കം ആകെ 112 മെഡലുകളായിരിക്കും അമേരിക്കയ്ക്കു ലഭിക്കുകയെന്നാണ് പ്രവചനം. ചൈനയാവട്ടെ ആകെ നേടുക 86 മെഡലുകളുമായിരിക്കും. 34 സ്വര്‍ണവും 27 വെള്ളിയും 25 വെങ്കലവുമടക്കമായിരിക്കും ഇത്. ടോക്കിയോ ഒളിംപിക്‌സില്‍ അമേരിക്കയായിരുന്നു മെഡല്‍വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തത്. ആകെ നേടിയ മെഡലുകളുടെ എണ്ണത്തില്‍ മാത്രമല്ല സ്വര്‍ണ മെഡലുകളുടെ എണ്ണത്തിലും അവര്‍ ചൈനയെ പിന്തള്ളി.

1992ല്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടന്ന ഒളിംപിക്‌സിലാണ് അമേരിക്കയ്ക്കു അവസാനമായി ഓവറോള്‍ മെഡല്‍നേട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയിട്ടുള്ളത്. അന്നു സോവിയറ്റ് യൂനിയനായിരുന്നു ഒന്നാംസ്ഥാനക്കാരായത്. അതിനു ശേഷമുള്ള എട്ടു ഗെയിംസുകളിലും അമേരിക്കയാണ് മെഡല്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. കൂടാതെ 2008ലെ ബെയ്ജിങ് ഒളിംപിക്‌സിനു ശേഷമുള്ള എല്ലാ എഡിഷനിലും കൂടുതല്‍ സ്വര്‍ണ മെഡല്‍ ലഭിച്ചതും അമേരിക്കയ്ക്കു തന്നെയാണ്.

ഇത്തവണ അമേരിക്ക, ചൈന എന്നിവര്‍ കഴിഞ്ഞാല്‍ മെഡല്‍നേട്ടത്തില്‍ മൂന്നു മുതല്‍ 10 വരെ സ്ഥാനങ്ങില്‍ ഫിനിഷ് ചെയ്യാന്‍ പോവുന്ന രാജ്യങ്ങള്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇറ്റലി, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, സൗത്ത് കൊറിയ എന്നിവരായിരിക്കും.

ബ്രിട്ടന് 17 സ്വര്‍ണമടക്കം 63ഉം ഫ്രാന്‍സിന് 27 സ്വര്‍ണമടക്കം 60ഉം ഓസ്‌ട്രേലിയക്കു 15 സ്വര്‍ണമടക്കം 54ഉം ഇറ്റലിക്കു 11 സ്വര്‍ണമടക്കം 46ഉം ജര്‍മനിക്കു 11 സ്വര്‍ണമടക്കം 35ഉം നെതര്‍ലാന്‍ഡ്‌സിനു 16 സ്വര്‍ണമുള്‍പ്പെടെ 34ഉം കൊറിയക്കു ഒമ്പതു സ്വര്‍ണമുള്‍പ്പെടെ 26ഉം മെഡലുകളായിരിക്കും ലഭിക്കുകയെന്നും പ്രവചനമുണ്ട്.

ഇന്ത്യയുടെ കാര്യമെടുത്താല്‍ എത്ര മെഡലുകളായിരിക്കും ആകെ ലഭിക്കുകയെന്നു ഗ്രസെനോട്ട് പ്രവചിച്ചിട്ടില്ല. എന്നാല്‍ മെഡല്‍ പട്ടികയില്‍ ആദ്യത്തെ 30 സ്ഥാനങ്ങളില്‍ ഇന്ത്യയുണ്ടാവില്ലെന്നും ഇതില്‍ പറയുന്നു.

Story first published: Tuesday, July 23, 2024, 15:54 [IST]
Other articles published on Jul 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+