Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: പൊരുതി വീണ് ധീരജ്, ആര്‍ച്ചറിയില്‍ ഇന്ത്യക്ക് നിരാശ; ബോക്‌സിങ്ങിലും നിറം മങ്ങി

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ നാലാം ദിനം ആര്‍ച്ചറിയില്‍ ഇന്ത്യ പ്രതീക്ഷവെച്ച ധീരജ് ബൊമ്മദേവരക്ക് എലിമിനേറ്റര്‍ റൗണ്ടില്‍ തോല്‍വി. കാനഡയുടെ എറിക് പീറ്റേഴ്‌സനോടാണ് ധീരജ് പരാജയപ്പെട്ടത്. ശക്തമായ പോരാട്ടം നടത്തുകയും ലീഡ് എടുക്കുകയും ചെയ്ത ശേഷം 6-5നാണ് ധീരജിന്റെ തോല്‍വി. ഇന്ത്യക്ക് തീര്‍ത്തും നിരാശയുണ്ടാക്കുന്ന മത്സരഫലമായിരുന്നു ഇത്.

ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഒരു ജയം പോലും നേടാനാവാതെ അശ്വിനി പൊന്നപ്പ, തനിഷ കാസ്റ്റോ സഖ്യം പുറത്തായി. ആദ്യ മത്സരം തോറ്റ ഇന്ത്യന്‍ സഖ്യത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ നഷ്ടമായിരുന്നു. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ സെത്യാന, ഏയ്ഞ്ചല സഖ്യത്തോട് തോറ്റാണ് വീണ്ടും നാണംകെട്ടത്. തോല്‍വിയുടെ നിരാശക്ക് പിന്നാലെ അശ്വിനി പൊന്നപ്പ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ബോക്‌സിങ്ങിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. പുരുഷന്മാരുടെ 51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ പുറത്തായി. പാട്രിക് ചിനിയേബയോട് 4-1നാണ് പരാജയപ്പെട്ടത്. തുടക്കം മുതല്‍ അമിത്തിന് പിഴച്ചപ്പോള്‍ പാട്രിക് അനായാസം ജയിച്ച് കയറി. വനിതകളുടെ ബോക്‌സിങ്ങിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു.

വനിതകളുടെ 57 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയയാണ് നിരാശപ്പെടുത്തി പുറത്തായത്. ഫിലിപ്പൈന്‍സിന്റെ നെസ്തി പെട്ടീസയയോട് 5-0ന് തോറ്റാണ് ജാസ്മിന്‍ പുറത്തായത്. ഇന്ത്യന്‍ താരങ്ങള്‍ പ്രതീക്ഷിച്ച പ്രകടനമല്ല നാലാം ദിനവും കാഴ്ചവെച്ചത്. ഇതുവരെ ഇന്ത്യക്ക് രണ്ട് മെഡലാണ് നേടാനായത്. മനു ഭാക്കര്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.

Sarabjot Singh olympics 2024

ഇന്ന് 10 മീറ്റര്‍ എയര്‍ റൈഫില്‍ മികസ്ഡ് ഡബിള്‍സില്‍ മനു ഭാക്കറും സരബ്‌ജോത് സിങ്ങും ചേര്‍ന്ന് ഇന്ത്യക്ക് മറ്റൊരു വെങ്കലവും നേടിക്കൊടുത്തു. ഈ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ മെഡലാണിത്. ഒരു ഒളിംപിക്‌സില്‍ത്തന്നെ രണ്ട് മെഡലുകള്‍ നേടിയതോടെ മനു ഭാക്കര്‍ ചരിത്ര റെക്കോഡിന്റെ ഭാഗമായി. അതേ സമയം വനിതകളുടെ ആര്‍ച്ചറിയില്‍ ഇന്ത്യയുടെ ഭജന്‍ കൗര്‍ പ്രതീക്ഷ നല്‍കി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ വിയോലേറ്റ മൈസോറിനെയാണ് തോല്‍പ്പിച്ചത്.

ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പില്‍ തലപ്പത്തേക്കെത്താന്‍ മൂന്നാം മത്സരത്തിലൂടെ ഇന്ത്യക്ക് സാധിച്ചിരുന്നു. അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ മൂന്നാം മത്സരത്തില്‍ തോല്‍പ്പിച്ചത്. അര്‍ജന്റീനയോട് 1-1 സമനില നേടിയ ഇന്ത്യ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, July 31, 2024, 0:23 [IST]
Other articles published on Jul 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+