Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ജയിച്ച് തുടങ്ങി പ്രണോയി, നിഖാത്ത് സെറീനും മുന്നോട്ട്

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍ മുന്നോട്ട്. പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ എച്ച്എസ് പ്രണോയി ആദ്യ മത്സരം ജയിച്ചപ്പോള്‍ ബോക്‌സിങ്ങില്‍ നിഖാത്ത് സെറീന്‍ പ്രീ ക്വാര്‍ട്ടറിലും പ്രവേശിച്ചു. ഷൂട്ടിങ്ങില്‍ മനു ഭാക്കറിലൂടെ അക്കൗണ്ട് തുറക്കാന്‍ ഇന്ത്യക്കായെങ്കിലും ഇന്ത്യയുടെ വനിതാ ഷൂട്ടിങ് ടീം നിരാശപ്പെടുത്തി പുറത്തായി.

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങിലാണ് ഇന്ത്യയുടെ നിഖാത്ത് സെറീന്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ടെന്നിസില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യ റൗണ്ടില്‍ പുറത്തായി. കോറിന്റീന്‍ മൗട്ട്‌ലെറ്റിനോട് 2-6, 6-2, 5-7 എന്ന സ്‌കോറിന് തോറ്റാണ് ആദ്യ റൗണ്ടില്‍ സുമിത് പുറത്തായത്. അമ്പെയ്ത്തില്‍ ഇന്ത്യയുടെ വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ ഫാബിയന്‍ റോത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് എച്ച് എസ് പ്രണോയി മുന്നോട്ട്. സ്‌കോര്‍ 21-18, 21-12. അനായാസമായിരുന്നു പ്രണോയിയുടെ ജയം. നേരത്തെ പിവി സിന്ധുവിനും വിജയത്തോടെ തുടങ്ങാനായിരുന്നു. ടെന്നിസില്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിന് വിജയത്തുടക്കം. മാര്‍ട്ടന്‍ ഫുക്‌സോവിച്ചിനെ 6-1, 4-6, 6-4 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ നൊവാക് ജോക്കോവിച്ചുമായി നദാല്‍ ഏറ്റുമുട്ടും.

nikhat zareen

രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ താരമായത് മനു ഭാക്കറായിരുന്നു. പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ അക്കൗണ്ട് തുറന്ന് മനു വെങ്കല മെഡലാണ് നേടിയത്. ഷൂട്ടിങ്ങില്‍ ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടിയെടുക്കുന്ന അഞ്ചാമത്തെ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ വനിതയെന്ന റെക്കോഡും മനു ഭാക്കര്‍ സ്വന്തം പേരിലാക്കി.

ടേബിള്‍ ടെന്നിസില്‍ ശരത് കമാല്‍ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായത് ഇന്ത്യക്ക് നിരാശയുണ്ടാക്കി. എന്നാല്‍ മനിക ബത്രയും ശ്രീജയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേ സമയം വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. നെതര്‍ലന്‍ഡ്‌സിനോട് 6-0ന് അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്.

ദീപികാ കുമാരി, ഭജന്‍ കൗര്‍, അങ്കിത ഭഗത് ടീമിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി. സ്‌കോര്‍ 51-52, 49-54-48-53. യോഗ്യതാ റൗണ്ടിലെ മികച്ച പോരാട്ടം ക്വാര്‍ട്ടറില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയി.

Story first published: Sunday, July 28, 2024, 22:44 [IST]
Other articles published on Jul 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+