Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2025: അതി കഠിനം, ഗുസ്തി താരങ്ങള്‍ എങ്ങനെയാണ് ഭാരം കുറക്കുന്നത്? അറിയാം

പാരിസ്: പാരീസ് ഒളിംപിക്‌സിന് തിരശീല വീഴാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യന്‍ കായിക ലോകത്ത് ഏറ്റവും ചര്‍ച്ചയാകുന്ന പേര് വിനേഷ് ഫോഗട്ടിന്റേതാണ്. വനികളുടെ ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്. ലോക ഒന്നാം നമ്പര്‍ താരത്തെയടക്കം തോല്‍പ്പിച്ച് വിനേഷ് ഫൈനലിലെത്തിയെങ്കിലും ഭാരക്കൂടുതലിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടു. താരത്തിന്റെ അപ്പീലിന്മേലുള്ള വിധി ഇന്ന് കായിക തര്‍ക്ക പരിഹാര കോടതി വിധിക്കാനിരിക്കുകയാണ്.

വിനേഷ് ഫോഗട്ടിന്റെ ഭാരക്കൂടുതല്‍ വിവാദമായതിന് പിന്നാലെ ഗുസ്തി താരങ്ങളുടെ ശരീര ഭാരം വലിയ ചര്‍ച്ചക്ക് തന്നെ വഴി തുറന്നിരിക്കുകയാണ്. എങ്ങനെയാണ് ഗുസ്തി താരങ്ങള്‍ ശരീര ഭാരത്തെ നിയന്ത്രിക്കുന്നത് എന്നതാണ് കൗതുകമുണ്ടാക്കുന്ന ചോദ്യം. ഇതിന് പിന്നില്‍ കഠിനാധ്വാനമുണ്ടെന്ന് തന്നെ പറയാം. രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുത്തിപ്പോലുമാണ് ഗുസ്തി താരങ്ങള്‍ ശരീര ഭാരം നിയന്ത്രിക്കുന്നത്.

wrestling olympics 2024

ഇന്ത്യയ്ക്കായി ഗുസ്തിയില്‍ വെങ്കലം നേടിയ പുരുഷ താരം അമാന്‍ സെഹ്‌റാവത്തിന്റെ ശരീര ഭാരം വെങ്കല മെഡല്‍ മത്സരത്തിന് നമുമ്പ് കൂടുതലായിരുന്നു. 57 കിലോഗ്രാമില്‍ മത്സരിച്ച താരത്തിന്റെ ശരീര ഭാരം 52 കിലോയോളം എത്തിയിരുന്നു. എന്നാല്‍ താരം മത്സരത്തിന് മുമ്പ് ശരീരഭാരം കുറച്ചു. ഗുസ്തി താരങ്ങള്‍ കടന്ന് പോകുന്ന പ്രക്രിയകള്‍ എന്തൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ പ്രക്രിയ മാറ്റ് സെക്ഷനാണ്. മാറ്റിലെ വ്യായാമങ്ങളിലൂടെ ശരീരത്തില്‍ നിന്ന് അമിതമായുള്ള കൊഴുപ്പ് നഷ്ടപ്പെടുത്തുന്ന പരിശീലന രീതിയാണിത്.

ഒന്നര മണിക്കൂറോളം താരങ്ങള്‍ ഈ പരിശീലനം തുടരും. കൂടാതെ ചൂടുവെള്ളത്തില്‍ മൂന്നോ നാലോ വട്ടം കുളിക്കും. ശരീര ഭാരത്തെ നിയന്ത്രിക്കാന്‍ ഇത് അത്യാവശ്യമാണ്. കൂടാതെ ട്രഡ്മില്ലില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി ഓടും. ഇതിന് ശേഷം ചെറിയ ഇടവേളക്ക് ശേഷം ശരീരം കൂടുതല്‍ വിയര്‍ക്കാന്‍ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തില്‍ നിശ്ചിത ഊഷ്മാവ് കടത്തിവിട്ട് താരത്തെ അതിലിരുത്തും. 10 മിനുട്ടോളമാണ് ഇത് ചെയ്യുക.

അതിന് ശേഷം കുറഞ്ഞ സമയമാവും ഉറങ്ങാന്‍ അനുവദിക്കുക. അവസാന ഘട്ടമെന്ന നിലയില്‍ മസാജും വ്യായാമങ്ങളും ചെയ്യിപ്പിക്കും. വെള്ളത്തിന്റെ അളവ് കുറക്കാന്‍ പരമാവധി ശരീരത്തെ വിയര്‍പ്പിക്കും. എന്നാല്‍ താരത്തിന്റെ ഫിറ്റ്‌നസിനെ ബാധിക്കാത്ത രീതിയിലാവും ഇതെല്ലാം ചെയ്യുക. ഗുസ്തി താരത്തിന് നിശ്ചിത കലോറി ശരീരത്തില്‍ അത്യാവശ്യമാണ്. നൂട്രീഷ്യന്റെ പരിശോധനകള്‍ക്കനുസരിച്ചാവും ഈ ശരീര ഭാരം കുറക്കുന്ന പ്രക്രിയകള്‍ ചെയ്യുക.

കഠിനമായ പരിശീലനം തന്നെ നടത്തിയാണ് താരങ്ങള്‍ ശരീര ഭാരം കുറക്കുന്നതെന്ന് പറയാം. ഇത്തവണ ഇന്ത്യയുടെ പല താരങ്ങളും നേരത്തെ മത്സരിച്ചിരുന്ന വിഭാഗത്തില്‍ നിന്ന് മാറ്റങ്ങളോടെയാണ് മത്സരിച്ചത്. 53 കിലോഗ്രാമില്‍ നിന്ന് 50 കിലോഗ്രാമിലേക്ക് ചില താരങ്ങളെ മാറ്റിയിട്ടുണ്ട്. ഇതെല്ലാം താരങ്ങളുടെ പ്രകടനത്തെ ചെറുതായി ബാധിക്കുകയും ചെയ്തു. ഇന്ത്യയുടെ ഗുസ്തി താരങ്ങളുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നുവെന്ന് തന്നെ പറയാം.

Story first published: Saturday, August 10, 2024, 17:05 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+