Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: എട്ടാം സ്ഥാനം പിടിച്ചു, പിന്നെ താഴോട്ട്! സരബ്‌ജോതിന് ഉന്നം പിഴച്ചത് എവിടെ?

പാരിസ്: വലിയ പ്രതീക്ഷയോടെ പാരീസ് ഒളിംപിക്‌സിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിവസം അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ്ങിലാണ് ഇന്ത്യക്ക് അടിതെറ്റിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ മികച്ച പ്രകടനം നടത്താന്‍ സരബ്‌ജോതിന് സാധിച്ചെങ്കിലും മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. ഒരു ഘട്ടത്തില്‍ എട്ടാം സ്ഥാനത്തെത്താന്‍ താരത്തിന് സാധിച്ചിരുന്നു.

ജര്‍മനിയുടെ റോബിന്‍ വാല്‍ട്ടറുമായി എട്ടാം സ്ഥാനം പങ്കിട്ടിരുന്ന സരബ്‌ജോതിന് ടൈബ്രേക്കര്‍ നിയമത്തിലാണ് പിഴച്ചത്. സ്ഥിരതയോടെ മിന്നിക്കാന്‍ സരബ്‌ജോതിന് സാധിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ യോഗ്യത നേടാനാവാതെ പോയി. സീരിസ് 1ല്‍ 97 പോയിന്റ് നേടിയ താരം രണ്ടാം സീരിസിലും ഇതേ പോയിന്റ് സ്വന്തമാക്കി. മൂന്നാം സീരിസില്‍ 96 പോയിന്റ് നേടിയ അദ്ദേഹം നാലാം റൗണ്ടില്‍ 100 പോയിന്റുകളുമായി പ്രതീക്ഷ നല്‍കി. ഇതോടെ എട്ടാം സ്ഥാനത്തേക്ക് അദ്ദേഹം ഉയരുകയും ചെയ്തു.

ആദ്യ എട്ട് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവുക. സരബ്‌ജോത് മെഡല്‍ റൗണ്ട് യോഗ്യത സജീവമാക്കിയെങ്കിലും അഞ്ചാം സീരിസില്‍ നിരാശപ്പെടുത്തി. അവസാന രണ്ട് സീരിസില്‍ 93 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതോടെ 12ാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. നിര്‍ണ്ണായകമായ ആറാം സീരിസില്‍ 97 പോയിന്റെടുത്തതോടെ എട്ടാം സ്ഥാനത്തുള്ള റോബിനൊപ്പം 577 പോയിന്റ് നേടാന്‍ സരബ്‌ജോതിനായി.

പിന്നീട് ടൈ ബ്രേക്കര്‍ നിയമം വന്നപ്പോള്‍ ഇന്നര്‍ 10ല്‍ കൂടുതല്‍ തവണ ലക്ഷ്യം കണ്ടത് റോബിനായിരുന്നു. ഇതോടെ ഒമ്പതാം സ്ഥാനത്തേക്ക് സരബ്‌ജോത് ഇറങ്ങുകയും റോബിന്‍ എട്ടാം സ്ഥാനക്കാരനായി യോഗ്യത നേടിയെടുക്കുകയായിരുന്നു. റോബിന്‍ 17തവണും സരബ്‌ജോത് 16തവണയുമാണ് ഇന്നര്‍ 10ല്‍ ലക്ഷ്യം കണ്ടത്. ദൗര്‍ഭാഗ്യമാണ് സരബ്‌ജോതിന് മെഡല്‍ റൗണ്ട് യോഗ്യത നിഷേധിച്ചത്. ശക്തമായ പോരാട്ടം നടത്താനായെങ്കിലും ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല.

Sarabjot Singh olympics 2024

സമീപകാലത്തെ സരബ്‌ജോതിന്റെ പ്രകടനങ്ങളെല്ലാം മികച്ചതായതിനാല്‍ ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷ അദ്ദേഹത്തില്‍ വെച്ചിരുന്നു. പക്ഷെ ഭാഗ്യം തുണച്ചില്ല. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും 2023ലെ ലോകകപ്പില്‍ സ്വര്‍ണ്ണവും നേടാന്‍ സരബജോതിനായിരുന്നു. 10 മീറ്റര്‍ എയര്‍പിസ്റ്റല്‍ മികസഡ് ടീം ഇനത്തിലും ഇന്ത്യ നിരാശപ്പെടുത്തി. രമിത-അര്‍ജുന്‍ ടീം ആറാം സ്ഥാനത്തെത്തിയപ്പോള്‍ ഇളവേനില്‍ വാളറിവന്‍-സന്ദീപ് സിങ് സഖ്യം 12ാം സ്ഥാനത്തുമെത്തി.

ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ റൗണ്ട് യോഗ്യത നേടിയെടുക്കാനാവുക. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മികസഡ് ടീമിന് മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവാതെ പോയി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി മനു ഭാക്കര്‍ മെഡല്‍ റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. മൂന്നാം സ്ഥാനക്കാരിയായാണ് താരം യോഗ്യത നേടിയെടുത്തത്. 97, 97, 98, 96, 96, 96 എന്നിങ്ങനെ സ്ഥിരതയോടെ പോയിന്റുകള്‍ നേടിയാണ് മനു ഭാക്കറിന്റെ മുന്നേറ്റം.

അതേ സമയം റിഥം സാങ്‌വാന് ഫൈനലിലേക്കെത്താനായില്ല. 20ാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്. അതുകൊണ്ടുതന്നെ മെഡല്‍ റൗണ്ടിലേക്കെത്താന്‍ സാധിച്ചില്ല. ആദ്യത്തെ എട്ട് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ റൗണ്ടിലേക്ക് യോഗ്യതയുള്ളത്.

Story first published: Saturday, July 27, 2024, 17:33 [IST]
Other articles published on Jul 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+