Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024:ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഡബിള്‍സ് മത്സരം റദ്ദാക്കി, ക്വാര്‍ട്ടര്‍ സാധ്യത കുറഞ്ഞു?

പാരിസ്: പാരീസ് ഒളിംപിക്‌സിന്റെ മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് നിരാശ. മെഡല്‍ ഉറപ്പിച്ച രണ്ട് ഷൂട്ടിങ് ഇനത്തിലും ഇന്ത്യക്ക് മെഡലിലേക്കെത്താനായില്ല. പല മത്സരങ്ങളിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ പുരുഷ ഡബിള്‍സ് മത്സരം റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഗ്രൂപ്പ് സിയിലെ മത്സരമാണ് റദ്ദാക്കിയത്.

ജര്‍മന്‍ സഖ്യത്തിലെ താരമായ മാര്‍ക്ക് ലാംസ്ഫസിന് പരിക്കേറ്റതോടെയാണ് ഇവര്‍ പിന്മാറിയത്. ഇതോടെ ഇന്ത്യയുടെ മത്സരം റദ്ദാക്കേണ്ടിയും വന്നു. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇനത്തില്‍ ഇത്തരത്തില്‍ മത്സരം റദ്ദാക്കിയത് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ യോഗ്യത നേട്ടത്തിന് തിരിച്ചടിയാവുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മത്സരം റദ്ദാക്കിയ വിവരം ബാഡ്മിന്റണ്‍ ലോക ഫെഡറേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം ജയിച്ചിരുന്നു.

badminton

അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ജയിച്ച് ക്വാര്‍ട്ടറില്‍ സീറ്റുറപ്പിക്കാനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ഫ്രഞ്ച് സഖ്യമായ ലൂക്കാസ് കോര്‍വി-റൊനാന്‍ ലാബര്‍ സഖ്യത്തെ 21-17 21-14 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസത്തിലെത്തിയ ഇന്ത്യന്‍ സഖ്യത്തിന് രണ്ടാം മത്സരം റദ്ദാക്കിയത് തിരിച്ചടിയാണെന്ന് പറയാം. ഇതോടെ ക്വാര്‍ട്ടറിലെത്താന്‍ മൂന്നാം മത്സരത്തിലെ ജയം ഇന്ത്യന്‍ സഖ്യത്തിന് നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.

ഇന്തോനേസ്യയുടെ ഫജാര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യത്തെയാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം നേരിടേണ്ടത്. ഈ മത്സരത്തില്‍ തോറ്റാല്‍ ക്വാര്‍ട്ടര്‍ സീറ്റ് നേടുക കടുപ്പമാവും. എന്നാല്‍ ജയിച്ച് ഗ്രൂപ്പ് ടോപ്പര്‍മാരായി ക്വാര്‍ട്ടറിലെത്താം. ഇന്തോനേസ്യന്‍ സഖ്യത്തിനെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. അവസാന അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 3-2ന് ഇന്ത്യക്കാണ് മുന്‍തൂക്കം.

മൂന്നാം മത്സരം ജയിച്ച് ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെ കരുതാം. ഇന്ത്യയെ സംബന്ധിച്ച് പാരീസ് ഒളിംപിക്‌സിന്റെ ആദ്യ മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോള്‍ നിരാശയാണ് ഫലം. ഇന്ത്യക്ക് ആകെ ഇതുവരെ നേടാനായത് ഒരു വെങ്കല മെഡല്‍ മാത്രമാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാക്കറാണ് ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയെടുത്തത്. മൂന്നാം ദിനം നടന്ന രണ്ട് ഫൈനലിലും ഇന്ത്യക്ക് മെഡല്‍ നേടാനായില്ല.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അര്‍ജുനും വനിതകളില്‍ രമിതക്കും മെഡല്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയി. അര്‍ജുന്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ രമിത ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നത്. എച്ച്എസ് പ്രണോയി, പി വി സിന്ധു എന്നിവരെല്ലാം മുന്നോട്ട് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മെഡല്‍ നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, July 29, 2024, 17:09 [IST]
Other articles published on Jul 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+