Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ജര്‍മന്‍ ക്യാംപ് പാഴായോ? നിഖാത്തിന് സംഭവിച്ചതെന്ത്? ബോക്‌സിങ്ങില്‍ അടിതെറ്റി ഇന്ത്യ

പാരീസ്: പാരീസ് ഒളിംപിക്‌സ് എട്ടാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് നിരാശയാണ് ഫലം. ഷൂട്ടിങ്ങില്‍ പിറന്ന മൂന്ന് മെഡല്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ഇന്ത്യ പ്രതീക്ഷവെച്ച പല താരങ്ങള്‍ക്കും നിരാശപ്പെടേണ്ടി വന്നു. പി വി സിന്ധു മൂന്നാം ഒളിംപിക്‌സ് മെഡല്‍ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും പുറത്തായി. പുരുഷ ബാഡ്മിന്റണില്‍ എച്ച് എസ് പ്രണോയിക്കും മെഡല്‍ പ്രതീക്ഷ കാക്കാനായില്ല.

ഇന്ത്യയുടെ അമ്പെയ്ത്ത് ടീം തീര്‍ത്തും നിരാശപ്പെടുത്തി. ദീപികാ കുമാരിയുടെ ചെറിയ മുന്നേറ്റം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് അമ്പെയ്ത്തില്‍ ലക്ഷ്യം പിഴച്ചു. മനു ഭാക്കര്‍ ഷൂട്ടിങ്ങില്‍ മൂന്ന് ഫൈനലിലെത്തുകയും രണ്ട് വെങ്കല മെഡല്‍ നേടിയതുമാണ് ആശ്വസിക്കാനുള്ള ഏക കാര്യം. ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ കാത്താന്‍ നീരജ് ചോപ്ര ജാവലിന്‍ത്രോയില്‍ ആറാം തീയ്യതി മത്സരിക്കാനിറങ്ങും. എട്ടാം തീയ്യതിയാണ് ഫൈനല്‍.

നിലവില്‍ ഈ ഇനത്തിലെ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് നീരജ് ചോപ്ര. സ്വര്‍ണ്ണ മെഡല്‍ അദ്ദേഹം നിലനിര്‍ത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ ഏറ്റവും മികച്ച മുന്നൊരുക്കത്തോടെ ഇറങ്ങിയ ഇനങ്ങളിലൊന്നാണ് ബോക്‌സിങ്. വനിതകളുടെ 50 കിലോഗ്രാമില്‍ മത്സരിച്ച നിഖാത്ത് സെറീന്‍ ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരമാണ്. നിഖാത്ത് മികച്ച മുന്നൊരുക്കത്തോടെയാണ് ഇറങ്ങിയതെങ്കിലും വലിയ മുന്നേറ്റം നടത്താനാവാതെ പുറത്തായി.

ജര്‍മനിയില്‍ മുന്നൊരുക്ക ക്യാംപടക്കം നടത്തിയാണ് രണ്ട് തവണ ലോക ചാമ്പ്യയായ 28കാരി നിഖാത്ത് സെറീന്‍ പാരീസ് ഒളിംപിക്‌സിലേക്കെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തോടെ പൊരുതാന്‍ പോലുമാവാതെ 5-0ന് തോറ്റാണ് നിഖാത്ത് സെറീന്‍ പുറത്തായത്. 11 പരിശീലകരുടെ സംഘത്തെയാണ് നിഖാത്തിനൊപ്പം പാരീസിലേക്കയച്ചത്. ഇതില്‍ ഡോക്ടറും ഒരു വിദേശ പരിശീലകനും ഉള്‍പ്പെടും. ബോക്‌സിങ് ടീമിന്റെ പ്രകടന മികവ് ഉയര്‍ത്താനായി വലിയ സൗകര്യങ്ങളാണ് ഒരുക്കി നല്‍കിയത്.

nikhat zareen olympics 2024

എന്നാല്‍ ഇതിനോട് നീതികാട്ടാന്‍ താരങ്ങള്‍ക്കായില്ല. ഇത്രയും സൗകര്യം ലഭിച്ചിട്ടും ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് നിഖാത്ത് സെറീന് അമിത ഭാരമായിരുന്നു. 50 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കുന്നതിന് മുമ്പ് വെള്ളം പോലും കുടിക്കാതെയാണ് താരം ഭാരം നിയന്ത്രിച്ചത്. അവസാന രണ്ട് ദിവസം കുറച്ച് ഭക്ഷണം മാത്രമാണ് ശരീര ഭാരം നിയന്ത്രിക്കാന്‍ നിഖാത്ത് സെറീന്‍ കഴിച്ചത്. വെള്ളം പൂര്‍ണ്ണമായും തന്നെ ഒഴിവാക്കിയെന്നും പറയാം.

പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ശേഷം നിഖാത്ത് സെറീന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 'കാലി വയറുമായാണ് നിഖാത്ത് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങിയത്. യുദ്ധത്തില്‍ പട്ടാളക്കാരന്‍ ഇറങ്ങുന്നതുപോലെയായിരുന്നു നിഖാത്ത്' മുന്‍ താരവും ഇന്ത്യന്‍ ദേശീയ ടീം പരിശീലകനുമായിരുന്ന ശിവ സിങ് പറഞ്ഞു. 52 കിലോഗ്രാമിലാണ് നിഖാത്ത് സാധാരണ മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാമിലാണ് താരം മത്സരിച്ചത്.

ഇതിനായി ഭക്ഷണത്തിലടക്കം വലിയ ക്രമീകരണം നടത്തി. ഇത് താരത്തിന്റെ പ്രകടനത്തേയും കാര്യമായി ബാധിച്ചു. ഇന്ത്യയുടെ മുന്നൊരുക്കങ്ങളെല്ലാം ബോക്‌സിങ്ങില്‍ പാഴായതിനെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. എന്തായാലും ഇന്ത്യ പ്രതീക്ഷിച്ച പ്രകടനമല്ല ഇത്തവണ പാരീസ് ഒളിംപിക്‌സില്‍ താരങ്ങള്‍ കാഴ്ചവെക്കുന്നതെന്ന് പറയാം.

Story first published: Saturday, August 3, 2024, 22:09 [IST]
Other articles published on Aug 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+