Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: നിരാശ മാത്രമല്ല, ഇന്ത്യക്ക് അഭിമാന റെക്കോഡുകളുമുണ്ട്; എന്തൊക്കെയെന്ന് അറിയാം

പാരീസ്: പാരീസ് ഒളിംപിക്‌സിന് വിരാമമാവുമ്പോള്‍ ഇന്ത്യയുടെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. വലിയ മുന്നൊരുക്കത്തോടെയും 117 താരങ്ങളടങ്ങുന്ന ടീമോടെയും പാരീസ് ഒളിംപിക്‌സിനിറങ്ങിയ ഇന്ത്യക്ക് ആകെ നേടാനായത് വെറും 6 മെഡലുകളാണ്. ഇതില്‍ അഞ്ച് വെങ്കലവും ഒരു വെള്ളിയുമാണുള്ളത്. ഒരു സ്വര്‍ണ്ണം പോലും ഇന്ത്യക്ക് നേടാനായില്ല. ഒരു സ്വര്‍ണ്ണം നേടിയ പാകിസ്താന്‍ ടീം റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിനെക്കാള്‍ മുന്നിലാണ്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റൡ മനു ഭാക്കര്‍ വെങ്കലം നേടിയപ്പോള്‍ മിക്‌സഡ് ടീം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍, സരഭ്‌ജോത് സിങ് കൂട്ടുകെട്ടും വെങ്കലത്തിലേക്കെത്തി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 ഷൂട്ടിങ്ങില്‍ സ്വപ്‌നില്‍ കുസാലെയും വെങ്കലം നേടി. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലവും പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്തും വെങ്കലം നേടി. നീരജ് ചോപ്ര ജാവലിന്‍ ത്രോയിലാണ് ഇന്ത്യക്കായി വെള്ളി നേടിയത്.

ഇന്ത്യയുടെ ആകെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതാണെങ്കിലും ഇന്ത്യക്ക് അഭിമാനിക്കാന്‍ ചില റെക്കോഡുകളും പാരീസിലുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. മനു ഭാക്കറാണ് ഇന്ത്യയുടെ അഭിമാന മെഡല്‍ നേട്ടക്കാരിലൊരാള്‍. പാരീസ് ഒളിംപിക്‌സില്‍ രണ്ട് വെങ്കല മെഡലുകളാണ് മനു ഭാക്കര്‍ നേടിയത്. ഒരു ഒളിംപിക്‌സില്‍ ഇന്ത്യക്കായി രണ്ട് മെഡല്‍ നേടുന്ന ആദ്യത്തെ താരമാണ് മനു ഭാക്കര്‍. ഇന്ത്യയുടെ അഭിമാന താരമായി മാറാന്‍ മനു ഭാക്കറിന് സാധിച്ചു.

മൂന്നാം മെഡല്‍ നേടാന്‍ മനു ഭാക്കറിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ചെറിയ വ്യത്യാസത്തില്‍ നാലാം സ്ഥാനക്കാരിയായി മനു ഭാക്കര്‍ മാറി. ഇല്ലെങ്കില്‍ ഹാട്രിക് മെഡല്‍ പാരീസില്‍ നേടിയെടുക്കാന്‍ മനു ഭാക്കറിന് സാധിച്ചിരുന്നു. സ്വപ്‌നില്‍ കുസാലെ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ വെങ്കലം നേടിയതും ചരിത്രമാണ്. ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടിയെടുക്കുന്നത്.

neeraj chopra olympics 2024

ഇന്ത്യയുടെ പുരുഷ ഹോക്കി ടീം വെങ്കലം നേടി. ഒളിംപിക്‌സില്‍ ഇന്ത്യയുടെ 13ാം മെഡല്‍ നേട്ടമാണിത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മെഡല്‍ നേടിക്കൊടുത്തത് ഹോക്കി ടീമാണെന്ന് പറയാം. ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ഹീറോ ആയത്. എട്ട് മത്സരത്തില്‍ നിന്ന് 15 ഗോളാണ് ഹര്‍മന്‍പ്രീതിന് നേടാനായത്. ഇന്ത്യ ഹോക്കിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതും ചരിത്ര നേട്ടമായിരുന്നു. 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ക്കുന്നത്.

ജാവലിന്‍ത്രോയില്‍ സ്വര്‍ണ്ണം നേടാനായില്ലെങ്കിലും 89.45, 89.43 എന്നിങ്ങനെ ത്രോ ചെയ്ത് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നീരജ് ചോപ്രക്ക് സാധിച്ചു. അമാന്‍ സെഹ്‌റാവത്ത് ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടി. ഇന്ത്യയുടെ ഗുസ്തിയിലെ എട്ടാം മെഡലാണിത്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ ഒളിംപിക്‌സ് മെഡല്‍ നേടിയെടുക്കുന്നത്.

Story first published: Sunday, August 11, 2024, 11:34 [IST]
Other articles published on Aug 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+