Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഹര്‍മന്‍പ്രീതിന് ഡബിള്‍, അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ; ക്വാര്‍ട്ടര്‍ പ്രതീക്ഷ

പാരീസ്: പാരീസ് ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ മുന്നോട്ട്. മൂന്നാം മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്കായി രണ്ട് ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ രണ്ട് ഗോള്‍ നേടിയ ഇന്ത്യ പിന്നീട് ശക്തമായ പ്രതിരോധം കാഴ്ചവെച്ച് വിജയം നേടിയെടുക്കുകയായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യക്ക് ലഭിച്ച ആദ്യത്ത പെനല്‍റ്റി കോര്‍ണര്‍ മുതലാക്കാനായില്ല. പക്ഷെ 11ാം മിനുട്ടില്‍ ഇന്ത്യ ലീഡെടുത്തു. ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ആദ്യ ക്വാര്‍ട്ടര്‍ പിന്നിടുമ്പോള്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു.

രണ്ടാം ക്വാര്‍ട്ടറിലും മികവ് തുടര്‍ന്ന ഇന്ത്യ 19ാം മിനുട്ടില്‍ ലീഡുയര്‍ത്തി. ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്കായി രണ്ടാം തവണയും വലകുലുക്കിയത്. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-0ന് മുന്നിലായിരുന്നു.

ആദ്യ മത്സരത്തില്‍ ഇന്ത്യ കരുത്തരായ ന്യൂസീലന്‍ഡിനെ 3-2ന് തോല്‍പ്പിച്ചിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീനയെ 1-1 സമനിലയില്‍ തളക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ശക്തരായ ബെല്‍ജിയവും ഓസ്‌ട്രേലിയയും ആദ്യ രണ്ട് മത്സരവും ജയിച്ച് വിജയക്കുതിപ്പ് തുടരുകയാണ്.

hockey olympics 2024

അര്‍ജന്റീന, ന്യൂസീലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ആദ്യത്തെ നാല് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക. ഇന്നത്തെ ജയത്തോടെ 3 മത്സരത്തില്‍ നിന്ന് 2 ജയവും ഒരു സമനിലയുമടക്കം 7 പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചിട്ടില്ല. ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നീ ശക്തരായ എതിരാളികള്‍ക്കെതിരേ ഇന്ത്യക്ക് മത്സരം ശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇപ്പോഴും ക്വാര്‍ട്ടര്‍ സീറ്റ് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല.

അതേ സമയം ആര്‍ച്ചയില്‍ ഇന്ത്യക്ക് സന്തോഷവും നിരാശയും. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ അങ്കിത ഭഗത്തിന്റെ മുന്നേറ്റത്തിന് അവസാനം. എലിമിനേറ്റര്‍ പോരാട്ടത്തില്‍ പോളണ്ടിന്റെ വിയോലേറ്റ മൈസോറിനോടാണ് അങ്കിത തോറ്റത്. 6-4നാണ് അങ്കിതയെ വിയോലേറ്റ തോല്‍പ്പിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഭജന്‍ കൗര്‍ പ്രതീക്ഷ നല്‍കി പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

ഇന്തോനേസ്യയുടെ സെയ്ഫ നുറാഫിഫാഹ് കമാലിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്ന ഭജന്‍ കൗര്‍ എലിമിനേറ്റര്‍ രണ്ടാം റൗണ്ടില്‍ പോളണ്ടിന്റെ വിയോലേറ്റ മൈസോറിനെ തോല്‍പ്പിച്ചു. ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്തോനേസ്യയുടെ ഫജാര്‍-അര്‍ഡിന്റോ സഖ്യത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 21-13.

Story first published: Tuesday, July 30, 2024, 18:49 [IST]
Other articles published on Jul 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+