Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത് പ്രണോയി, മനിക ബത്ര പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

പാരീസ്: പാരീസ് ഒളിംപിക്‌സ് പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍. വിയറ്റ്‌നാമിന്റെ ഡി ലുക്ക് ഫാട്ടിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയി പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍ 16-21, 21-11, 21-12. എച്ച് എസ് പ്രണോയി ആദ്യ സെറ്റില്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. വിയറ്റ്‌നാമിന്റെ ലി ഡുക്ക് 21-16നാണ് ആദ്യ സെറ്റ് ജയിച്ചത്.

തുടക്കം മുതല്‍ ഡി ലുക്കിന്റെ ആധിപത്യമാണ് കണ്ടത്. രണ്ടാം സെറ്റില്‍ പ്രണോയി തുടക്കത്തിലേ ലീഡെടുത്തു. രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടമാണ് പ്രണോയി കാഴ്ചവെച്ചത്. ഡി ലുക്കിനെതിരേ തുടര്‍ച്ചയായി പോയിന്റ് നേടി 21-11ന് രണ്ടാം സെറ്റ് പ്രണോയി ജയിച്ചു. ഇതോടെ 1-1 എന്ന നിലയില്‍. ആവേശകരമായ മൂന്നാം സെറ്റില്‍ ഒരു ഘട്ടത്തില്‍ രണ്ട് താരങ്ങളും 7-7 എന്ന നിലയിലേക്കെത്തി. എന്നാല്‍ പിന്നീട് ലീഡെടുത്ത പ്രണോയി 21-12ന് മൂന്നാം സെറ്റ് ജയിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.

വനിതകളുടെ ടേബിള്‍ ടെന്നിസിലെ ഇന്ത്യയുടെ മനിക ബത്രയുടെ കുതിപ്പിന് തട. പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ മിയു ഹിരാനോയോട് തോറ്റാണ് മനിക പുറത്തായത്. ആദ്യ ഗെയിമില്‍ 11-6ന് മനിക തോറ്റാണ് തുടങ്ങിയത്. രണ്ടാം ഗെയിമില്‍ ശക്തമായ പോരാട്ടം നടത്താന്‍ മനികയ്ക്ക് സാധിച്ചെങ്കിലും 11-9ന് തോല്‍ക്കേണ്ടി വന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ മനിക ജയത്തോടെ തിരിച്ചുവന്നു.

14-12നാണ് മനിക പൊരുതി ജയിച്ചത്. എന്നാല്‍ നാലാം ഗെയിമില്‍ മനികയെ മിയു ഹിരാനോ 11-8ന് തോല്‍പ്പിച്ചു. ഇതോടെ പിന്നീടുള്ള മൂന്ന് ഗെയിമിലും മനികയ്ക്ക് ജയം അത്യാവശ്യമായി വന്നു. എന്നാല്‍ അഞ്ചാം ഗെയിമില്‍ 6-11നാണ് മനിക തോറ്റത്. ഇതോടെ 4-1ന് മിയു ഹിരാനോയോട് തോറ്റ് മനികയ്ക്ക് പുറത്തു പോകേണ്ടി വന്നു.

manika batra olympics 2024

പുരുഷന്മാരുടെ ആര്‍ച്ചറിയില്‍ തരുണ്‍ദീപിന് തോല്‍വി. എലിമിനേറ്ററില്‍ ബ്രിട്ടണിന്റെ ടോം ഹാളിനോടാണ് തോറ്റത്. ബ്രിട്ടണിന്റെ ടോം ഹാളിനോട് തരുണ്‍ദീപ് ആദ്യ സെറ്റില്‍ സമനില നേടിയപ്പോള്‍ രണ്ട് സെറ്റില്‍ തോറ്റു. ആദ്യ സെറ്റ് 27-27 സമനില നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ 28-27ന് തോറ്റു. മൂന്നാം സെറ്റില്‍ 28-25ന് തരുണ്‍ ജയിച്ച് തിരിച്ചുവരവ് നടത്തി.

എന്നാല്‍ നാലാം സെറ്റില്‍ തരുണ്‍ദീപ് തോറ്റു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 29-28നാണ് നാലാം സെറ്റ് തരുണ്‍ കൈവിട്ടത്. അഞ്ചാം സെറ്റില്‍ 29-29 സമനിലയായതോടെ തരുണിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇതോടെ 6-4ന് ബ്രിട്ടണിന്റെ ടോം ഹാളിനോട് തരുണിന് തലകുനിക്കേണ്ടി വന്നു. ഇതോടെ അമ്പെയ്ത്തിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷകള്‍ക്ക് തിരിച്ചടി.

Story first published: Thursday, August 1, 2024, 0:16 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+