For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: വെള്ളി വിനേഷിനു നല്‍കൂ! ഒപ്പം നിയമവും മാറ്റൂ, ആവശ്യം മുന്‍ ഇതിഹാസത്തിന്റേത്

പാരീസ്: ഒളിംപിക്‌സില്‍ കൈയെത്തുംദൂരത്ത് മെഡല്‍ നഷ്ടമായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു പിന്തുണയുമായി അമേരിക്കയുടെ മുന്‍ ഗുസ്തി ഇതിഹാസം ജോര്‍ഡന്‍ ബുറൗഗസ്. 50 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ഫൈനലില്‍ മല്‍സരിക്കാനിരിക്കെയാണ് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം വിനേഷ് അയോഗ്യയാക്കപ്പെട്ടത്. 50 കിഗ്രാമിനേക്കാള്‍ 100 ഗ്രാം അധികമുള്ളതായി പരിശോധനയില്‍ കണ്ടെത്തുകയും ഇതേ തുടര്‍ന്നു അവരെ ഫൈനലില്‍ നിന്നും അയോഗ്യയായി പ്രഖ്യാപിക്കുകയുമായിരുന്നു

ഫൈനലില്‍ തോറ്റാല്‍ പോലും വെള്ളി മെഡല്‍ ലഭിക്കുമെന്നിരിക്കെയാണ് വിനേഷിനു വെറുംകൈയോടെ മടങ്ങേണ്ടി വന്നിരിക്കുന്നത്. ഇതിനെതിരേ വിമര്‍ശനങ്ങളാണ് രാജ്യം മുഴുവന്‍ അലയടിക്കുന്നത്. ഇത്ര ക്രൂരമായ നടപടി സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെയാണ് വിനേഷിനു അമേരിക്കയുടെ മുന്‍ ഇതിഹാസം പിന്തുണ അറിയിച്ചിരിക്കുന്നത്.

VINESH PHOGAT

വെള്ളി മെഡല്‍ വിനേഷിനു നല്‍കൂയെന്നാണ് ജോര്‍ഡന്‍ ബുറൗഗസ് എക്‌സില്‍ കുറിച്ചത്. അതോടൊപ്പം ഒളിപിക് ഗുസ്തിയിലെ നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എക്‌സിലെ മറ്റൊരു പോസ്റ്റിലാണ് എന്തൊക്കെ മാറ്റങ്ങളാണ് നിയമത്തില്‍ കൊണ്ടുവരേണ്ടതെന്നു ബുറൗഗസ് നമ്പറിട്ട് നല്‍കിയിട്ടുള്ളത്. ചില ശ്രദ്ധേയമായ നിര്‍ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്.

രണ്ടാംദിനം അത്ലറ്റിന് ഒരു കിഗ്രാം ഭാരം അധികമായി അനുവദിക്കണമെന്നതായിരുന്നു ബുറൗഗസിന്റെ ആദ്യത്തെ ആവശ്യം. ഇതുണ്ടായിരുന്നെങ്കില്‍ വിനേഷ് അയോഗ്യ ആക്കപ്പെടില്ലായിരുന്നു. ഫൈനലില്‍ അവര്‍ക്കു മല്‍സരിക്കാനും സാധിക്കുമായിരുന്നു. രാവിലെ 8.30 മുതല്‍ 10.30 ലേക്കു ഭാര പരിശോധന മാറ്റണമെന്നതാണ് അദ്ദേഹത്തിന്റെ അടുത്ത നിര്‍ദേശം. എതിര്‍ താരത്തിനു നിര്‍ദിഷ്ട ഭാരം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ മല്‍സരം അടിയറ വച്ചയാതി പരിഗണിക്കണമെന്നതാണ് മൂന്നാമത്തെ നിര്‍ദേശം.

രണ്ടാം ദിനത്തില്‍ ഭാര പരിശോധനയില്‍ തോറ്റാലും സെമി ഫൈനല്‍ വിജയത്തിനു ശേഷം രണ്ടു ഫൈനലിസ്റ്റുകളും മെഡലുറപ്പിച്ചവരാണ്. രണ്ടാം ദിനത്തിലും ഭാരം കാത്തുസൂക്ഷിച്ച ഗുസ്തി താരമാവണം സ്വര്‍ണം നേടേണ്ടതെന്നും ബുറൗഗസ് ചൂണ്ടിക്കാണിക്കുന്നു. വിനേഷിനു വെള്ളി മെഡല്‍ നല്‍കൂ. എന്നീ അഞ്ചു ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടു വച്ചിട്ടുള്ളത്.

VINESH PHOGAT

വിനേഷിനു വെള്ളി മെഡല്‍ നല്‍കണമെന്ന ബുറൗഗസിന്റെ ആവശ്യത്തിനു പിന്തുണയുമായി ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ബജ്‌രംഗ് പൂനിയയും റിയോ ഗെയിംസിലെ വെങ്കല മെഡല്‍ വിജയിയായ സാക്ഷി മാലിക്കും രംഗത്തു വരികയും ചെയ്തിട്ടുണ്ട്. അവര്‍ അംഗീകരിക്കുകയാണെങ്കില്‍ ഇതാണ് ശരിയായ തീരുമാനം. ഞാനും അപ്പീല്‍ ചെയ്യുകയാണെന്നാണ് ബുറൗഗസിന്റെ പോസ്റ്റിനോടു സാക്ഷി മാലിക്ക് പ്രതികരിച്ചത്.

നേരത്തേ ക്യൂബന്‍ താരം യുസ്‌നെയ്‌ലിസ് ലോപ്പസിനെ സെമിയില്‍ മലര്‍ത്തിയടിച്ചായിരുന്നു വിനേഷിന്റെ ഫൈനല്‍ പ്രവേശനം. പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ താരത്തെ അയോഗ്യ ആക്കിയതോടെ യുസ്‌നെയ്‌ലിസ് ഫൈനലിലേക്കു മുന്നേറുകയും ചെയ്തിരിക്കുകയാണ്. പ്രീകാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറും കഴിഞ്ഞ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവുമായ ജപ്പാന്റെ യുയി സസൂക്കിയെയാണ് വിനേഷ് വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ യുക്രെയ്ന്‍ താരം ഒക്‌സാന വാസ്ലിവ്‌നയെയും ഇന്ത്യന്‍ താരം തോല്‍പ്പിക്കുകയായിരുന്നു.

Story first published: Wednesday, August 7, 2024, 23:13 [IST]
Other articles published on Aug 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+