Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: പൊരുതി വീണ് ദീപിക, ക്വാര്‍ട്ടറില്‍ മെഡല്‍ മോഹം പൊലിഞ്ഞു; നിരാശ

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ വലിയ മെഡല്‍ പ്രതീക്ഷവെച്ച ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. അമ്പെയ്ത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ നാം സുഹ്യോനോടാണ് തോറ്റത്. 6-4നായിരുന്നു ദീപിക കുമാരിയുടെ തോല്‍വി. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ദീപിക കുമാരിക്ക് സാധിച്ചെങ്കിലും മെഡല്‍ നേട്ടത്തിലേക്കെത്താനായില്ല.

ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ സെറ്റില്‍ ദീപികാ കുമാരി വിജയത്തോടെയാണ് തുടങ്ങിയത്. മികച്ച പോരാട്ടത്തിനൊടുവില്‍ 28-26നാണ് കൊറിയയുടെ നാം സുഹ്യോനെതിരേ ദീപികാ കുമാരിയുടെ ജയം. എന്നാല്‍ രണ്ടാം സെറ്റില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷം ദീപികാ കുമാരി തോറ്റു. 25-28ന് നാം സുഹ്യോന്‍ ദീപികാ കുമാരിയെ വീഴ്ത്തുകയായിരുന്നു. മൂന്നാം സെറ്റില്‍ ദീപികാ കുമാരി തിരിച്ചുവന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 29-28 എന്ന സ്‌കോറിനാണ് ദീപികയുടെ ജയം.

എന്നാല്‍ പോരാട്ടം കടുപ്പിച്ച് നാലാം സെറ്റില്‍ നാം സുഹ്യോന്റെ ശക്തമായ തിരിച്ചുവരവ്. ദീപികാ കുമാരിയെ 29-27ന് തോല്‍പ്പിച്ചു. ഇതോടെ 4-4 എന്ന നിലയിലേക്ക് പോരാട്ടം വാശിയേറിയതായി. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ ദീപിക മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും 27-29 എന്ന സ്‌കോറിന് പൊരുതി വീണു. ഇതോടെ ദീപികയുടെ കുതിപ്പ് പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു. നാം സുഹ്യോന്‍ മുന്നോട്ടുള്ള ടിക്കറ്റെടുക്കുകയും ചെയ്യും.

പ്രി ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ ക്രോപ്പനെ തോല്‍പ്പിച്ച് മുന്നേറിയ ദീപിക പ്രതീക്ഷ നല്‍കിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഇന്ത്യയെ സംബന്ധിച്ച് എട്ടാം ദിനം നിരാശയുടേതാണ്. ഇന്ത്യ മെഡല്‍ പ്രതീക്ഷവെച്ച പല താരങ്ങള്‍ക്കും മുന്നോട്ട് പോകാനായില്ല. വനിതകളുടെ ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ മൂന്നാം മെഡല്‍ പ്രതീക്ഷിച്ചെങ്കിലും മുന്നേറാനായില്ല. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലില്‍ നാലാം സ്ഥാനംകൊണ്ട് മനു ഭാക്കറിന് ഒതുങ്ങേണ്ടി വന്നു.

deepika kumari olympics 2024

നാലാം സ്ഥാനക്കാരിയുമായി തുല്യ പോയിന്റ് പങ്കുവെച്ചതോടെ ഷൂട്ടോഫിലേക്ക് മത്സരം നീങ്ങിയെങ്കിലും മെഡല്‍ ഉറപ്പിക്കാന്‍ മനു ഭാക്കറിനായില്ല. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ വ്യക്തിഗത ഇനത്തിലും മികസ്ഡ് ടീം ഇനത്തിലും ഇന്ത്യക്കായി വെങ്കലം നേടാന്‍ മനു ഭാക്കറിനായിരുന്നു. ഹാട്രിക് മെഡല്‍ പ്രതീക്ഷ മനു ഭാക്കറിനുണ്ടായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. എങ്കിലും അഭിമാന നേട്ടമാണ് താരം നേടിയെടുത്തത്. ഒരു ഒളിംപിക്‌സില്‍ മൂന്ന് ഫൈനല്‍സ് കളിച്ച ആദ്യത്തെ ഇന്ത്യന്‍ താരമാണ് മനു ഭാക്കര്‍.

അമ്പെയ്ത്തില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്ന ഭജന്‍ കൗര്‍ പ്രീ ക്വാര്‍ട്ടറിലും പുറത്തായി. ഇന്തോനേഷ്യയുടെ ദിയാനന്ദ കൊയ്‌റുനീസയോടെയാണ് ഭജന്‍ കൗര്‍ തോറ്റത്. എട്ടാം ദിവസം പുരോഗമിക്കവെ ഇന്ത്യയുടെ അക്കൗണ്ടില്‍ മൂന്ന് വെങ്കലം മാത്രമാണുള്ളത്. മൂന്നും ഷൂട്ടിങ്ങിലാണ് വന്നതെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Saturday, August 3, 2024, 17:57 [IST]
Other articles published on Aug 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+