For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: തുടക്കം സൂപ്പറാക്കി സിന്ധു, റമിതയ്ക്കു ഷൂട്ടിങില്‍ ഫൈനല്‍ ടിക്കറ്റ്

പാരീസ്: ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവും സൂപ്പര്‍ താരവുമായ പിവി സിന്ധു പാരീസിലും തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഏകപക്ഷീയമായ വിജയമാണ് ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. മാലദ്വീപിന്റെ ഫാത്തിമത്ത് അബ്ദുള്‍ റസാഖിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു സിന്ധു കെട്ടുകെട്ടിച്ചു. ഗ്രൂപ്പ് എമ്മിലെ ആദ്യ മല്‍സരത്തില്‍ 21-9, 21-6 എന്ന സ്‌കോറുകള്‍ക്കായിരുന്നു സൂപ്പര്‍ താരത്തിന്റെ വിജയം.

സിന്ധുവിനു മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി സൃഷ്ടിക്കാന്‍ എതിരാളിക്കു കഴിഞ്ഞില്ല. തന്നേക്കാള്‍ റാങ്കിങില്‍ ഏറെ പിറകിലുള്ള ഫാത്തിമത്തിനെതിരേ ഇന്ത്യന്‍ താരം തുടക്കം മുതല്‍ കത്തിക്കയറി. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ മല്‍സരവും അവസാനിപ്പിക്കുകയായിരുന്നു. ആദ്യത്തെ ഗെയിം മുതല്‍ പഴുതടച്ച പ്രകടനം സിന്ധു പുറത്തെടുത്തതോടെ മാലദ്വീപ് താരം പല പിഴവുകളും വരുത്തുകയും ചെയ്തു.

PV SINDHU

രണ്ടാം ഗെയിമിലും സിന്ധുവിനൊപ്പമെത്താന്‍ എതിരാളിക്കായില്ല. ലീഡുമായി തുടക്കത്തില്‍ തന്നെ പിടിമുറുക്കാന്‍ ഇന്ത്യന്‍ താരത്തിനു സാധിച്ചു. 15-6നു മുന്നിലെത്തിയ അവര്‍ അടുത്ത ആറു പോയിന്റും തുടര്‍ച്ചയായി നേടി 21-6നു ഗെയിമും മല്‍സരവും കൈക്കലാക്കുകയായിരുന്നു. സിന്ധുവിന്റെ അടുത്ത ഗ്രൂപ്പ് മല്‍സരം ബുധനാഴ്ച ഉച്ചയ്ക്കു 12.50നു എസ്റ്റോണിയന്‍ താരം ക്രിസ്റ്റിന്‍ ക്യുബയ്‌ക്കെതിരേയാണ്.

തുഴച്ചിലില്‍ ബല്‍രാജ് ക്വാര്‍ട്ടറില്‍

റോവിങില്‍ ഇന്ത്യന്‍ താരം ബല്‍രാജ് പന്‍വാര്‍ മെഡല്‍ പ്രതീക്ഷ നല്‍കി പുരുഷ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. സ്‌കള്‍സ് സിംഗിള്‍സ് വിഭാഗം റെപ്പഷേജ് റൗണ്ടില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് അദ്ദേഹം അവസാന എട്ടിലെത്തിയത്. 7:12:41 സെക്കന്റിലാണ് ബല്‍രാജ് മല്‍സരം പൂര്‍ത്തിയാക്കിയത്.

റമിത ജിന്‍ഡാല്‍ ഫൈനലില്‍

ഷൂട്ടിങില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ റമിത ജിന്‍ഡാല്‍ ഫൈനലിലേക്കു യോഗ്യത നേടി. ഇന്നു നടന്ന യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് മെഡല്‍ പോരാട്ടത്തിനു റമിത ടിക്കറ്റ് വാങ്ങിയത്. 631.5 എന്ന സ്‌കോറാണ് യോഗ്യതാ മല്‍സരത്തില്‍ താരത്തിനു ലഭിച്ചത്.

യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കു വേണ്ടി മറ്റൊരു ഇന്ത്യന്‍ താരം കൂടി മല്‍സരിച്ചിരുന്നു. പക്ഷെ എളവെനില്‍ വാളരിവനു ഫൈനലിലേക്കു മുന്നേറാന്‍ കഴിഞ്ഞില്ല. 10ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനെ അവര്‍ക്കായുള്ളൂ. 630.7 എന്ന സ്‌കോറാണ് അവര്‍ക്കു ലഭിച്ചത്.

Story first published: Sunday, July 28, 2024, 13:50 [IST]
Other articles published on Jul 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+