Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: മനോവീര്യം ചോരുമോ? ഇന്ത്യയുടെ അമ്പെയ്ത്ത് ടീമിന് തിരിച്ചടി; വില്ലനായത് വിസ

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. ആദ്യ ദിനം ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തവണ 119 അംഗ ടീമുമായി ഇറങ്ങുന്ന ഇന്ത്യ റെക്കോഡ് മെഡല്‍ പ്രതീക്ഷയിലാണുള്ളത്. എന്നാല്‍ ഇന്ത്യക്ക് ചില അപ്രതീക്ഷിത തിരിച്ചടികള്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യയുടെ അമ്പെയ്ത്ത് ടീമിനെയാണ് അപ്രതീക്ഷിതമായ പ്രശ്‌നം വേട്ടയാടുന്നത്. ഇന്ത്യയുടെ അമ്പെയ്ത്ത് സംഘത്തിനൊപ്പം സൈക്കോളജിസ്റ്റ് ഇല്ലെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇതിനോടകം ഇന്ത്യന്‍ സംഘം അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. വനിതകളില്‍ അങ്കിത ഭഗത് 11ാം സ്ഥാനത്തും ഭജന്‍ കൗര്‍ 22ാം സ്ഥാനത്തും ദീപികാ കുമാരി 23ാം സ്ഥാനത്തുമെത്തി. ഇതോടെ 1983 പോയിന്റോടെ ഇന്ത്യ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റും നേടി. അടുത്തതായി ശക്തരായ സൗത്ത് കൊറിയയെയാവും ഇന്ത്യന്‍ നേരിടേണ്ടി വരിക. അമ്പെയ്ത്ത് ടീം നിര്‍ണ്ണായക പ്രകടനത്തോടെ മുന്നേറവെ ഇന്ത്യന്‍ ടീം സൈക്കോളജിസ്റ്റിന് ഇതുവരെ പാരീസിലേക്കെത്താനായിട്ടില്ല.

വിസ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സൈക്കോളജിസ്റ്റിന്റെ വരവ് വൈകുന്നത്. ഇന്ത്യ പ്രധാന മത്സരത്തിനിറങ്ങാനിരിക്കെ സൈക്കോളജിസ്റ്റ് എത്താതിരുന്നാല്‍ ഇന്ത്യയെയത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മാനസികമായി വളരെ കരുത്തും ശ്രദ്ധയും വേണ്ട ഇനമാണ് അമ്പെയ്ത്ത്. അതുകൊണ്ടുതന്നെ സൈക്കോളജിസ്റ്റിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നേരിട്ട് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യന്‍ ടീമില്‍ മെഡല്‍ പ്രതീക്ഷ ഉണ്ടെന്നിരിക്കെ സൈക്കോളജിസ്റ്റിന്റെ അഭാവം തിരിച്ചടിയായേക്കും. നിലവില്‍ പരിശീലകരായ സോനം സിങ് ബൂട്ടിയയുടേയും പൂര്‍ണ്ണിമ മഹാത്തോയുടേയും നിര്‍ദേശത്തിന്റേയും പിന്തുണയുടേയും കരുത്തിലാണ് ഇന്ത്യന്‍ ടീം മുന്നോട്ട് പോകുന്നത്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ പുരുഷ അമ്പെയ്ത്ത് ടീമും ശ്രദ്ധേയ പ്രകടനമാണ് നടത്തിയിരിക്കുന്നത്.

archery india olympics 2024

2013 പോയിന്റോടെ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ പുരുഷ ടീം ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. തരുണ്‍ദീപ് റായി 14ാം സ്ഥാനത്തെത്തിയപ്പോള്‍ പ്രവീണ്‍ ജാദവ് 39ാം സ്ഥാനത്തുമെത്തി. ഉടന്‍ തന്നെ സൈക്കോളജിസ്റ്റ് പാരീസിലേക്കെത്തുമെന്നാണ് വിവരം. സൈക്കോളജിസ്റ്റ് വരാതെ ഇരുന്നാല്‍ ഇന്ത്യയുടെ വനിതാ ടീമിനെയത് കാര്യമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.

പാരീസ് ഒളിംപിക്‌സിലെ ആദ്യ ദിവസത്തിലെ പ്രകടനത്തിലേക്ക് വരുമ്പോള്‍ ഇന്ത്യക്ക് നിരാശയാണ് ഫലം. ഇന്ത്യ വലിയ പ്രതീക്ഷ വെച്ച ഷൂട്ടിങ്ങില്‍ താരങ്ങള്‍ക്ക് മികവിനൊത്ത പ്രകടനം നടത്താനായിട്ടില്ല. മിക്‌സഡ് ടീം ഇനത്തില്‍ രമിത-അര്‍ജുന്‍ ടീം ആറാം സ്ഥാനത്തും ഇളവേലില്‍-സന്ദീപ് സഖ്യം 16ാം സ്ഥാനത്തുമാണെത്തിയത്. ആദ്യത്തെ നാല് സ്ഥാനക്കാര്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത ലഭിക്കുക. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റലിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു.

സരഭ്‌ജോത് സിങ്ങിനും അര്‍ജുന്‍ ചീമയ്ക്കും മികവ് കാട്ടാനായില്ല. ഇതോടെ ഇന്ത്യയുടെ ഷൂട്ടിങ്ങിലെ ഫലം പ്രതീക്ഷിച്ചപോലെയായില്ല. ഇത്തവണ മികച്ച മുന്നൊരുക്കത്തോടെ ഇറങ്ങിയ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടം ഇത്തവണ കൈവരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, July 27, 2024, 16:24 [IST]
Other articles published on Jul 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+