For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: അമ്പെയ്ത്തില്‍ പിഴച്ചു; ബാഡ്മിന്റണില്‍ കുതിപ്പ്, ചരിത്രം കുറിച്ച് ഡബിള്‍സ് ടീം

പാരീസ്: ഒളിംപിക്‌സിന്റെ മൂന്നാം ദിനം ഇന്ത്യക്കു മെഡലുകളില്ലാതെ അവസാനിപ്പിക്കേണ്ടി വന്നു. ഷൂട്ടിങില്‍ രണ്ടു ഫൈനലുകള്‍ ഇന്ത്യക്കുണ്ടായിരുന്നെങ്കിലും ഇവയില്‍ മെഡലുകള്‍ മാത്രം വന്നില്ല. വനിതാ ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ രമിത ജിന്‍ഡാല്‍ ഇന്ത്യക്കായി മല്‍സരിച്ചെങ്കിലും ഏഴാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഇതേയിനം പുരുഷ വിഭാഗത്തില്‍ അര്‍ജുന്‍ ബാബുത്തയും മല്‍സരിച്ചെങ്കിലും ഉന്നം പിഴച്ചു. നേരിയ വ്യത്യാസത്തില്‍ അദ്ദേഹം നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

എന്നാല്‍ ഷിട്ടിങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തില്‍ മനു ഭാക്കര്‍- സരബ്‌ജ്യോത് സിങ് ജോടി വെങ്കല മെഡല്‍ പോരാട്ടത്തിനു യോഗ്യത നേടിയത് ഇന്ത്യക്കു ആശ്വാസമായി. ചൊവ്വാഴ്ചയാണ് ഈ സഖ്യം മല്‍സരിക്കാനിറങ്ങുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യക്കു നല്ല ദിവസമായിരുന്നു. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ തുടര്‍ച്ചായി രണ്ടാം ജയം നേടിയപ്പോള്‍ ഡബിള്‍സില്‍ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറിലേക്കു മുന്നേറി.

INDIAN ARCHERY TEAM

അമ്പെയ്ത്ത് പുരുഷന്‍മാരുടെ ടീമിനത്തില്‍ ഇന്ത്യക്കു നിരാശയായിരുന്നു ഫലം. ക്വാര്‍ട്ടര്‍ ഫൈനലില്‍ തുര്‍ക്കിയോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു. പുരുഷന്‍മാരുടെ ഹോക്കിയില്‍ കരുത്തരായ അര്‍ജന്റീനയെ ഇന്ത്യ 1-1നു സമനിലയില്‍ കുരുക്കി. കളി തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ സമനില ഗോളിനു അവകാശിയായത്.

ബാഡമിന്റണിലേത് ചരിത്ര നേട്ടം

ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഉറച്ച മെഡസല്‍ പ്രതീക്ഷകളിലൊന്നായ സാത്വിക്- ചിരാഗ് സഖ്യം പുതിയ ചരിത്രം കൂടിയാണ് ക്വാര്‍ട്ടര്‍ പ്രവേശനത്തോടെ കുറിച്ചിരിക്കുന്നത്. ഗെയിംസിന്റെ ചരിത്രത്തില്‍ ക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യത്തെ ജോടിയായി ഇവര്‍ മാറിയിരിക്കുകയാണ്.

ഇന്തോനേഷ്യയുടെ റിയാന്‍- ഫജര്‍ സഖ്യത്തോടു കോര്‍വി- ലബാര്‍ ജോടി പരാജയപ്പെട്ടതോടെയാണ് മൂന്നു ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ ഇന്ത്യയുടെ രണ്ടാംസ്ഥാനവും അതോടൊപ്പം ക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പായത്. ഇനി ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് അവസാന മല്‍സരത്തില്‍ റിയാന്‍- ഫജര്‍ ജോടിയെ ഇന്ത്യന്‍ സഖ്യം നേരിടും.

പുരുഷ സിംഗിള്‍സില്‍ ബെല്‍ജിയത്തിന്റെ ജൂലിയന്‍ കറാഗിയെയാണ് ലക്ഷ്യ സെന്‍ തകര്‍ത്തുവിട്ടത്. ഗ്രൂപ്പ് എല്ലിലെ മല്‍സരത്തില്‍ 21-19, 21-14 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.

LAKSHA SEN

നേരത്തേ ആദ്യ മല്‍സരത്തില്‍ കെവിന്‍ കോര്‍ഡോണിനെ ലക്ഷ്യ പരാജയപ്പെടുത്തിയിരുന്നു. പക്ഷെ പരിക്കു കാരണം കോര്‍ഡോണ്‍ ഒളിംപിക്‌സില്‍ നിന്നു പിന്‍മാറിയതോടെ മല്‍സരഫലവും അസാധുവാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആദ്യത്തെ ജയം കൂടിയാണ് ലക്ഷ്യ ഇന്നു നേടിയത്.

അമ്പെയ്ത്തില്‍ നിരാശ

ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളിലൊന്നായ അമ്പെയ്ത്തില്‍ വലിയ നിരാശയാണ് നേരിട്ടത്. പുരുഷന്‍മാരുടെ ടീമിനത്തില്‍ തരുണ്‍ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ് എന്നിവരടങ്ങുന്ന ടീം ക്വാര്‍ട്ടറില്‍ കാലിടറി വീഴുകയായിരുന്നു. കരുത്തരായ തുര്‍ക്കിക്കെതിരേ കാര്യമായി പൊരുതാന്‍ പോലും കഴിയാതെയാണ് 2-6നു ഇന്ത്യ പരാജയം സമ്മതിച്ചത്.

Story first published: Monday, July 29, 2024, 22:25 [IST]
Other articles published on Jul 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+