Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: തുടക്കം ഗംഭീരം, വനിതാ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍, അങ്കിത തിളങ്ങി

പാരിസ്: പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ത്തന്നെ പ്രതീക്ഷ. വനിതകളുടെ ടീം വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. അങ്കിത ഭഗത്ത് 666 പോയിന്റും ഭജന്‍ കൗര്‍ 659 പോയിന്റും ദീപികാ കുമാരി 658 പോയിന്റും നേടി ആകെ 1983 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.

ഇന്ത്യയുടെ വനിതാ അമ്പെയ്ത്ത് ടീമില്‍ അങ്കിതാ ഭകത്, ദീപികാ കുമാരി, ഭജന്‍ കൗര്‍ എന്നിവരാണുള്ളത്. ആദ്യ റൗണ്ടില്‍ അങ്കിതാ ഭകത്താണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അങ്കിത് ഭഗത്താണ് കൂടുതല്‍ മികവ് കാട്ടിയത്. 111 പോയിന്റോടെ അങ്കിത 12ാം സ്ഥാനത്തായിരുന്നു.

107 പോയിന്റ് നേടിയ ദീപികാ കുമാരി 36ാം സ്ഥാനത്തും 105 പോയിന്റോടെ ഭജന്‍ കൗര്‍ 50ാം സ്ഥാനത്തുമായിരുന്നു ഉണ്ടായിരുന്നത്. 18 അമ്പുകള്‍ എയ്ത് കഴിഞ്ഞപ്പോള്‍ അങ്കിത ടോപ് 10ലേക്കുയര്‍ന്നു.

170 പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു അങ്കിത. ദീപിക 39ാം സ്ഥാനത്തും ഭജന്‍ 41ാം സ്ഥാനത്തുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നു. നാലാം റൗണ്ടറിലേക്കെത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തി.

നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 24 അമ്പുകളാണ് എയ്തത്. അങ്കിതാ ഭഗത്ത് 225 പോയിന്റോടെ എട്ടാം സ്ഥാനത്തും 217 പോയിന്റോടെ ദീപിക 38ാം സ്ഥാനത്തും 218 പോയിന്റോടെ ഭജന്‍ 31ാം സ്ഥാനത്തുമായിരുന്നു.

നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ ടീം നാലാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ സ്ഥാനം വീണ്ടും മെച്ചപ്പെടുത്തി. അങ്കിതാ 280 പോയിന്റോടെ 10 സ്ഥാനത്തും ഭജന്‍ 276 പോയിന്റോടെ 23ാം സ്ഥാനത്തും ദീപികാ 272 പോയിന്റോടെ 33ാം സ്ഥാനത്തുമാണുള്ളത്. അഞ്ചാം റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.

archery india

ആറാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 335 പോയിന്റോടെ അങ്കിത 12ാം സ്ഥാനത്തായിരുന്നു. ഭജന്‍ നില മെച്ചപ്പെടുത്തുന്നതാണ് കാണാനായത്. 330 പോയിന്റോടെ ഭജന്‍ 23ാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 327 പോയിന്റോടെ ദീപിക കുമാരി 37ാം സ്ഥാനത്തുമെത്തി.

എന്നാല്‍ ആറാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 992 പോയിന്റോടെ ഇന്ത്യ ആറാം സ്ഥാനത്തേക്കിറങ്ങി. ക്വാളിഫയറിലേക്കെത്താന്‍ ആദ്യ നാലിലെത്തേണ്ടത് അത്യാവശ്യമാണെന്നിരിക്കെ ഇന്ത്യക്ക് സമ്മര്‍ദ്ദം.

ഏഴാം റൗണ്ടിലേക്കെത്തവെ ഇന്ത്യ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്നു. 389 പോയിന്റോടെ അങ്കിത 15ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ദീപിക 384 പോയിന്റോടെ 25ാം സ്ഥാനത്തേക്കുയര്‍ന്നു. ഭജന്‍ 383 പോയിന്റോടെ 28ാം സ്ഥാനത്തുമാണ്. ഇതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

എട്ടാം റൗണ്ടില്‍ നാലാം സ്ഥാനത്തേക്ക് ഇന്ത്യ തിരിച്ചെത്തി. അങ്കിത 445 പോയിന്റോടെ 11ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 439 പോയിന്റോടെ ദീപിക 24ാം സ്ഥാനത്തേക്കും 437 പോയിന്റോടെ ഭജന്‍ 30ാം സ്ഥാനത്തേക്കുമുയര്‍ന്നു.

ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തെത്തി യോഗ്യതാ പ്രതീക്ഷ നിലനിര്‍ത്തി. ഒമ്പതാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു. അങ്കിത 11ാം സ്ഥാനത്തും ഭജന്‍ 25ാം സ്ഥാനത്തും ദീപിക 30ാം സ്ഥാനത്തുമാണുണ്ടായിരുന്നത്. 11ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കെത്തി.

അങ്കിത 612 പോയിന്റോടെ എട്ടാം സ്ഥാനത്തും ഭജന്‍ 606 പോയിന്റോടെ 19ാം സ്ഥാനത്തും ദീപിക 601 പോയിന്റോടെ 26ാം സ്ഥാനത്തുമായിരുന്നു. 1819 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് ഇന്ത്യ ഉയരുകയും ചെയ്തു.

ഫൈനല്‍ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ നാലാം സീഡായി. അങ്കിതാ ഭഗത്ത് 666 പോയിന്റോടെ 11ാം സ്ഥാനത്തും ഭജന്‍ 659 പോയിന്റോടെ 22ാം സ്ഥാനത്തും ദീപിക 658 പോയിന്റോടെ 23ാം സ്ഥാനത്തുമായിരുന്നു. ഇതോടെ 1983 പോയിന്റോടെ നാലാം സ്ഥാനക്കാരായി ഇന്ത്യ വനിതാ ടീം ഇനം പൂര്‍ത്തിയാക്കി. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലും കടന്നു.

അമ്പെയ്ത്തില്‍ ഇന്ത്യയുടെ പുരുഷ ടീമും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. റാങ്കിങ് റൗണ്ടില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെത്തിയത്. ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി കൂട്ടുകെട്ടാണ് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയത്.

ധീരജ് 681 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയപ്പോള്‍ തരുണ്‍ദീപ് 674 പോയിന്റോടെ 14ാം സ്ഥാനത്തെത്തി. പ്രവീണ്‍ 658 പോയിന്റോടെ 39ാം സ്ഥാനത്തെത്തി. 2013 പോയിന്റോടെയാണ് ഇന്ത്യയുടെ പുരുഷ ടീം മൂന്നാം സ്ഥാനത്തെത്തിയത്. മിക്‌സഡ് ടീം ഇനത്തില്‍ 1347 പോയിന്റോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.

Story first published: Thursday, July 25, 2024, 15:37 [IST]
Other articles published on Jul 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+