Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇന്ത്യന്‍ ടീമിലെ 14 കാരി, നീന്തലില്‍ വിസ്മയിപ്പിക്കാന്‍ ദിനിധി; എല്ലാം അറിയാം

ബംഗളൂരു: കായിക ലോകത്തിന്റെ കണ്ണും കാതും ഇനി പാരിസിലേക്കാവുകയാണ്. വിശ്വമാമാങ്കമായ ഒളിംപിക്‌സ് ആവേശം പടര്‍ന്നുപിടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇത്തവണ ഇന്ത്യക്കൊപ്പം മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. ഇന്ത്യയുടെ അന്തിമ ടീമിനെ രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കും. ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയാണ് ഇന്ത്യയെ ഒളിംപിക്‌സില്‍ നയിക്കുന്നത്.

നീരജ് ചോപ്ര, പി വി സിന്ധു, വിനേഷ് ഫോഗാട്ട് ഉള്‍പ്പെടെ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. ആര്‍ച്ചറിയിലും ഷൂട്ടിങ്ങിലും ഹോക്കിയിലുമെല്ലാം ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. ഇത്തവണ ഇന്ത്യക്കൊപ്പം ചില യുവപ്രതിഭകളുണ്ട്. അതില്‍ എടുത്തു പറയേണ്ട താരങ്ങളിലൊരാളാണ് 14കാരനായ ദിനിധി ഡിസിന്‍ഗു. വിശ്വം ഉറ്റുനോക്കുന്ന ഒളിംപിക്‌സ് വേദിയില്‍ മത്സരിക്കാന്ഡ സാധിക്കുന്നത് വലിയ നേട്ടമായാണ് ദിനിധി കാണുന്നത്.

നീന്തലിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുവതാരം പറയുന്നു. 'എന്റെ പ്രായത്തിലുള്ള പല യുവതാരങ്ങള്‍ക്കും ലഭിച്ചിട്ടുള്ള സന്തോഷങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. ഞാന്‍ അധികം സുഹൃത്തക്കളോടൊപ്പം സമയം ചിലവിടുകയും പുറത്തുപോവുകയും ചെയ്യാറില്ല. ഈ വഴി ഞാന്‍ തിരഞ്ഞെടുത്തതാണ്. ഇവിടെവരെയെത്താന്‍ നിരവധി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. 14ാം വയസില്‍ ഈ നേട്ടത്തിലെത്തിയതില്‍ സന്തോഷവും അഭിമാനവുമുണ്ട്.

കാരണം ഞാന്‍ മത്സരിക്കാന്‍ പോകുന്നത് ഒളിംപിക്‌സിലാണ്. വളരെ കഷ്ടപ്പെട്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇത്രയും നേരത്തെ ഇങ്ങനെയൊരു അവസരം ലഭിച്ചത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്നത് വലിയ ബഹുമതിയായി കാണുന്നു. പല ഇതിഹാസ അത്‌ലറ്റുകളേയും കാണാനുള്ള അവസരമാണിത്' ദിനിധി പിടി ഐയോട് സംസാരിക്കവെ പറഞ്ഞു. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിലാണ് ദിനിധി മത്സരിക്കുന്നത്.

neeraj chopra olympics 2024

ഇത്തവണത്തെ ഒളിംപിക്‌സിനെ മികച്ച തുടക്കമായാണ് കാണുന്നതെന്നും ഇനിയങ്ങോട്ടുള്ള ഒളിംപിക്‌സുകളിലും പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിനിധി പറഞ്ഞു. 'ഇത്തവണത്തെ ഒളിംപിക്‌സ് തുടക്കം മാത്രമാണ്. എനിക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്. 2028, 2032 ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്നതിനായി എനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇത്തവണത്തെ ഒളിംപിക്‌സില്‍ നിന്ന് അനുഭവസമ്പത്ത് ആര്‍ജിക്കാനാണ് ശ്രമിക്കുക.

മികച്ച അത്‌ലറ്റുകളുടെ രീതികളും ശൈലികളും കണ്ട് പഠിക്കാനുള്ള അവസരമാണിത്. പഠിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. ഇതിനുള്ള അവസരമാണ് ഇത്തവണയുള്ളത്. എന്റെ റോള്‍മോഡല്‍ ഏഴ് തവണ സ്വര്‍ണ്ണ മെഡല്‍ നേടിയ നീന്തല്‍ താരം കാറ്റി ലീഡിക്കിയാണ്. അവസാന മെഡല്‍ നേട്ടത്തില്‍ ആശംസ അറിയിച്ച് കാറ്റിക്ക് ഞാന്‍ സന്ദേശമയച്ചിരുന്നു. അവരെ കാണാന്‍ ലഭിക്കുന്ന അവസരം വലിയ നിമിഷമായാണ് കാണുന്നത്. പാരിസില്‍വെച്ച് തന്റെ ആരാധന തുറന്ന് പറയാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അങ്ങനെയൊരു അവസരം ലഭിച്ചാല്‍ എന്റെ വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരമായി അത് മാറും' ദിനിധി പറഞ്ഞു. ഇന്ത്യന്‍ ടീം ഇത്തവണ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരുടേതാണ്. നീരജ് ചോപ്രയില്‍ നിന്ന് സ്വര്‍ണ്ണ മെഡലില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നു. പിവി സിന്ധുവും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. എന്നാല്‍ ഹോക്കി ടീമില്‍ പഴയ പ്രതീക്ഷയില്ല. ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്.

ഓസ്‌ട്രേലിയയോട് അഞ്ച് മത്സരങ്ങളും തോറ്റു. അതുകൊണ്ടുതന്നെ ഒളിംപിക്‌സില്‍ എന്ത് നേടാന്‍ സാധിക്കുമെന്നത് കണ്ടറിയണം. ആര്‍ച്ചറിയിലും ഷൂട്ടിങ്ങിലും ഇത്തവണയും ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പ്രകടനം നടത്താന്‍ ടീമിന് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരുടേയും വിലയിരുത്തല്‍.

Story first published: Friday, July 5, 2024, 14:52 [IST]
Other articles published on Jul 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+