Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: 6 മെഡലുകള്‍, 6 പേര്‍ക്ക് നാലാം സ്ഥാനം; പാരീസില്‍ ഇന്ത്യ പതറിയോ? വിലയിരുത്താം

പാരീസ്: പാരീസ് ഒളിംപിക്‌സിന് ഇന്ന് സമാപനം ആവുകയാണ്. ആവേശകരമായ പോരാട്ടങ്ങള്‍ക്ക് ഇന്ന് തിശീല വീഴുമ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് ആറ് മെഡലുകളാണ്. ഒരു സ്വര്‍ണ്ണ മെഡല്‍ പോലുമില്ലാതെയാണ് ഇന്ത്യയുടെ പാരീസ് ഒളിംപിക്‌സിലെ പോരാട്ടങ്ങള്‍ അവസാനിക്കുന്നത്. മനു ഭാക്കര്‍ ഷൂട്ടിങ്ങില്‍ ഇരട്ട മെഡല്‍ നേടി തിളങ്ങിയപ്പോള്‍ സരഭ്‌ജോത് സിങ്ങും ഷൂട്ടിങ്ങില്‍ വെങ്കലം നേടി. ഒരു ഒളിംപിക്‌സില്‍ ഇന്ത്യക്കായി രണ്ട് മെഡല്‍ നേടുന്ന ആദ്യത്തെ താരമാണ് മനു ഭാക്കര്‍.

സ്വപ്‌നില്‍ കുസാലെ റൈഫിളില്‍ വെങ്കലം നേടിയപ്പോള്‍ പുരുഷ ഹോക്കിയിലും ഇന്ത്യ വെങ്കലം നേടി. നീരജ് ചോപ്ര സ്വര്‍ണ്ണം നേടുമെന്ന് കരുതിയെങ്കിലും ജാവലിന്‍ ത്രോയില്‍ വെള്ളിയിലേക്കൊതുങ്ങി. ആറ് മെഡലുകളോടെ 70ാം സ്ഥാനക്കാരായാണ് ഇന്ത്യ പാരീസില്‍ നിന്ന് മടങ്ങുന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യ 48ാം സ്ഥാനത്തായിരുന്നു. എന്നാല്‍ പാരീസിലേക്കെത്തിയപ്പോള്‍ ഇന്ത്യ പിന്നോട്ട് പോയിരിക്കുകയാണ്.

22 സ്ഥാനമാണ് ഇന്ത്യ പിന്നോട്ടിറങ്ങിയത്. വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയ ശേഷമാണ് അയോഗ്യയാക്കപ്പെട്ടത്. താരം അപ്പീല്‍ നല്‍കിയിട്ടുണ്ട്. അനുകൂലമായി വിധി വന്ന് വെള്ളിയിലേക്കെത്താന്‍ വിനേഷിന് എത്താന്‍ സാധിച്ചാലും പരമാവധി 66ാം സ്ഥാനത്തെത്താനെ ഇന്ത്യക്കാവു. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ഏക വനിതാ മെഡല്‍ ജേതാവാണ് മനു ഭാക്കര്‍. 2008ന് ശേഷമാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഇന്ത്യയുടെ വനിതാ താരങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി.

പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ വലിയ നേട്ടം ഷൂട്ടിങ്ങിലാണ്. മൂന്ന് മെഡലുകള്‍ ഷൂട്ടിങ്ങില്‍ നേടാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ഷൂട്ടിങ് ടീം പ്രതീക്ഷക്കൊത്തുയര്‍ന്നപ്പോള്‍ അമ്പെയ്ത്തില്‍ ഇന്ത്യന്‍ ടീം നിരാശപ്പെടുത്തി. ദീപികാ കുമാരി ഉള്‍പ്പെടെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങള്‍ക്കൊന്നും അമ്പെയ്ത്തില്‍ മെഡലിലേക്കെത്താനായില്ല. ബാഡ്മിന്റണാണ് ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കിയ മറ്റൊരു ഇനം.

pv sindhu olympics 2024

രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ പിവി സിന്ധുവിന് ഇത്തവണ മെഡലിലേക്കെത്താനായില്ല. എച്ച് എസ് പ്രണോയി, ലക്ഷ്യ സെന്‍ എന്നിവര്‍ക്കും മെഡല്‍ നേട്ടം സ്വന്തമാക്കാനായില്ല. ബോക്‌സിങ്ങില്‍ ഇന്ത്യ പിന്നോട്ട് പോയി. ജര്‍മനിയിലിടക്കം പരിശീല ക്യാംപ് നടത്തി വലിയ മുന്നൊരുക്കമാണ് ഇന്ത്യയുടെ ബോക്‌സിങ് ടീം ഇറങ്ങിയത്. 11 അംഗ പരിശീലക സംഘത്തെയടക്കം ബോക്‌സിങ് ടീമിന് നല്‍കിയിരുന്നു.

നിഖാത്ത് സെറീനടക്കം ഇന്ത്യ വിശ്വാസം അര്‍പ്പിച്ച ബോക്‌സര്‍മാര്‍ക്കൊന്നും മെഡലിലേക്കെത്താന്‍ സാധിക്കാതെ പോയി. ഇന്ത്യക്ക് ആറ് മെഡലുകളാണ് നേരിയ വ്യത്യാസത്തില്‍ നഷ്ടമായത്. ഷൂട്ടിങ്ങില്‍ അര്‍ജുന്‍ ബബൂട്ടയും മനു ഭാക്കറും നാലാം സ്ഥാനത്തെത്തി. അര്‍ജുന്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും മനു ഭാക്കര്‍ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലുമാണ് നാലാം സ്ഥാനക്കാരായത്. മിക്‌സഡ് സ്‌കേറ്റ് ടീമും ഒരു പോയിന്റ് വ്യത്യാസത്തിലാണ് വെങ്കല മെഡല്‍ നഷ്ടപ്പെടുത്തിയത്.

ലക്ഷ്യ സെന്നും വെങ്കല മെഡല്‍ നേടാനുള്ള സുവര്‍ണ്ണാവസരം പാഴാക്കി. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനു നാലാം സ്ഥാനത്തായിരുന്നു. അമ്പെയ്ത്തില്‍ അങ്കിത ഭഗത്-ധീരജ് ബൊമ്മദേവരെ സഖ്യവും വെങ്കല മെഡല്‍ മത്സരത്തിലാണ് തോറ്റത്. ഭാരക്കൂടുതലിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതും ഇന്ത്യയുടെ നോവായി മാറി. ലോക ഒന്നാം നമ്പര്‍ താരത്തെയടക്കം തോല്‍പ്പിക്കാന്‍ വിനേഷ് ഫോഗട്ടിന് സാധിച്ചിരുന്നു.

എന്നാല്‍ പരിശീലകരുടേയും ഡോക്ടര്‍മാരുടേയും പിഴവുകൊണ്ട് വിനേഷിന് ഭാരക്കൂടുതലുണ്ടാവുകയും അയോഗ്യതയാക്കപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ മുന്നൊരുക്കങ്ങളില്‍ പാളിച്ച പറ്റിയെന്ന് തന്നെ പറയാം. എന്തായാലും പാരീസ് ഒളിംപിക്‌സ് ഇന്ത്യക്ക് നിരാശയുടേതാണെന്ന് പറയാം.

Story first published: Sunday, August 11, 2024, 8:19 [IST]
Other articles published on Aug 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+