പാരീസ്: ഗോള്‍മുഖത്ത് മലയാളികളുടെ അഭിമാന താരം പിആര്‍ ശ്രീജേഷ് ഹീറായായപ്പോള്‍ പുരുഷ ഹോക്കിയില്‍ ബ്രിട്ടന്റെ കഥ കഴിച്ച് ഇന്ത്യ സെമി ഫൈനലില്‍. നിശ്ചിത സമയത്തു ഇരുടീമുകളും 1-1നു തുല്യത പാലിച്ചതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2ന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബ്രിട്ടന്റെ ഒരു ഷോട്ട് ശ്രീജേഷ് തടുത്തിട്ടപ്പോള്‍ മറ്റൊന്ന് പുറത്തേക്കു പറക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഷോട്ട് എടുത്തവരെല്ലാം ലക്ഷ്യം കാണുകയും ചെയ്തു.
രണ്ടാം ക്വാര്‍ട്ടറില്‍ അമിത് രോഹിദാസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്നു 10 പേരെ വച്ചാണ് ഇന്ത്യ അവസാനം വരെ വീറോടെ പൊരിയത്. മൂന്നാമത്തെയും നാലാമത്തെും ക്വാര്‍ട്ടറുകളില്‍ ബ്രിട്ടന്‍ ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ശ്രീജേഷിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകള്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി.

ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമുകളും അഗ്രസീവ് ഗെയിമാണ് തുടക്കം മുതല്‍ കാഴ്ചവച്ചത്. കളിയില്‍ ആദ്യത്തെ പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചതും ഇന്ത്യക്കായിരുന്നു. പക്ഷെ ഇതു ലക്ഷ്യത്തിലെത്തിക്കാന്‍ ഹര്‍മന്‍പ്രീതിനായില്ല. അദ്ദേഹത്തിന്റെ മികച്ചൊരു ഗ്രാഗ് ഫ്‌ളിക്ക് ബ്രിട്ടീഷ് ഗോളി ബ്ലോക്ക് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ബ്രിട്ടനും അക്കൗണ്ട് തുറക്കാന്‍ ചില മികച്ച അവസരങ്ങള്‍ ലഭിച്ചു. തുടര്‍ച്ചയായുള്ള പെനല്‍റ്റി കോര്‍ണറുകളും ഇതിലുള്‍പ്പെടും. എന്നാല്‍ മലയാളി ഗോള്‍കീപ്പറുടെ മാജിക്കല്‍ പ്രകടനം ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ഇരു ഗോള്‍കീപ്പര്‍മാരെയും താരതമ്യം ചെയ്താല്‍ ശ്രീജേഷിനാണ് കൂടുതല്‍ വെല്ലുവിളി നേരിട്ടത്. പക്ഷെ അദ്ദേഹം ഉജ്ജ്വല പ്രകടനം നടത്തിയപ്പോള്‍ ബ്രിട്ടനു ഗോള്‍ നേടാനായില്ല.
രണ്ടാ ക്വാര്‍ട്ടര്‍ സംഭവ ബഹുലമായിരുന്നു. ലീഡ് നേടാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിക്കവെയാണ് ഇടിത്തീ പോലെ അതു സംഭവിച്ചത്. ഇന്ത്യന്‍ താരം രോഹിദാസിനെ റഫറി നേരിട്ടു ചുവപ്പ് കാര്‍ഡ് കാണിച്ചു പുറത്താക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 10 പേരായി ചുരുങ്ങുകയും ചെയ്തു. ബോളിനായി പോരടിക്കവെ രോഹിദാസിന്റെ ഹോക്കി സ്റ്റിക്ക് ബ്രിട്ടീഷ് താരത്തിന്റെ മുഖത്ത് തട്ടിയതിനെ തുടര്‍ന്നാണ് റഫറി കടുപ്പമേറിയ തീരുമാനെടുത്തത്.

10 പേരായി ചുരുങ്ങിയിട്ടും മിനിറ്റുകള്‍ക്കം ഇന്ത്യ മുന്നിലെത്തി. 22ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഹര്‍മന്‍പ്രീത് ലക്ഷ്യം കണ്ടത്. താരത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഡ്രാഗ് ഫ്ളിക്ക് ബ്രിട്ടീഷ് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ ഏഴാം ഗോളായിരുന്നു ഇത്.
എന്നാല്‍ 27ാം മിനിറ്റില്‍ മിനിറ്റില്‍ ബ്രിട്ടന്‍ ഗോള്‍ മടക്കി. ലീ മോര്‍ട്ടനാന് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതി ഇരുടീമും 1-1നു അവസാനിപ്പിക്കുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ ആധിപത്യമാണ് കണ്ടത്. 10 പേരുള്‍പ്പെട്ട ഇന്ത്യക്കെതിരേ ലീഡിനായി അവര്‍ തുടരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ ഗോള്‍മുഖത്ത് ശ്രീജേഷ് പാറ പോലെ ഉറച്ചുനിന്നതോടെ ബ്രിട്ടന്റെ ശ്രമങ്ങളെല്ലാം വിഫലമായി.
ലവ്‌ലിനയ്ക്കു മെഡലില്ല
വനിതാ ബോക്‌സിങില്‍ കഴിഞ്ഞ തവണത്തെ വെങ്കല്‍ മെഡല്‍ ജേതാവായ ലവ്‌ലിന ബൊര്‍ഗോഹെയ്‌നു ഇത്തവണ വെറും കൈയോടെ മടക്കം. ക്വാര്‍ട്ടറില്‍ ചൈനയുടെ ലി കിയാനോടു 1-4ന് ഇന്ത്യന്‍ താരം കീഴടങ്ങിയത്. ജയിച്ചിരുന്നെങ്കില്‍ ലവ്‌ലിനയ്ക്കു മെഡല്‍ ഉറപ്പിക്കാമായിരുന്നു.
ഇതോടെ ബോക്‌സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും അസ്മതിച്ചരിക്കുകയാണ്. നാലു വനിതകളും രണ്ടു പുരുഷ താരങ്ങളുമടക്കം ആറു പേരുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ബോക്‌സിങ് സഘം. പക്ഷെ എല്ലാവരും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.