വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: സൈക്ലിങിനിടെ ഗുരുതര പരിക്ക്, അമേരിക്കന്‍ താരത്തിന്റെ തലച്ചോറില്‍ രക്തസ്രാവം!

ടോക്കിയോ ഒളിംപിക്‌സില്‍ സൈക്ലിങിനിടെയുണ്ടായ അപകടത്തില്‍ അമേരിക്കന്‍ താരം കോണര്‍ ഫീല്‍ഡ്സിനു ഗുരുതര പരിക്ക്. വെള്ളിയാഴ്ച നടന്ന സെമി ഫൈനലിനിടെയായിരുന്നു ഗെയിംസിന്റെ നിറംകെടുത്തിയ സംഭവം. അമരേിക്കയുടെ ബിഎംഎക്‌സ് റേസറായ കോണറിന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ കോണറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഐസിയുവില്‍ നിന്നും മാറ്റിയതായും അമേരിക്കന്‍ ടീം അറിയിച്ചു.

connorfields-

സെമി ഫൈനലിനിടെ ആദ്യത്തെ കോര്‍ണറില്‍ വച്ചായിരുന്നു കോണര്‍ക്കു പരിക്കേല്‍ക്കുന്നത്. തലയ്ക്കു സാരമായി പരിക്കേറ്റതായി മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

IND vs ENG Test: ഇംഗ്ലണ്ടില്‍ ഒരു കാര്യത്തില്‍ ധോണി പുലി തന്നെ, കോലിയും ലക്ഷ്മണും വരെ പിന്നില്‍IND vs ENG Test: ഇംഗ്ലണ്ടില്‍ ഒരു കാര്യത്തില്‍ ധോണി പുലി തന്നെ, കോലിയും ലക്ഷ്മണും വരെ പിന്നില്‍

T20 World Cup 2021: 'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം'- ആകാശ് ചോപ്രT20 World Cup 2021: 'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവന്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം'- ആകാശ് ചോപ്ര

പരിശോധനയില്‍ കോണറിന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രാത്രി മുഴുവന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടര്‍ന്ന താരത്തെ പിന്നീട് ഇവിടെ നിന്നും മാറ്റുകയായിരുന്നു. രക്തസ്രാവം നിന്നതായും മറ്റു മുറിവുകളോ പരിക്കുകളോ ഇല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൂടി കോണറിന് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വരുമെന്ന് അമേരിക്കന്‍ സൈക്ലിങ് ഫെഡറേഷന്‍ അറിയിച്ചു.

Story first published: Saturday, July 31, 2021, 16:28 [IST]
Other articles published on Jul 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X